വീണ്ടും നീ...

Monday, February 14, 2011


                           നിദ്ര മറന്ന രാവുകളില്‍
                        കൂട്ടായെത്തിയ വാക്കുകള്‍
                   പിറന്നുവീണ പുസ്തകത്താളില്‍
                            പലകുറി കോറിയിട്ടത്
                                    നിന്‍റെ  പേര്..
                         ചിതറിപ്പരന്ന  മഷിയില്‍ 
                     നിന്‍റെ പേരില്‍  മുനയൊടിച്ച 
                             തൂലികപ്പൊട്ടുകള്‍....
                        വെട്ടിയും   തിരുത്തിയും 
                             മായ്ക്കാനാവാതെ
                  വീണ്ടും നീയെന്‍റെ തൂലികത്തുമ്പില്‍
___________________________________________________

50 comments:

{ അലി } at: February 14, 2011 at 12:52 PM said...

വീണ്ടും നീയെന്‍റെ തൂലികത്തുമ്പില്‍

{ സാബിബാവ } at: February 14, 2011 at 1:50 PM said...

കൊരിട്ട വരികള്‍ കവിതയായ് പോഴിഞ്ഞിരങ്ങട്ടെ ഇനിയുമിനിയും

{ രമേശ്‌അരൂര്‍ } at: February 14, 2011 at 2:47 PM said...

മനോഹരമായി ..വെട്ടിയും തിരുത്തിയും
ഈ കവിത ...
വെട്ടിക്കളയാനാവാത്ത പേരുകള്‍ ..
പക്ഷെ തിരുത്തണം
പുസ്തക താഴല്ല,, താള്‍ :)

{ Satheesh Haripad } at: February 14, 2011 at 5:43 PM said...
This comment has been removed by the author.
{ സുജിത് കയ്യൂര്‍ } at: February 14, 2011 at 6:19 PM said...

ashamsakal.thudaruka.

{ Joy Palakkal ജോയ്‌ പാലക്കല്‍ } at: February 14, 2011 at 7:09 PM said...

വെട്ടിയും തിരുത്തിയും
മായ്ക്കാനാവാതെ
വീണ്ടും നീയെന്‍റെ തൂലികത്തുമ്പില്‍
പ്രണയദിനാശംസകളോടേ!!

{ Kalavallabhan } at: February 14, 2011 at 7:46 PM said...

വീണ്ടുമീ തുലികത്തുമ്പിലിത്
എത്തിടട്ടെയെന്നാശംസകൾ
(പുസ്തക താഴാണോ അതോ താളാണോ ഉദ്ദേശിച്ചത് ?)

{ സാബു കൊട്ടോട്ടി } at: February 14, 2011 at 8:39 PM said...

പുസ്തകതാഴില്‍...?
അക്ഷരത്തെറ്റ് ഇവിടെ ഗുരുതരമാണ്.
എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല.

{ കെ.എം. റഷീദ് } at: February 14, 2011 at 8:49 PM said...

'പ്രണയമംഗുരിച്ച ഹൃദയം പ്രഹരമേറ്റ പവന് തുല്യം
അരളി പൂത്ത ഭുവനം പോല്‍ ആരും അതിരിടാത്ത സ്വപ്നവനിക'
(അനില്‍ പനച്ചൂരാന്‍)

{ ലീല എം ചന്ദ്രന്‍.. } at: February 14, 2011 at 9:17 PM said...

വെട്ടിയും തിരുത്തിയും
മായ്ക്കാനാവാതെ
വീണ്ടും നീയെന്‍റെ തൂലികത്തുമ്പില്‍

വേണം എന്ന് കരുതിയാലും അത് വിട്ട് പോകില്ല...
നല്ല കവിത

{ ചാണ്ടിക്കുഞ്ഞ് } at: February 14, 2011 at 9:33 PM said...

ആ പേര് ചാണ്ടിയെന്നാണോ :-)

{ സന്ദീപ്‌ പാമ്പള്ളി } at: February 14, 2011 at 9:42 PM said...

നന്നായിരിക്കുന്നു.....
എനിക്കിഷ്ടമായി....
ഓള്‍ ദ ബസ്റ്റ്....


പാമ്പള്ളി

{ ആസാദ്‌ } at: February 14, 2011 at 9:48 PM said...

