മണ്ണിന്റെ കവിതകള്‍ മണക്കുമെന്‍ വഴികളില്‍
മണ്ണും മരങ്ങളും പൂക്കളും പുഴകളും
പറയുന്നതോ ഈ വിണ്ണിന്‍റെ ശോകം....
മണ്ണും മരങ്ങളും പൂക്കളും പുഴകളും
പറയുന്നതോ ഈ വിണ്ണിന്‍റെ ശോകം....
ഇന്നിതാ ഇവിടെയീ നീരൊഴുക്കു വറ്റിയ
വരണ്ട വിളനിലങ്ങളും കലപ്പയുടെ
കാതുകള്‍ മറന്നൊരിമ്പവും ഉണര്‍വ്വിന്‍റെ
കാലം മറന്നു സുഷുപ്തിയിലാണ്ട
പൊന്മണികളും പിറക്കുവാന്‍ ആശിച്ചു
നിറംമങ്ങിയ ചാപിള്ളകളുടെ കവിള്‍ത്തട-
ങ്ങളിലെ ഉണങ്ങിയ ഉപ്പുപാടങ്ങളുമെല്ലാം
പൊന്മണികളും പിറക്കുവാന്‍ ആശിച്ചു
നിറംമങ്ങിയ ചാപിള്ളകളുടെ കവിള്‍ത്തട-
ങ്ങളിലെ ഉണങ്ങിയ ഉപ്പുപാടങ്ങളുമെല്ലാം
തേടുന്നതോ വിണ്ണിന്‍റെ കണ്ണീര്‍......
നീര്‍തൊട്ടുതൊടാത്ത അസ്തമയസൂര്യന്‍റെ
അധരങ്ങള്‍ വിണ്ടുകീറിയ വേദനയില്‍
വിടര്‍ന്നിട്ടും കൊഴിയാതെ വിതുമ്പുന്നിതാ
ഓര്‍മ്മയുടെ നനുത്ത മഴമേഘപൂക്കള്‍...
ജിഹ്വതലപ്പുനീട്ടി ജലപാനം കൊതിക്കുമീ
മണ്ണിന്‍റെ മരിക്കാത്ത പുല്‍നാമ്പുകള്‍
അഗ്നിഹോത്രം ചൊരിയവെ വിണ്ണിന്‍റെ
ഹൃദയം വൃത്തംവെച്ച വൃണങ്ങള്‍ക്കുചുറ്റും
പെയ്തിറങ്ങാത്ത കണ്ണീരിന്‍റെ കഥപറഞ്ഞു...
മണ്ണിന്‍റെ മക്കളുടെ വിലാപങ്ങളില്‍ കരിയട-
ര്‍ന്ന പുറംതൊലികളും പാപവിധിയേറ്റ
ജീവകോശങ്ങളും തിരുത്താനാവാതെ
പഴിക്കുന്നു സ്വയാര്‍ജ്ജിതകര്‍മ്മദോഷങ്ങളെ..
വെറുക്കുവാനാകുമോയീ കരിമ്പടം പുതപ്പിച്ച
ആധുനികജീവചരിത്രത്തെ മറക്കുവാനാകുമോ
നമുക്കീ വെട്ടിവീഴ്ത്തപ്പെട്ട ജൈവമാതാക്കളെ..
പാപമേ നിന്നെ മരണമെന്നോതി പഠിപ്പിച്ച
പൂര്‍വ്വികതേജസ്സുകളെ നമിക്കുന്നു ഞാനെന്നും...
_________________________________________________
38 comments:
കവിതയെക്കാള്‍ മനോഹരം ചിത്രം (മനോഹരം അല്ല
വേദനിപ്പിക്കുന്ന ചിത്രം എന്ന് പറയണം).ഓസോണ്‍ പാളികളിലെ
വിള്ളല്‍ വരണ്ട മനസ്സിന്റെ വേപധു പൂണ്ട കഥ പറയുമ്പോള് നിസ്സാര വല്കരിച്ചു കൊണ്ടു പുറം തിരിഞ്ഞു നില്ക്ക ആണല്ലോ ഇന്നും വന്‍ ശക്തികള്‍. ശക്തമായ പ്രമേയം മഞ്ഞു തുള്ളി.
ആവിഷ്കാരവും. ആശംസകള്‍.
