അശാന്തിയുടെ തീരങ്ങളില്‍ അസ്വസ്ഥമായ
മനസ്സുമായ് ഞാന്‍ ദൈവത്തെ കാത്തിരുന്നു..
വഴിപോക്കനായ് വന്നത് ചെകുത്താനായിരുന്നു..
ബൂലോകത്തേക്കുള്ള വഴി ആരാഞ്ഞപ്പോള്‍
വിരലുകള്‍ നീട്ടി അവന് ചിരിച്ചു...
അതാണ് എന്റെ ലോകം,എന്റെ ചെറിയ ലോകം,
അവിടെ എന്റെ തിന്മകളും നുണകളും
പിന്നെ കുറച്ചു സത്യങ്ങളും മാത്രം....
ആകാശത്തേക്കുള്ള ഗോവണിച്ചോട്ടില്
നിശാസുരഭികള്‍ പൂത്തിരുന്നു......
മനസിലെന്നും പൂക്കാലം നിറച്ച് ചെകുത്താന്റെ
മായക്കാഴ്ചകള്‍ ഇളകിയാടി.....
എന്റെ ശിഥിലചിന്തകളെ ഉണര്‍ത്തി ഒരു മഴപ്പക്ഷി
വഴിമരത്തിലിരുന്ന് ആര്‍ദ്രമായ് പാടി...
നിറങ്ങളുടെ ലോകത്തെ കാക്കപ്പൊന്നിനെ
മറന്ന് ദൈവീകതേജസിന്റെ തരിവെട്ടം തേടി
മിഴിനീര് ചിന്താതെ പ്രയാണം തുടര്‍ന്നു..
വാടാമലരുകളായ് കുറിഞ്ഞിയും
കടലാസുപൂക്കളും വഴിനീളെ പൂത്തുലഞ്ഞു...
സൂര്യകണമേറ്റ ചാലിയാറും ചെറുവാടിയും
പോക്കുവെയിലായ് പുഞ്ചിരിച്ചു...
കല്പ്പകന്ചേരിയും ബിലാത്തിപട്ടണവും
എച്മുവോട് ഉലകവും കടന്നപ്പോള്‍
എരകപ്പുല്ല് തട്ടി കാലു മുറിഞ്ഞു....
കരിയിലയനക്കങ്ങളില്‍ കാച്ചറഗോടനും
പാമ്പള്ളിയും പേടിപ്പിച്ചു...
മീനടം മിത്തുകള്‍ സ്മൃതിയടഞ്ഞ
ജീവിതഗാനം മുളംതണ്ടിലൊതുക്കി...
മിഴിയോരം നനഞ്ഞു..മിഴിനീര്‍തുള്ളികള്‍
തുടച്ച് തണല്‍ തേടി പാഞ്ഞു...
ആത്മവ്യഥകള്‍ ഈറന്‍ നിലാവില് കുളിച്ചു....
നിരക്ഷരന്റെ നട്ടപ്പിരാന്തുകള്‍ പിച്ചും
പേയും പറഞ്ഞ് നിഴല്‍ വരകളിലൊളിച്ചു...
ആയിരത്തിയൊന്നാംരാവില് അകബലം
അഗ്നിജ്വാലയായ് ശ്രീ ചിത്രജാലകം
തുറന്നെന്റെ അക്ഷരച്ചിന്തുകൾ
ബൂലോക കടലാസ്സില്‍ ഇടം നേടി....
ഋതു - കഥയുടെ വസന്തത്തില്‍ അവിടെ
ശലഭച്ചിറകുകള്‍ പൊഴിയുന്ന ശിശിരത്തില്‍
ഏതോ ഉള്ക്കാഴ്ചയിലെന്നോണം
ഞാനൊരു കുഞ്ഞുചിറകിനായ് കൈകള്‍നീട്ടി...
ജന്മസുകൃതമായ് എന്റെ കൈക്കുമ്പിളില്‍
നിറഞ്ഞത് ഒരായിരം കിളിത്തൂവലുകള്‍....
