ഒരേട്‌

Tuesday, October 22, 2013


കരിനീലം പടര്‍ന്ന ശൂന്യവിഹായസ്സ്..
കീഴെ തണുത്തുറഞ്ഞ പൂവില്‍
തെളിനീര്‍ വറ്റിയ മിഴികള്‍....
നിഗൂഢമായ് പുഞ്ചിരിച്ച് നിത്യനിദ്രയിലും
അധരകാവ്യം രചിച്ച കാല്‍പനികത..
എന്‍റെ നെയ്തെടുത്ത ഓര്‍മ്മയില്‍,
നിന്‍റെ  മൌനപ്രയാണത്തില്‍
ഞാന്‍ കയ്യൊപ്പ് ചാര്‍ത്താതെപോയ
നൊമ്പരത്തിന്‍റെ  ഒരേട്‌.....

പാകമാവാത്ത പ്രണയവും
പുത്തനരിയിലെ  കല്ലും
ഊണിന് യോഗ്യമല്ലെന്നുപറഞ്ഞവള്‍
കണ്ണിറുക്കിച്ചിരിച്ചു..
എന്‍റെ വിയര്‍പ്പുമണികള്‍ പൊടിഞ്ഞ
നാസികതുമ്പിന് അന്നൊരു
പൊയ്ക്കാല്‍ക്കുതിരയുടെ ശൌര്യമായിരുന്നു...
മുഷിഞ്ഞകോളര്‍ വലിച്ചിട്ട് പടിക്കെട്ടുകളിറങ്ങുമ്പോള്‍
ഓര്‍മ്മയില്‍ മറഞ്ഞത് അവളുടെ മാറില്‍
എന്‍റെ കയ്യൊപ്പുചാര്‍ത്തിയ ഒരേട്‌...

ദാമ്പത്യത്തില്‍ പങ്കാളിയുടെ പണത്തിന്
മറ്റെന്തിനെക്കാളും മൂല്യമുണ്ടെന്നുപറയുമ്പോള്‍
അവള്‍ ഓര്‍ത്തിരിക്കില്ല രതിയ്ക്ക്
ചീഞ്ഞനോട്ടിന്‍റെ വിനിമയസാധ്യതയാണെന്ന്...
മച്ചിയെന്ന വിളിപ്പേര്‍ കേട്ടിട്ടും
മാന്യതയാല്‍ നീ  മറച്ചുപിടിച്ചൊരുവാക്ക്...
ആരും അറിയാതെപോയ,

നാമൊരുമിച്ചു കയ്യൊപ്പുചാര്‍ത്തിയ ഒരേട്‌...

എല്ലാറ്റിനുമപ്പുറം എത്ര ശ്രമിച്ചിട്ടും
എഴുതിച്ചേര്‍ക്കാനാവാതെപോയത്‌..
നമുക്കിടയിലെ പ്രണയത്തിനും 

മരണത്തിനുമിടയ്ക്കുള്ള  ശൂന്യവേള..
ഗൂഢമായ ഒരാനന്ദമായി ഞാനാസ്വദിച്ച
എന്‍റെ ജീവിതമെന്ന ഒരേട്‌....
_______________________________________

16 comments:

{ ചന്തു നായർ } at: October 22, 2013 at 12:01 PM said...

എല്ലാറ്റിനുമപ്പുറം എത്ര ശ്രമിച്ചിട്ടും
എഴുതിച്ചേര്‍ക്കാനാവാതെപോയത്‌..
നമുക്കിടയിലെ പ്രണയത്തിനും
മരണത്തിനുമിടയ്ക്കുള്ള ശൂന്യവേള..
ഗൂഢമായ ഒരാനന്ദമായി ഞാനാസ്വദിച്ച
എന്‍റെ ജീവിതമെന്ന ഒരേട്‌....ആശംസകൾ
_____________________________

Anonymous at: October 22, 2013 at 12:13 PM said...

നന്നാവുന്നു വീണ്ടും എഴുതുക .. Subash

{ Unknown } at: October 22, 2013 at 12:14 PM said...

നന്നായിട്ടുണ്ട് പ്രിയാ ആശംസകള്‍..

{ Rasnesh } at: October 22, 2013 at 12:15 PM said...

Thaankalekurichu ketarinjapozhanu njan thankalude fb profilum ezhuthukalum sradhikaan thudangiyathu, enthe ella ezhuthukalilum vishadathinteyum nirasayudeyum ithrem aadhikyam??? But really superb and heart touching. Hats off

{ Aarsha Abhilash } at: October 22, 2013 at 2:37 PM said...

കൊള്ളാമല്ലോ -പല പല ഇടങ്ങളിലൂടെ നാമൊക്കെ കാണുന്ന ജീവിത ഏടുകള്‍! ഇനിയുമിനിയും നല്ല എഴുത്തുകള്‍ വരട്ടെ - ആശംസകള്‍ പ്രിയാ :)

{ ശ്രീ } at: October 22, 2013 at 7:48 PM said...

ജീവിതം എന്ന ഒരേട്... കൊള്ളാം

{ the man to walk with } at: October 22, 2013 at 9:35 PM said...

ഓരോ ഏടും കടന്നു പോവുമ്പോൾ
ഒരു വേദന മാത്രം ബാക്കിയാവുന്ന അദ്ധ്യായങ്ങൾ ബാക്കിയാവുന്നു .

എന്താ പറയേണ്ടത് .എഴുത്ത് തുടരൂ
പേനത്തുമ്പിൽ ജീവിതം ചോര വാർന്നു നില്ക്കുന്നു

{ Aneesh chandran } at: October 23, 2013 at 12:03 AM said...

മൌനമാണ് ഏറ്റവും സുന്ദരം ചിലപ്പോള്‍

{ Vishnu N V } at: October 23, 2013 at 1:10 AM said...

കൊള്ളാം

{ ajith } at: October 23, 2013 at 7:11 AM said...

ഓരോരോ ഏടുകള്‍!!

{ സൗഗന്ധികം } at: October 23, 2013 at 10:01 AM said...

ജീവിതത്തിന്റെ ഏടുകൾ.

നല്ല കവിത

ശുഭാശംസകൾ....

{ Mukesh M } at: October 24, 2013 at 9:35 AM said...

കൊഴിഞ്ഞു പോകുന്ന ഓരോ ഏടുകളും പഠിപ്പിക്കുന്ന പാഠങ്ങളുടെ ആകെത്തുകയാണ് ഈ ചെറിയ ജീവിതം എന്നാ സത്യം.
ഹൃദ്യം ഈ രചന..
ആശംസകള്‍. ടീച്ചര്‍ !!

{ Art of Wildlife | Painlessclicks | Kerala | Priyadharsini Priya } at: October 25, 2013 at 7:24 AM said...

Thank you all.. :)

{ Manu } at: October 30, 2013 at 11:21 AM said...

ആദ്യാണ് ഈ വഴി, നല്ല ഭാഷ, നല്ല ശൈലി, വായിച്ച സന്തോഷം അറിയിച്ചു പോകുന്നു, ഇനിയും വരാം.

{ Unknown } at: February 2, 2014 at 10:27 AM said...

നല്ല കവിത..

{ Unknown } at: December 21, 2014 at 3:09 PM said...

Hridyam..Sundaram...!

Post a Comment

Search This Blog