വിശദീകരണം നല്‍കാന്‍ കഴിയില്ല എന്ന് അറിയിക്കട്ടെ....വായിച്ചു മനസ്സിലാക്കുക.....
കവിതയുടെ ആശയം മഹത്തരം,
വരും തലമുറ നമ്മളോട് ചോദിക്കും-
നിങ്ങള്‍ക്ക് പൈതൃകമായ് കിട്ടിയത്
ഞങ്ങള്‍ക്കും വേണം
കുന്നും മലകളും
കറയില്ലാത്ത നദിയും
പച്ച വിരിച്ച പാടവും
ദ്വാരം വീഴാത്ത ഓസോണും എല്ലാം എല്ലാം..
ഇതിനൊന്നിനും നമുക്കുത്തരം ഇല്ല തന്നെ..!
മുന്‍കൂര്‍ ജാമ്യം എടുത്തല്ലോ ആദ്യം തന്നെ :)
വിന്സന്റെ 'വേപഥു',,ആണ് .പ്രിയ ആശയഭന്ഗി ഉള്ള വരികള്‍ ..പക്ഷെ ചില പ്രയോഗങ്ങള്‍ കവിതയ്ക്ക് ദൃഷ്ടി ദോഷം ഉണ്ടാക്കുന്നു ,,പറയുന്നതോയീ ,എന്നത് 'പറയുന്നതോ ഈ 'എന്നാക്കിയാലെ ഭംഗി വരൂ..അതുപോലെ "നിറം മങ്ങിയ ചാപിള്ളകള്‍ " എന്നതും
അരോചകമായി തോന്നി..
ചില വരികള്‍ പൂര്‍ണ പദ്യവും (ആദ്യ രണ്ടു വരി) ചിലത് പൂര്‍ണ ഗദ്യവുമാണ് ..ഏതെങ്കിലും ഒരു ശൈലിയില്‍ എഴുതിയാല്‍ ഒരേ ഗണത്തില്‍ പെടുത്താമായിരുന്നു..പുല്‍നാമ്പുകളാണോ അഗ്നി ഹോത്രം (ഒരു യാഗം )ചൊരിഞ്ഞത് (?)പുല്ലിനു തീ പിടിച്ചു എന്നാകും ഉദ്ദേശിച്ചത് ..പക്ഷെ അത് കഷ്ടപ്പെട്ട് ഊഹിച്ചെടുക്കണം..
പിന്നെ വരികള്‍ കവിത പോലെ സമത്തില്‍ വരാനോ മറ്റോ അസ്ഥാനത്ത് മുറിച്ചു മുറിച്ചു എഴുതിക്കാണുന്നു..
"മണ്ണിന്‍റെ മക്കളുടെ വിലാപങ്ങളില്‍ കരിയട
ര്‍ന്ന പുറംതൊലികളും പാപവിധിയേറ്റ ,,"
എഴുത്തിന്റെ മേന്മയില്‍ നോക്കാതെ ഈ ഉള്ളടക്കത്തിന്റെ ഒരു ഗുണം അത് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ആശയത്തിന്റെ ,സന്ദേശത്തിന്റെ മേന്മയാണ് ..എനിക്ക് തോന്നിയത് പറഞ്ഞു എന്നെ ഉള്ളൂ ..
വിണ്ണിന്റെ കണ്ണുനീര്‍ വൈകില്ല പെയ്തിറങ്ങും ഇനിയും ഭൂമിയുടെ മാറിലേക്ക്
കവിത എനിക്ക് ഇഷ്ട്ടമായി
' kanneerinte kadha paranju. ' nannaayi
ഉള്‍ ക്കണ്ണ്‍ തുറപ്പിക്കുന്ന കവിത.
ഒറ്റപ്പെട്ട വിലാപങ്ങള്‍ പക്ഷെ വെറും ജലരേഖകള്‍ മാത്രം
പ്രിയ നന്നായി അവതരിപ്പിച്ചു.
ഉള്‍ ക്കണ്ണ്‍ തുറപ്പിക്കുന്ന കവിത.
ഒറ്റപ്പെട്ട വിലാപങ്ങള്‍ പക്ഷെ വെറും ജലരേഖകള്‍ മാത്രം
പ്രിയ നന്നായി അവതരിപ്പിച്ചു.
Ramesh:രമേശ് ചേട്ടന്‍ വെപധുവിനിട്ടു ഞാന്‍ കുറെ പയറ്റി.