__________________________________________________________________
ചിത്രത്തിന് കടപ്പാട് :
kappilan.comകൂടാതെ ഇതില്‍ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ ബ്ലോഗുകളുടെയും [പേരുകള്‍] ഉടമകളോട് പ്രത്യേക നന്ദി അറിയിക്കുന്നു....
64 comments:
ഹോ! സമ്മതിച്ചു കെട്ടോ!!!!
അധികപ്രസംഗമായി തോന്നിയെങ്കില്‍ ക്ഷമിക്കുക...ഇതില്‍ ഉള്‍പ്പെടുത്താതെ പോയ ബ്ലോഗര്‍മാരോടും ക്ഷമ ചോദിക്കുന്നു...
കൂതറ കവിത
ദിലീപിന്റെ യേതോപടത്തിലെ ‘ മീനെ പ്യാര്ക്കിയാ പ്യാര് കിയാ തൊ ഡര്ന ക്യാ’ എന്ന പാട്ട് കേട്ടപോലെ
മനസ്സിലാവുന്ന രീതിയില്‍ എഴുതാമെന്ന് വെച്ചു..കണ്ടില്ലേ കൂതറയും കമന്റിയത്...
എന്റെ പേരില്ലാ ... അതുകൊണ്ട് കൂട്ടില്ലാ...................................... :-)
ഇതെന്താപ്പാ ഇങ്ങനൊരു തോന്നൽ. കുറച്ച് സമയം മിനക്കെട്ടു അല്ലെ.എല്ലാം കൂടെ ചേർത്ത് അർഥം കളയാതെ എഴുതി പിടിപ്പിച്ചല്ലൊ.രസമുണ്ട് വായിക്കാൻ.
enthaayaalum sangathi kollaam ..
' എരകപ്പുല്ല് തട്ടി കാലു മുറിഞ്ഞു.... ''
എന്റെ കവിതക്കു കിട്ടിയ വാക്കിനു നന്ദി
മഴനൂലില്‍ കൊരുത്ത മഞ്ഞുതുള്ളികള്‍ ബൂലോകത്ത് കുളിര് ചൊരിയുന്നു...
എന്നാലും പ്രിയേ നീ എന്നെ വിട്ടുകളഞ്ഞല്ലോ..
ചെറിയ കുപ്പി വളപ്പൊട്ടുകള്‍ കൊണ്ടൊരു നല്ല
വള.ചിതറിയ കുപ്പിചില്ലകള് കൊണ്ടൊരു നല്ല
കുപ്പി...അതിലും ഉണ്ടൊരു സൌന്ദര്യം ഒരു
മഞ്ഞു തുള്ളി സ്പര്‍ശനം...നന്നായിട്ടുണ്ട് അര്‍ഥം
കളയാതെ വാരി വലിച്ച് എഴുതാതെ നന്നാക്കി.
പക്ഷെ 'വലിയ' കവിത ആയിരുന്നെങ്കില്‍ കൂടുതല്‍
പേര് വന്നു പോകുമായിരുന്നു കവിതയില്‍...ഹ..ഹ.
" തണല്‍ തേടി പാഞ്ഞു..."
'തണല്‍' തേടി എവിടേക്കും പായേണ്ടതില്ല.
ഇവിടെ അമര്‍ത്തിയാല്‍ മതിയല്ലോ.
ക്ഷമിച്ചിരിക്കുന്നു.....!!
ക്ഷമ ചോദിച്ചതുകൊണ്ട് ഞാൻ വെറുതെ വിടുന്നു...തത്ക്കാലം എന്നെ മാത്രം ഫോക്കസ്സ് ചെയ്ത് ഒരു ഖണ്ഡകാവ്യം ഇറക്ക്..
ഇനി അടുത്ത കവിതയിൽ എന്നേം ചേർത്തോളൂ...