പിന്നെയും പിന്നെയും അയാളുടെ, അല്ലെങ്കില്‍ അവളുടെ പേരു തന്നെ കേറി കേറി വരുന്നു. മനസാകട്ടെ ആ പേരു തന്നെ ഓര്‍ക്കണം എന്നാശിക്കുന്നു. എന്നിട്ടും നമ്മള്‍ നമ്മോട്‌ പരിഭവം പറയുന്നു. ആ പേരു തന്നെ വീണ്ടും വീണ്ടും എഴുത്താണിത്തുമ്പില്‍ വരുന്നല്ലോ എന്ന്. ഒരു കൊച്ചു കവിത എന്നെഴുതിയ പോലെ ഒരു കൊച്ചു കാര്യം വളച്ചു കെട്ടില്ലാതെ പറഞ്ഞതു കൊള്ളാം. മോശമല്ല. എന്നാല്‍ അത്ര ഉഗ്രനുമല്ല.

കണ്ണാടിപ്പാത്രം പോലെയാണ്‌ ഭാവനയും എഴുതാനുള്ള സിദ്ധിയും. കണ്ണാടിപ്പാത്രം തുടക്കുന്തോറും തിളക്കം കൂടിക്കൂടി വരുന്നത്‌ പോലെ എഴുതുന്തോറും സിദ്ധി തെളിഞ്ഞു തെളിഞ്ഞു വരും. സിദ്ധിയുടെ കൂടെ ഭാവനയുടെ വാസം കൂടിയാവുമ്പോള്‍ താനേ എഴുതുന്നത്‌ നന്നാവും. താങ്കളുടെ മറ്റു ചില രചനകള്‍ കണ്ടാലറിയാം സിദ്ധിയുടെ മിന്നലാട്ടം വ്യക്തമായും ഉള്ള ഒരാളാണെന്ന്. കഥകളേയോ മറ്റു രചനകളേയോ നമുക്കെങ്ങിനെ വേണമെങ്കിലും സമീപിക്കാം. പക്ഷെ കവിതയെ നാം ഗൌരവമായി കാണണം. അങ്ങിനെ ഗൌരവമായി കാണുന്നവരെ മാത്രമേ കവിത അനുഗ്രഹിക്കൂ. നന്നായി വരട്ടെ..

{ ചന്തു നായർ,ആരഭി } at: February 14, 2011 at 9:56 PM said...

പുസ്തക താഴാണോ അതോ താളാണോ ?....കവിത കൊള്ളാം

Anonymous at: February 14, 2011 at 10:07 PM said...

ആ പേർ ആരുടേതായിരുന്നു സഖീ.. എൻ നാമമായിടട്ടെ എന്ന് പതുക്കെ പറയട്ടെ നിൻ കാതുകളിൽ....

Anonymous at: February 14, 2011 at 10:22 PM said...

ആ എന്നുടേതാണൊ സഖീ ... ആ നാമം എന്നുടേതായിടട്ടെ. ആരും കേൾക്കാതെ ഞാൻ നിൻ കാതിലോതീടട്ടെ (വേറെ ആരെയെങ്കിലും പേരാണെങ്കിൽ നിന്റെ മുട്ടുകാലു ഞാൻ തല്ലിയൊടിക്കും)

{ ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് } at: February 14, 2011 at 10:24 PM said...

ലളിതം സുന്ദരം

{ Satheesh Haripad } at: February 14, 2011 at 10:27 PM said...

ഭാവാത്മകമായ ഒരു കുഞ്ഞുകവിത.

ആത്മാവ് ചിലപ്പോൾ തൂലികയുമായി നേരിട്ട് സംവദിച്ച് വാക്കുകളും ബിംബങ്ങളുമൊക്കെയായി പരിണമിക്കാറുണ്ട്. അത്തരം ഒരു spontaneity ഫീൽ ചെയ്തു ഈ വരികളിൽ.
ഇനിയുമിനിയും എഴുതുക

{ ente lokam } at: February 14, 2011 at 11:31 PM said...

കൂട്ടിയും കിഴിച്ചും വെട്ടിയും
തിരുത്തിയും കോറിയിട്ട വരികളില്‍
മായാതെ നില്കുന്നു അല്ലെ ???
അതെ അത് വെട്ടിയാലും മായ്ച്ചാലും
മാറാതെ ..കാരണം അത് വരച്ച
നീറ്റല്‍ ഹൃദയത്തില്‍ ആണ് ...

{ MyDreams } at: February 14, 2011 at 11:49 PM said...

കൊള്ളാം
എനാലും കുറച്ചു കൂടി ....

{ appachanozhakkal } at: February 15, 2011 at 12:59 AM said...

നന്നായിട്ടുണ്ട്. ആശംസകള്‍!

{ UNFATHOMABLE OCEAN! } at: February 15, 2011 at 1:50 AM said...