കീ ബോര്‍ഡ് വഴങ്ങുന്നില്ല .പിന്നെ വായിക്കുന്നവര്‍ക് ഒരു
വേപാഥ് (ദേ കിടക്കുന്നു വീണ്ടും) ആട്ടെ എന്ന് കൂട്ടി ..ഹ ..ഹ ..
'ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ . മലിനമായ പുഴകളും അതിമലിനമായൊരു ഭൂമിയും' ഭൂമിയെ പരമാവധി ചൂഷണം ചെയ്യുന്നു എന്നാണ് സ്കൂളില്‍ നാം ഭൂമിയെ ഉപയോഗിക്കുന്നതിനെ ക്കുറിച്ചു പഠിച്ചത്. ചൂഷണ മനോഭാവത്തോടെ ഭൂമിയെ സമീപിച്ചതിന്റെ ദുര്യോഗമാണ് നാം അനുഭവിക്കുന്നത് . മണല്‍പ്പറമ്പ് കളെ , പുഴയെന്നും , മരകുറ്റികളെ വനമെന്നും , നാം വിളിക്കുന്നു . ശുദ്ധ ജലമെന്നാല്‍ മിനറല്‍ വാട്ടറും , പ്രകൃതിദത്ത മെന്നാല്‍ ഫാക്ടറിദത്ത മാവുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്.
നേരിന്റെ വെള്ളിവെളിച്ചം ലഭിക്കില്ല
മാനവര്‍ക്കൊന്നുമേ ഈ ഭൂമിയില്‍ ...
നന്മ തന്‍ വാതായനങ്ങള്‍ തുറക്കില്ല
മര്‍ത്യര്‍ താണ്ഡവമാടിടും
ഈ ഭൂമിയില്‍..
നന്മ വറ്റിയ മനുഷ്യ മനസ് പോല്‍
വരണ്ടുണങ്ങിയ ഭൂമിയും ....
ഇലകള്‍ കൊഴിഞ്ഞ മരങ്ങളും
സ്വാന്തനത്തിനായി ഒഴുകിയെത്തിയ
കാറ്റില്‍ ....
ഉഷ്ണത്തിന്‍ അലയൊലികള്‍ ...
പ്രതീക്ഷകള്‍ നശിക്കാത്ത
ആകാശ നീലിമയിലേക്ക് ...
കൈകളുയര്‍ത്തി കേണിടാം
ഒരിറ്റു തെളിനീരിനായി ...
ദൈവത്തിന്‍ സ്വന്തം നാടെന്ന
വാമൊഴി ദൈവം മറക്കുമോ?
സൂര്യന്റെ കോപം ശമിക്കതിരിക്കുമോ
വളരെ നന്നായി പറഞ്ഞു പ്രിയാ.....!! പക്ഷേ.. രമേശ്ജി പറഞ്ഞ കാര്യങ്ങളില്‍ ചിലതു കൂടി നന്നായി ശ്രദ്ധിക്കണം.....!!
എനിക്കിഷ്ടമായി. നല്ലൊരു സന്ദേശമാണ് ഇതിലൂടെ പറഞ്ഞിരിക്കുന്നത്.,!!
നല്ല സന്ദേശം............
രമേശ് അരൂരിന്റെ അഭിപ്രായത്തോട് ഞാനും യൊജിക്കുന്നൂ... കൂടുതൽ പറയുന്നില്ലാ, ഒരു ഉപദേശം,കവിതയോ, കഥയോ എഴുതുന്നത് നമ്മളുടെ പാണ്ഡിത്യം,അളക്കാനുള്ള അളവുകോൽ മാത്രമാകരുത്, അത് വായനക്കാർക്ക് മനസ്സിലായെങ്കിൽ മാത്രമെ നമ്മുടെ രചന കൊണ്ട് ഫലം ചെയ്യുകയുള്ളൂ
കവിത ഇഷ്ടമായി കെട്ടോ..
" മഴ നൂലില്‍ കൊരുത്ത മഞ്ഞുതുള്ളികള്‍ .."
അതൊരു ഒന്നൊന്നര പ്രയോഗം തന്നെ ..
അതില്‍ തന്നെ കവിതയുടെ സുഗന്ധം ആവോളമുണ്ട്...
ആശംസകളോടെ...!
nannayitund abhinandanagal...
boomiyude kanneer iniyennu theerum???