കൊള്ളാമല്ലോ എന്നു പറഞ്ഞില്ലെങ്കിൽ മോശമല്ലെ എന്റെ പേരുകണ്ടതു കൊണ്ട് പ്രത്യേകിച്ചും .. കുറെ ബുദ്ധിമുട്ടിയല്ലെ സ്രീ പറഞ്ഞപോലെ രാമുണ്ട് വായിക്കാൻ... ഞാനും ഒരു കൈ നോക്കിയാലോ .. കൂതറ അങ്ങിനെ പറഞ്ഞത് മനസ്സിലായതു കൊണ്ടാവും എന്നങ്ങുമനസ്സിലാക്കിയാൽ മതി അങ്ങേരു കവിത തിരിഞ്ഞു നോക്കാറില്ല..
നന്നായിരിക്കുന്നു
വന്ന വഴി മറക്കരുത്
പതിവില്‍ നിന്ന് ഒരു മാറ്റത്തിനായി ശ്രമിച്ചതാണെന്ന് തോന്നുന്നു.
മോശമായില്ല.
പ്രിയ...ഹാവൂ ....എന്റെ ജന്മസുകൃതം തന്നെഇത് വായിക്കാന്‍ കഴിഞ്ഞത്.നന്ദി
സൌഹൃദങ്ങള്‍ക്ക് നൽകുന്ന ഈ സ്നേഹസമ്മാനം നന്നായി പ്രിയാ...
ഹാഷിം ഒരു ബ്ലോഗിലെഴുതിയതു
ഞാന്‍ വായിച്ചതാണു്. കവിത ഇഷ്ടമല്ല
അതു കൊണ്ട് കവിതക്കു കമന്റില്ലെന്നു.
ആ, പതിവു തെറ്റിച്ചു ഹാഷിം. ചിലരെ വിട്ടു പോയി
ചാമ്പല്‍ ,നന്ദ,നീഹാര ബിന്ദുക്കള്‍
എന്റെ രണ്ടു ബ്ലോഗും വന്നതു് ഒരു
വലിയ പുരസ്ക്കാരം പോലെ ഞാന്‍ സ്വീകരിക്കുന്നു.
സിനിമാപ്പേരില്‍ പാട്ടുകള്‍ കേട്ടിട്ടുണ്ട്. ഇതിപ്പോ ആദ്യമാ........
ഹി ഹി.....
:)
ഇതു കലക്കി.. എന്നാലും കുറച്ചു സമയം കളഞ്ഞു അല്ലെ ..
പിന്നെ കുതറ പറഞ്ഞത് വിട്ടുകള അവനു ഇപ്പോഴും മാറിയില്ല..
..എന്നാലും ഇതെങ്ങനെ ഒപ്പിച്ചു.. ?
നിരക്ഷരന്റെ നട്ടപ്പിരാന്തുകള്‍ പിച്ചുംപേയും പറഞ്ഞ്... ഇവിടെ നിരക്ഷരന്റെ നട്ടപ്പിരാന്തുകള്‍ കേട്ട് പിച്ചുംപേയും പറഞ്ഞ് എന്നാക്കിയാല്‍ അല്പം കൂടെ വായനാസുഖം കിട്ടും.
എന്നെയും ഉള്‍പ്പെടുത്തിയതില്‍ സന്തോഷം. ഇനി അത് എന്നെ തന്നെയല്ലേ :) (ആത്മഗതം) അല്ലെങ്കിലും സന്തോഷം പ്രിയ.. :):)
അസ്സലായിരിക്കുന്നു! എനികിത് വളരെ മനോഹരമായി തോനുന്നു. പിന്നെ പെരുത്ത് നന്ദിയുണ്ട് കേട്ടോ! ഈ ബൂലോകത്തില്‍ കേവലം രണ്ടു മാസം മാത്രം പ്രായമുള്ള എന്നെ കൂടി പരിഗണിച്ചതിന്. വാക്കുകള്‍ ഇങ്ങിനെ ഒരു മുത്തു മാലയില്‍ കോര്‍ത്ത മുത്തു മണികളെ പോലെ പെറുക്കി വച്ച ആ സിദ്ധിക് മുന്നില്‍ എന്റെ പ്രണാമം! ആ സിദ്ധിയുടെ മൂര്‍ദ്ധാവില്‍ എന്റെ അക്ഷരങ്ങളുടെ ഒരായിരം കൈകള്‍ ഞാന്‍ വെക്കുന്നു, അനുഗ്രഹമായി, അശീര്വാദമായി, അഭിനന്ദനമായി!
