പ്രിയ സോപാനം -1

Saturday, April 23, 2011



മയിലിറുത്തു   മഴയാക്കി
          പൂവിറുത്തു   പുഴയാക്കി
നീറ്റി  വീണ  കാലടിയില്‍
          ദേശം തേടി  തോറ്റം പാടി
കടഞ്ഞെടുത്ത പച്ചമണ്ണില്‍
          ചേര്‍ന്നുയര്‍ന്ന ചിത്രബിംബം 
ഘൃതം നിറച്ചു തിരി തെളിച്ചു
          ഡക്ക കൊട്ടി തുയിലുണര്‍ത്തി

മയിലിറുത്തു മുടിയില്‍ തിരുകി 
          പൂവിറുത്തു  മാലയാക്കി
മുളയിറുത്തു  വേണുവാക്കി
          ഗന്ധസാരം  ഗോപിയാക്കി 
ഗാഥ  പാടി  കരളുരുക്കി 
          തുളുമ്പി വീണ നീര്‍ക്കണങ്ങള്‍ 
കൃഷ്ണ കൃഷ്ണയെന്നു പാടി

          നീ  പകര്‍ന്ന  ജന്മമെല്ലാം
പ്രണയമേകി  രാധയാക്കി
          മടിയില്‍ കിടത്തി മോഹമേകി
മെയ്‌  മറന്നു  പ്രാണനേകി
          അര്‍ക്കതീഷ്ണം  ചന്ദ്രലോലം
ഒഴുകവേ  നിറയുന്ന പുണ്യം
          കൃഷ്ണവര്‍ണ്ണം  മാറിലേകി
നല്‍കീടുമോ  എനിക്കിനി 
           കോടി  ജന്മം  കൂടി...
__________________________

2 comments:

{ ajith } at: May 1, 2011 at 7:12 AM said...

ഇതു തന്നെയാണ് നല്ലതെന്ന് തോന്നി; അല്ലേ.
പുനര്‍വായനയില്‍ എനിക്കും തോന്നുന്നു അങ്ങിനെ

{ grkaviyoor } at: May 1, 2011 at 11:46 PM said...

കവിതയുമായി ശരിക്കും സംവേദനം നടത്തുന്നവര്‍ക്കെ
കവിത എഴുതി കഴിയും വരെ ഉള്ള കവിയുടെ വേദന
ഒരു പെട്ട് നോവ്‌ പോലെയാണ് എഴുതികഴിയുമ്പോള്‍
അനുഭവിക്കുന്ന സുഖം ഒരു സുരത സുഖത്തിനപ്പുറം
ആണെന്ന സത്യം കവിത എഴുതാത്തവര്‍ക്കറിയുമോആവോ
ഈ കവിത വിണ്ടു പോസ്റ്റ്‌ ചെയ്യ്ത പ്രിയക്ക്ആശംസകള്‍

Post a Comment

Search This Blog