സ്നേഹിച്ച് പരിപാലിച്ചാൽ എല്ലാം നേരെയാകും.
അതാണ് പ്രകൃതിയുടെ പുതപ്പിനെ കുറിച്ചുള്ള പുതിയ വാർത്ത..
നന്നായിരിക്കുന്നു.
നന്നായി എന്നല്ലാതെ ഞാന്‍ എന്ത് പറയാന്‍ ....
"ജിഹ്വതലപ്പുനീട്ടി ജലപാനം കൊതിക്കുമീ
മണ്ണിൻറെ മരിക്കാത്ത പുൽനാമ്പുകൾ
അഗ്നിഹോത്രം ചൊരിയവെ,
വിണ്ണിൻറെ ഹൃദയം വൃത്തംവെച്ച
വൃണങ്ങൾക്കുചുറ്റും പെയ്തിറങ്ങാത്ത
കണ്ണീരിൻറെ കഥപറഞ്ഞു..."
കവിത ഉയർത്തുന്ന വിഷയം കൃത്യമായി സംവദിക്കുന്നുണ്ട്.
ആസംശകൾ.
അല്ലെങ്കിലും കവിത പണ്ടേ തലയിൽ കേറാറില്ല..
വരികളിലെ അര്‍ഥം കൊള്ളം എന്തോ ഒരു ഒതുകാമില്ലായ്മ ഫീല്‍ ചെയ്യുന്നു
ദൈവം വിതാനിച്ച സംരക്ഷണപ്പുതപ്പിനെ മനുഷ്യന്‍ കീറിക്കളയുന്നു. എന്നാല്പിന്നെ നിങ്ങളനുഭവിച്ചോളൂ എന്ന് ദൈവവും.
മനുഷ്യന്‍റെ കൈ കടത്തലുകള്‍ മൂലം മലിനീകരിക്കപ്പെടുന്ന പ്രകൃതിയില്‍ ഇനി ഇപ്പറഞ്ഞ ഓസോണ്‍ പാളികള്‍ എത്ര കാലം.
പരിസ്ഥിതിക്കു ദോഷമില്ലാത്ത എന്തു നല്ലകാര്യമാണ് മനുഷ്യൻ ചെയ്യുന്നതു.അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡും മണ്ണിൽ നിന്നു ജലവും വലിച്ചെടുത്തു കാർബൊഹൈഡ്രേറ്റ് നിർമ്മിക്കുന്നതു നമ്മൾ ചവിട്ടി നടക്കുന്ന പുൽക്കൊടി പോലും ചെയ്യുന്ന പണിയാണു.അത്രപോലും ചെയ്യാൻ കഴിയാത്ത മനുഷ്യ ജീവികൾ . നമുക്കു പരസ്പരം പഴിചാരി ആശ്വസിക്കാം.ആശയം നന്നായി.
ഇതൊക്കെ ഇനി എന്നാണാവോ എന്റെ മണ്ടയില്‍ കയറുക എന്നറിയില്ല.
"മണ്ണിന്‍റെ കവിതകള്‍ മണക്കുമെന്‍ വഴി
കളില്‍ മണ്ണും മരങ്ങളും പൂക്കളും പുഴ
കളും പറയുന്നതോയീ വിണ്ണിന്‍റെ ശോകം.."
............................ ഉണങ്ങിയ ഉപ്പുപാടങ്ങളുമെല്ലാം
തേടുന്നതോ വിണ്ണിന്‍റെ കണ്ണീര്‍......
വെറുക്കുവാനാകുമോയീ കരിമ്പടം പുതപ്പിച്ച
ആധുനികജീവചരിത്രത്തെ മറക്കുവാനാകുമോ
നമുക്കീ വെട്ടിവീഴ്ത്തപ്പെട്ട ജൈവമാതാക്കളെ..
പാപമേ നിന്നെ മരണമെന്നോതി പഠിപ്പിച്ച
പൂര്‍വ്വികതേജസ്സുകളെ നമിക്കുന്നു ഞാനെന്നും..."