Noooooooo Comment
blogukalude perukal vechoru super kavitha.. artham ottum chornnittumilla chechi.. ente bloginte perum ee koottaththil kandathil orupaad santhosham...
superb chechi. nalla oru kavitha. njaanishtappedunna blogukalude perukal kandappol nalla ishtam thonni.. :-)
മനോരാജേ - ജീവിക്കാൻ സമ്മതിക്കരുത് ട്ടാ... :) :)
ഇതില്‍ ഉള്‍പ്പെടുത്തിയ ബ്ലോഗുകളുടെയും ബ്ലോഗേര്സിന്റെയും പേരുകള്‍ താഴെ കൊടുക്കുന്നു...
@വഴിപോക്കന്
@ചെകുത്താന്
@എന്റെ ലോകം
@എന്റെ ചെറിയ ലോകം
@എന്റെ തിന്മകളും നുണകളും
പിന്നെ കുറച്ചു സത്യങ്ങളും മാത്രം
@ആകാശത്തേക്കുള്ള ഗോവണി
@നിശാസുരഭി
@മനസിലെന്നും പൂക്കാലം
@മായക്കാഴ്ചകള്‍
@ഇളകിയാട്ടം
@ശിഥിലചിന്തകള്‍
@മഴപ്പക്ഷി
@വഴിമരം
@ആര്‍ദ്രം
@നിറങ്ങളുടെ ലോകം
@കാക്കപ്പൊന്ന്
@തേജസ്
@തരിവെട്ടം
@മിഴിനീര്
@ചിന്ത്
@പ്രയാണം
@വാടാമലരുകള്‍
@കുറിഞ്ഞി
@കടലാസുപൂക്കള്‍
@സൂര്യകണം
@ചാലിയാര്‍
@ചെറുവാടി
@പോക്കുവെയില്‍
@പുഞ്ചിരി
@കല്പ്പകന്ചേരി ക്രോണിക്കിള്‍സ്
@ബിലാത്തിപട്ടണം
@എച്മുവോട് ഉലകം
@എരകപ്പുല്ല്
@കരിയിലയനക്കങ്ങള്
@കാച്ചറഗോടന്
@പാമ്പള്ളി
@മീനടം മിത്തുകള്‍
@സ്മൃതി
@ജീവിതഗാനം
@മിഴിയോരം
@മിഴിനീര്‍തുള്ളികള്‍
@തണല്‍
@ആത്മവ്യഥകള്‍
@ഈറന്‍ നിലാവ്
@നിരക്ഷരന്
@നട്ടപ്പിരാന്തുകള്‍
@പിച്ചും പേയും
@നിഴല്‍ വരകള്‍
@ആയിരത്തിയൊന്നാംരാവ്
@അകബലം
@അഗ്നിജ്വാല
@ശ്രീ ചിത്രജാലകം
@അക്ഷരച്ചിന്തുകൾ
@കടലാസ്സ്
@ഇടം
@ഋതു - കഥയുടെ വസന്തം
@ശലഭച്ചിറകുകള്‍ പൊഴിയുന്ന ശിശിരത്തില്‍
@ഉള്‍ക്കാഴ്ച
@ജന്മസുകൃതം
@കിളിത്തൂവല്
എല്ലാവര്ക്കും ഒത്തിരി നന്ദി..