പ്രിയേച്ചി ......കവിത നന്നായിട്ടുണ്ട് പക്ഷേ.......ഒന്നൂടെ നന്നാക്കാന് കഴിയുമായിരുന്നു
ആശംസകള്‍

{ Muneer N.P } at: February 15, 2011 at 3:52 AM said...

കൊള്ളാം ..കവിത

{ നാമൂസ് } at: February 15, 2011 at 5:12 AM said...

ഹൃദയം പറയുന്നു.

{ Shukoor } at: February 15, 2011 at 5:17 AM said...

സ്നേഹത്തിന്റെ സുഗന്ധമുള്ള ഏതാനും വരികള്‍....
നന്നായി.

{ നാമൂസ് } at: February 15, 2011 at 5:18 AM said...

ഹൃദയം പറയുന്നു.

{ അനീസ } at: February 15, 2011 at 5:19 AM said...

പ്രിയേ , ആരാണാവോ ആ ഭാഗ്യവാന്‍ ?

{ *സൂര്യകണം..|രവി } at: February 15, 2011 at 6:09 AM said...

എന്നിലെ വാക്കുകള്‍
അക്ഷരങ്ങത്തിന്‍ ചിലങ്ക
അണിഞ്ഞത്
നിന്റെ ശ്വാസരാഗത്താല്‍

ദ്രുദഗതിയില്‍
ചടുലതയില്‍

ആടിത്തിമിര്‍ത്തുണര്‍ത്തിയത്
എന്നിലെ മോഹങ്ങള്‍

ആടിത്തളര്‍ന്നുറങ്ങിയെപ്പെഴോ
എന്റെ മടിയില്‍..

എന്റെ മടിയിലെന്നുമെന്നും
എന്നുമെന്നും നീ.. :))

നല്ല പൈങ്കിളിക്കവിത(എന്റെത്), വെല്ല്യ വെല്ല്യ എഴുത്തുകാര്‍ക്കിഷ്ടാവില്ല-കാരണം എഴുതാനറിയുന്നവര്‍-ഞാനല്ല, നിങ്ങളേപ്പോലുള്ളോരെയാണുദ്ദേശിച്ചത്-പൈങ്കിളിയിലൊതുങ്ങിപ്പോകുമെന്ന് വെച്ചാണ്(എന്ന് തോന്നുന്നു, അതോ അസൂയയോ)!
‘ഓസോണ്‍’ ഒക്കെ എഴുതിയ ആളല്ലെ, കൈവിട്ടുപോകില്ലെന്ന് പ്രതീക്ഷിക്കുന്നു. അപ്പൊ കവിത ഇഷ്ടായിട്ടുണ്ട്.

{ khader patteppadam } at: February 15, 2011 at 6:57 AM said...

വെട്ടിയും തിരുത്തിയും സ്ഫടിക മണികള്‍ പോലെ...

{ moideen angadimugar } at: February 15, 2011 at 9:09 AM said...

വെട്ടിയും തിരുത്തിയും
മായ്ക്കാനാവാതെ
വീണ്ടും നീയെന്‍റെ തൂലികത്തുമ്പില്‍.

Anonymous at: February 15, 2011 at 9:16 AM said...

എന്തിനു വെറുതേ ചാമ്പുന്നു അല്ലേ? നാലേ നാല്‌ വരികള്‍ പോരേ? ഒത്തു, നന്നായിട്ടൊത്തു. ഇഷ്ടപ്പെട്ടു

Anonymous at: February 15, 2011 at 9:16 AM said...

എന്തിനു വെറുതേ ചാമ്പുന്നു അല്ലേ? നാലേ നാല്‌ വരികള്‍ പോരേ? ഒത്തു, നന്നായിട്ടൊത്തു. ഇഷ്ടപ്പെട്ടു

{ പട്ടേപ്പാടം റാംജി } at: February 15, 2011 at 9:46 AM said...

ആഴങ്ങളില്‍ നിന്നുയരുന്ന ചോദ്യം.

{ ajith } at: February 15, 2011 at 10:26 AM said...

കുഞ്ഞിക്കവിത...കൊള്ളാം

{ ajith } at: February 15, 2011 at 11:03 AM said...

ഒരു കിടിലന്‍ കമന്റെഴുതിയിട്ട് ഇപ്പോള്‍ നോക്കുമ്പോള്‍ കാണുന്നില്ല. ഇനിയിപ്പൊ വെട്ടിയും തിരുത്തിയും.... കുഞ്ഞിക്കവിത നന്നായീന്ന് പറഞ്ഞാല്‍ മതിയല്ലോ.

{ elayoden } at: February 15, 2011 at 12:32 PM said...

നല്ല ഭാവനയുള്ള കവിത...