നാം കണ്കുളിര്‍ക്കെ കണ്ടു രോമാന്ച്ച മണിഞ്ഞ
നമ്മുടെ ഹരിത ഭൂമി, വറ്റി വരണ്ടു,ദാഹ ജലത്തിനു വിണ്ണിന്റെ കണ്ണുനീരിന്നായി,(മഴയെ വിണ്ണിന്റെ കണ്ണീരായി കണ്ട ഭാവന മനോഹരം) കാത്തിരിക്കുന്ന മണ്ണും, മരങ്ങളും,പൂക്കളും നദികളൂമെല്ലാം,
അവയുടെ വിണ്ണിനോടുള്ള വിലാപം,കവിഭാവനയുടെ
ഔന്നിത്യത്തിന്‍റെ വര്‍ണ്ണത്തില്‍ മനോഹരമാക്കിയ വരികള്‍,
പുരോഗതിയും, ആധുനികതയും,തള്ളാനാവുന്നില്ലെന്കിലും,
നശിപ്പിക്കപ്പെടുന്ന ജൈവ സംബത്തുകളെ കുറിച്ച് വിങ്ങുന്ന കവി ഹൃദയം, ഓരോ വരികളിലും അതിന്റെ തുടിപ്പ്
നമുക്ക് കാണാം.
മഞ്ഞു തുള്ളിയുടെ മുന്‍ കവിതകളെ അപേക്ഷിച്ചു,
ജുഗുപ്സാവഹമായ അര്‍ത്ഥതലങ്ങളില്ലാതെ, ഒറ്റ വായനയില്‍ തന്നെ തെളിയുന്ന പ്രതിബിംബങ്ങള്‍,
കവിതയെ നന്നായാസ്വദിക്കാനും, കണ്ണീരിനായ് വിണ്ണിലേക്ക്
കണ്ണു നട്ടുമിരിക്കുന്ന മണ്ണിന്റെ വേദന, വേദനയായിതന്നെ
ഉള്‍കൊള്ളാന്‍ നമുക്ക് കഴിയുന്നിടത്ത്,കവിയുടെ ദൌത്യം പൂര്‍ണ്ണമാകുന്നു.
ചില വാചകങ്ങളുടെ പിരിചെഴുത്തുകളിലും, വരികളുടെ ഒറ്റപ്പെടലും,വായനയില്‍,പദ്യമോ,ഗദ്യമോ, എന്ന നിലയില്‍
സംശയിച്ചു പോകുന്നുണ്ടെങ്കിലും നല്ലൊരാശയം,
കാവ്യ ഭംഗിയോടെ തന്നെ ആസ്വദിക്കാന്‍ കഴിയുന്നു.
ഭാവുകങ്ങളോടെ,
---ഫാരിസ്
നല്ലൊരു സന്ദേശം ...
ആരും എടുത്ത് പ്രയോഗിക്കുവാൻ ധൈര്യപ്പെടാത്ത ഒരു സബ്ജെക്റ്റ് എടുത്ത് അതിഗംഭീരമായ ഒരു തലക്കേട്ടോടെ നല്ല രീതിയിൽ എഴുതിയിരിക്കുന്നു കേട്ടൊ പ്രിയ
കവിതയുടെ ആശയം ഗംഭീരമായി, ചിന്തിപ്പിയ്ക്കുന്ന കവിത തന്നെ.
ഇനിയും വരട്ടെ ഇത്തരം രചനകൾ.
ഒരു വേറിട്ട ചിന്തയിലൂടെയുള്ള എഴുത്ത്..
അര്‍ത്ഥവത്തായ വരികള്‍. ശരിക്കും ചിന്തനീയം
ചിന്തിപ്പിക്കുന്ന കവിത.
ഈ നില തുടര്‍ന്നാല്‍ ഭാവി തലമുറയുടെ കാര്യം എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും ആവില്ല,
ഉറക്കെ ചിന്തിക്കേണ്ട വിഷയം..!!
ശക്തമായ രചന. കാലിക പ്രസക്തിയുള്ള വിഷയം.
നല്ലൊരു കവയിത്രിയെക്കൂടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. എല്ലാവിധ ആശംസകളും.
satheeshharipad.blogspot.com
കവിത ആശയപരമായ് നന്നായിട്ടുണ്ട്.
വരും തലമുറകള്‍ക്ക് നന്മകള്‍ ചെയ്യാനാകില്ലെന്ന് തോന്നും ഇന്നത്തെ കാലഗതി കാണുമ്പോള്‍.
ആശംസകള്‍
കവിത കൊള്ളാം,…. നല്ല അവതരണം…മഞ്ഞുതുള്ളിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു…..
Post a Comment