ദൈവത്തിന്റെ വഴിയന്വേഷിച്ചിറങ്ങുന്നവര് ഏറെയും
വഴിതെറ്റിക്കപ്പെട്ടു എത്തിച്ചേരുന്നത്
ചെകുത്താന്റെയും, പിശാചുക്കളുടെയും ഇടുങ്ങിയ
ലോകത്തേക്ക് തന്നെയാണ്, ഇന്നത് ലോക സത്യം.
ചെകുത്താനും, പിശാചുക്കളും എല്ലാതലങ്ങളിലും
നമ്മെ വെട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നൂ.
ചെകുത്താന്റെ വലയില്‍ അറിയാതെകപ്പെടുന്ന മനുഷ്യന് ഒരു
നൈമിഷികമായ പുനര്‍ചിന്തനം ദൈവം നല്‍കുകയും,
ദുര്‍ഘടങ്ങളെ അതിജീവിച്ചോടുന്ന വഴിയിലൂടെ പ്രകൃതിയുടെ
ആനന്ദ കുസുമങ്ങള്‍ വിതറി ദൈവത്തിലേക്ക് സ്വീകരിക്കപ്പെടുമ്പോള്‍
നാം കൊതിച്ചതിലേറെ, അനുഗ്ര വര്‍ഷം ചോരിഞ്ഞു കിട്ടുന്ന
കവിയുടെ ഭാവന ഭൂലോക വാസികളുടെ പേരിനെ
ദ്യോതിപ്പിച്ചുകൊണ്ട് കോര്‍ത്തിണക്കിയ കവിത
മഞ്ഞുതുള്ളിയുടെ കവിത സങ്കല്പത്തിന്റെ
ഔന്നിത്യത്തിനു അടിവരയിടുന്നു.
മൈകള്‍ ജാക്സന്റെ "STRANGERS" എന്ന ആല്‍ബത്തിലെ രംഗമാണ്
ഇവിടെ ഓര്‍മ്മവരുന്നത് "വഴിപോക്കനായ് ചെകുത്താനാണ് വന്നത് "
എന്നവരി വായനക്കാരന്റെ മൃദുല മനസ്സിനെ ഉള്ക്കിടിലമുണ്ടാക്കാന്
പോന്നതാണ്.
" ഋതു - കഥയുടെ വസന്തത്തില്‍ അവിടെ
ശലഭച്ചിറകുകള്‍ പൊഴിയുന്ന ശിശിരത്തില്‍
ഏതോ ഉള്ക്കാഴ്ചയിലെന്നോണം
ഞാനൊരു കുഞ്ഞുചിറകിനായ് കൈകള്‍നീട്ടി..."
അതെ, മനുഷ്യന് ദൈവം നല്കുന്ന ഉള്‍ക്കാഴ്ചയിലാണ്
നമ്മുടെ തിരിച്ചറിവുകള്‍ ഉണ്ടാകുന്നത്. ഉള്‍ക്കാഴ്ച മനുഷ്യരിലുണ്ടാവേണ്ടാതുണ്ട്.
വെറും ഒരു സാങ്കല്പികമായി ഈ കവിതയെ കാണാമെങ്കിലും,
എന്തോ, ആ ചെകുത്താന്റെ വഴികാണിക്കല്‍ ആ ചെറിയ
വിവരണംതന്നെ വലിയ ഭീതിയുളവാക്കുന്നു.
ഭാവുകങ്ങളോടെ,
---- ഫാരിസ്
"എന്റെ വീത"മായി ഒരു "മാലപ്പടക്കം" ഈ "തൊഴിയൂര്‍"ക്കാരന് ഇവിടെ പൊട്ടിക്കുന്നു ...
ജയിംസ് സണ്ണി പാറ്റൂര്‍ said...
എന്റെ രണ്ടു ബ്ലോഗും വന്നതു് ഒരു
വലിയ പുരസ്ക്കാരം പോലെ ഞാന്‍ സ്വീകരിക്കുന്നു.
:))
കവിതയ്ക്ക് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല,
എങ്കിലും ഇത്രയും ബ്ലോഗുകള്‍ ഉള്‍പ്പെടുത്തി
ഒരു കവിത ആക്കിയ മിടുക്കിയെ
അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
ആശംസകള്‍ .....