{ F A R I Z } at: February 15, 2011 at 1:00 PM said...

തൂലികത്തുമ്പില്‍ എന്നും അവനെ വന്നുനില്‍ക്കൂ.
നൈമിഷീകമായ, സ്വപ്നാനുഭൂതി യായിരുന്നില്ലവന്‍,
വെട്ടിയും തിരുത്തിയും , മായ്ക്കാനാവാത്ത, എന്നുമെന്നും
തൂലികത്തുമ്പില്‍ നിറയുന്നവന്‍.
" ചിതറിപ്പരന്ന മഷിയില്‍
നിന്‍റെ പേരില്‍ മുനയൊടിച്ച
തൂലികപ്പൊട്ടുകള്‍..."

മറ്റൊരു നാമവും ആ തൂലികത്തുമ്പില്‍ നിന്നും
ഉതിര്‍ത്തു വീഴരുതെന്ന, അവനു മാത്രമര്‍പ്പിതമായ
ജീവിത തപസ്യ.

ഭാവന ജീവിതമാണോ,ജീവിതം ഭാവനയാണോ?

"മഴ നൂലില്‍ കൊരുത്ത മഞ്ഞുതുള്ളി" യെന്ന
കവിയില്‍ വായനക്കാരാനുള്ള മുന്‍വിധി,ഒന്നുകൂടെ
ശക്തമാക്കും വിധം, സ്പഷ്ടമായ വരികള്‍
കവി ഭാവനയുടെ ഔന്നിത്യം വിളിച്ചറിയിക്കാന്‍
പോന്നതാണ്.

ഭാവുകങ്ങളോടെ,
--- ഫാരിസ്‌

{ ചെകുത്താന്‍ } at: February 15, 2011 at 5:55 PM said...

ഞാന്‍ നിര്‍മ്മിക്കുന്ന പുതിയപടത്തിന് സംഗീതം നിന്നൊകൊണ്ടെഴുതിക്കാം എന്താ ?? :)

{ ഉമേഷ്‌ പിലിക്കൊട് } at: February 15, 2011 at 8:16 PM said...

ആശംസകള്‍!

{ മഹേഷ്‌ വിജയന്‍ } at: February 15, 2011 at 9:30 PM said...

പിറന്നുവീണ പുസ്തകത്താളില്‍
പലകുറി കോറിയിട്ടത്
നിന്‍റെ പേര്..

{ nishad melepparambil } at: February 15, 2011 at 10:34 PM said...

nice one

{ ഉപാസന || Upasana } at: February 16, 2011 at 2:03 AM said...

:-)

{ ismail chemmad } at: February 16, 2011 at 5:20 AM said...

ആശംസകള്‍കൊള്ളാം .

{ സിദ്ധീക്ക.. } at: February 16, 2011 at 1:42 PM said...

ഭാവനയും ജീവിതവുമായി ഒരു കൂട്ടിക്കുഴച്ചില്‍ ..

{ Salam } at: February 16, 2011 at 1:44 PM said...

ഒതുക്കിപ്പറഞ്ഞ മനോഹരവരികളില്‍ പ്രപഞ്ച സത്യം ഒളിഞ്ഞിരിക്കുന്നു.

{ hafeez } at: February 17, 2011 at 8:47 AM said...

short... but cute.. :)

Anonymous at: February 18, 2011 at 9:38 PM said...

നന്നായിരിക്കുന്നു...........തുടരുക....
ആശംസകള്‍.........

{ lekshmi. lachu } at: February 25, 2011 at 1:48 AM said...

പ്രണയതോടും,പ്രണയ കവിത വായിക്കാനും താല്‍പ്പര്യം ഇല്ല എന്ന കമന്റില്‍ തൂങ്ങിയാണ്
ഞാന്‍ ഇവിടെ എത്തിയത്..ഈ കവിത കണ്ടപ്പോ എവിടെയോ മൊട്ടിട്ട ഒരു പ്രണയം
അവശേഷിക്കുന്നില്ലേ എന്നൊരു സംശയം...ഹിഹിഹി...

{ ദീപുപ്രദീപ്‌ } at: March 4, 2011 at 9:52 AM said...

ചെറിയ കവിതകളാണ്‌ ഭംഗി, അതെന്തിനെക്കുറിച്ചായാലും.
നല്ല കവിത

{ കുഞ്ഞിനു } at: March 14, 2011 at 10:10 AM said...

ഇത്തിരി ഉള്ളെങ്കിലും ..വരികള്‍ എനിക്കൊത്തിരി ഇഷ്ടായി

Post a Comment

Search This Blog