"വഴിപോക്കനായ് വന്നത് ചെകുത്താനായിരുന്നു.."
“ചെകുത്താന്റെ
മായക്കാഴ്ചകള്‍ ഇളകിയാടി..... “
നന്ദി പ്രിയ ചേച്ചീ !!
വേറിട്ട വഴികളിലൂടെ സഞ്ചരിച്ചവരാണ് യഥാര്‍ത്ഥ കലാകാരന്മാര്.....
നീ പൂര്‍ണ്ണമായും ചിറകുവിരിച്ച് പറക്കാന്‍ തുടങ്ങിയിരിക്കുന്നു....
ബ്ലോഗുകളുടെ ലോകത്തു നിന്നും ഇറങ്ങിവന്ന്....മാസികകളുടെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് ഉടന്‍ ചേക്കേറണം....ഉടന്‍..
നീ ഉയരങ്ങളിലേക്ക് പറക്കാന്‍ തുടങ്ങിയിരിക്കുന്നു...
ആശംസകള്‍..
സ്നേഹത്തോടെ
പാമ്പള്ളി
എന്റമ്മോ..ഭയങ്കര അഭ്യാസിതന്നെ...
എന്റെ ആരഭി എന്ന ബ്ലൊഗിൽ “ ആചാര്യൻ” എന്നൊരു കവിതയുണ്ട് പ്രസിദ്ധനൊവലിസ്റ്റായ സി.രാധാകൃഷ്ണന്റെ കൃതികളെ ക്കൂട്ടിയൊചിപ്പിച്ച് കൊണ്ടൂള്ള ഒരു കവിത... ഇതു വായിച്ചപ്പോൾ അതു ഓർത്ത് പൊയി എന്ന് മാത്രം..വായിച്ച് നൊക്കുക http://chandunair.blogspot.com/
>>സൂര്യകണമേറ്റ ചാലിയാറും ചെറുവാടിയും
പോക്കുവെയിലായ് പുഞ്ചിരിച്ചു...<<
ഒരു വരിയില്‍ തന്നെ 5 ബ്ലോഗുകള്‍. ഈ കയ്യടക്കത്തെ സമ്മതിച്ചിരിക്കുന്നു. മഞ്ഞു തുള്ളിയുടെ ഈ മൃതു സ്പര്‍ശത്തിനു ചാലിയാറിന്റെ നന്ദി.
athu kollattto
Best wishes
"നിറങ്ങളുടെ ലോകത്തെ കാക്കപ്പൊന്നിനെ
മറന്ന് ദൈവീകതേജസിന്റെ തരിവെട്ടം തേടി"
നല്ല വരി ഹി ഹി ........
മുന്‍കൂര്‍ ജാമ്യം എടുത്തു മെയില്‍ കണ്ടു പേടിച്ചു പോയി, കുറെ സമയം എടുത്തോ ഈ കവിത ആക്കാന്‍
ബ്ലോഗ്ഗര്‍ ലിസ്റ്റ് ഒരു പാട് ഉണ്ടല്ലോ, ഇതൊക്കെ ഇതില്‍ ഉള്‍പ്പെടുത്തി എന്നോ, നല്ല ആശയം
ഉജ്വലം
ഉജ്വലം
ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ, എന്നെ അങ്ങനങ്ങ് പിടിച്ചുകെട്ടാൻ പറ്റില്ലെന്ന്. അല്ലെ ?
വളരെ നന്നായി.. കുറെ കഷ്ടപ്പെട്ട് കാണും അല്ലെ..
ആദ്യമായാ ഈ വഴി വരുന്നത്.. ഇനി എപ്പോഴും വന്ന് വരവ് വെച്ചേക്കാം അടുത്ത കഥയിലോ കവിതയിലോ ഒരു ചാൻസ് കിട്ടിയാലോ...
ഇനി കാര്യമായി ഒന്നു കൂടി ..ഇതൊരു കഴിവ് തന്നെ കേട്ടോ ആശയത്തിൽ നിന്നും വ്യതിചലിക്കാതെ എന്നാൽ വാക്കുകൾ (ബ്ലോഗിന്റെ പേരെങ്കിലും)മനസ്സിലേക്ക് കടന്നു വരിക.. കീപ്പിറ്റപ്പ്..
:-(
ഇനി ഞാന്‍ ഇവിടുന്നു പോണില്ല..എന്റെ പേരും വരുന്നതുവരെ ഈ വഴിയില്‍ ഞാനും കാണും...കോഴിത്തല, ചെമ്പ് തകിട്, മുട്ട,ചെമ്പരത്തി പൂവ്,പൊതിക്കാത്ത തേങ്ങ..പലതും പ്രതീക്ഷിക്കാം...
എന്റെ പേരില്ലെങ്കിലും കമന്റ് കിടക്കട്ടെ.
അറിയാവുന്ന പേരുകളായതുകൊണ്ട് വായിക്കാന്‍ രസമുണ്ട്!
ഈ ആശയത്തിനു എന്റെ കമെന്റ്റ്
ഇതൊരു മഹാ സംഭവം തന്നെ
നന്നായി വർക്ക് ചൈതു അല്ലെ
വായിക്കാൻ സുഖമുണ്ടായിരുന്നു
എല്ലാ ആശംസകളും!
wishes
"വഴിപോക്കനായ് വന്നത് ചെകുത്താനായിരുന്നു.. "
അവന് കാണിച്ചത് മാത്രമാണോ എഴുതിയത്, അതോ ?... :) വീണ്ടും കാത്തിരിക്കുക, എഴുതുക. ആശംസകള്‍
ബ്ലോഗു ജന്മദിനത്തിലും മറ്റും ബ്ലോഗര്‍മാരുടെ (നൂറു കവിയും ചിലപ്പോള്‍ )പേരുകള്‍ ഓര്‍ത്തെടുത്തു ചിലര്‍ നന്ദി പറയാറുണ്ട്..അതിനര്‍ത്ഥം ആ നൂറു പേര് എങ്കിലും കമന്റിടാന്‍ വരും എന്ന് തന്നെ ..ഈ കസര്‍ത്തിലും അങ്ങനെ ഒരു ചിന്ത ഇല്ലേ എന്നൊരു സംശയം..കൂട്ടി ഇണക്കാന്‍ കഴിവ് കാണിച്ച സ്ഥിതിക്ക് കുറച്ചധികം പേരുകള്‍ കൂടി ചേര്‍ക്കാവുന്നതാണ്...എന്തായാലും കൊള്ളാം ..ആശംസകള്‍ ..
ചില സിനിമകളില്‍ മറ്റു സിനിമാ പേരുകള്‍ ചേര്‍ത്തുള്ള "പാട്ട്" കണ്ടിട്ടുണ്ട്. അത് പോലെ അല്ലെ. ഏതായാലും പരീക്ഷണത്തിനു വേണ്ടിയുള്ള പരീക്ഷണം നന്നായി. worth the attempt.
ഒരു വരിയില എന്റെ ബ്ലോഗിനെ കുറിച്ച് ആകെ മൊത്തം പറഞ്ഞിരിക്കുന്നു .......ഇതില്‍ കൊടുത്താല്‍ എന്താ പറയുക ....എന്നെ ഇത്ര വിളിയിരുതിയത്തിയത്തിനു നന്ദി .
വ്യത്യസ്തം..അഭിനന്ദാനീയം..ആശംസകൾ.
Me
the
missing one?
sleeping away from
reading blogs
manoharamaayirikkunnu
aashamsakal
ഞാനിതു കാണാതെ പോയല്ലോ.
സാരമില്ല. എന്നോട് ക്ഷമിയ്ക്കണേ!
ഭാവന നന്നായിരിക്കുന്നു..
Post a Comment