ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
ഒരുപറ്റം കടവാവലുകള്‍......
കൂട് നഷ്ടപ്പെട്ട മരങ്ങള്‍
ഇലകളും ചില്ലകളും നഷ്ടപ്പെട്ട്..
പിറകെ മാഞ്ഞുപോകുന്ന
തായ്ത്തടികളും
മാഞ്ഞുപോകുന്ന വേരുകളും...
മണ്‍പാകിയ അവശേഷിപ്പില്‍
നെയ്തിട്ടും പണിതീരാത്ത
വലകള്‍.....
അടരാന്‍ വിസ്സമ്മതിച്ച് അങ്ങിങ്ങായ്
മഞ്ഞുതുള്ളികള്‍.....
ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
പടരുന്ന ചിതല്‍പ്പുറ്റുകള്‍
മാഞ്ഞു പോകുന്ന ബിംബങ്ങളില്‍
ശേഷിപ്പായ് മണ്‍ത്തരികള്‍...
______________________________________________
42 comments:
ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
ഒരുപറ്റം കടവാവലുകള്‍
പടരുന്ന ചിതല്‍പ്പുറ്റുകള്‍
ശേഷിപ്പായ് മണ്‍ത്തരികള്‍ ..
സ്വപ്നാ എന്താ ഇതൊക്കെ ?
പോസ്ടുകള്‍ക്കിടയില്‍ ഒരാഴ്ചത്തെ ഗ്യാപ്പെന്കിലും വേണം ..
വായനക്കാര്‍ എത്തട്ടെ ഓരോന്നിലും എനിക്ക് തോന്നിയത് പറഞ്ഞതാണ് .എങ്ങിനെ ആയ്യാലും സംഭവം നന്നാവുന്നുണ്ട് .
നോക്കൂ, നിങ്ങൾക്ക് എവിടെയെങ്കിലും പോകാനുണ്ടോ.ഇത്രയും തിങ്ങിനില്ക്കുന്നവരെ ആദ്യമായി കാണുന്ന്തുകൊണ്ട് ചോദിച്ചതാണ്,ക്ഷമിക്കണേ...
നന്നാകുന്നുണ്ട് ..:)
നെയ്തു തീരാത്ത മോഹങ്ങള്‍ ഇട്ടെറിഞ്ഞു എല്ലാം പോകും
എന്ന് കരുതി സമാധാനിക്കാം.
കവിത നല്ലതാണ്
ormmakalum chinthakalum manhu manalthariyakumbol lokam asathyathinte vazhiyilekku neengum
സിദ്ധീക്ക പറഞ്ഞതുപോലെ, പോസ്ടുകള്‍ക്കിടയില്‍ ഒരു അമ്പതു മീറ്റര്‍ ഗ്യാപ്പെങ്കിലും ഉള്ളത് നല്ലതാണ്.
(തിരു)ശേഷിപ്പുകള്‍ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!
good
കൊള്ളാം ...
ആശംസകള്‍
നല്ലൊരു വായനായനുഭവം.
പോസ്റ്റുകളുടെ കാല ദൈര്‍ഘ്യം
കൂട്ടണം. എല്ലാവരും വായിക്കണ്ടേ.
"ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
പടരുന്ന ചിതല്‍പ്പുറ്റുകള്‍"
പൊട്ടിച്ച് പുറത്തുവരൂ...
ഏറെക്കാലത്തിനുശേഷം കവിതയ്ക്കനുയോജ്യമായ ഏറ്റവും നല്ല ചിത്രം തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങള്‍.....
നിഗൂഢമായ മനസ്സിനെ വരച്ചുകാണിക്കുവാനുള്ള ശ്രമമായി എനിക്ക് തോന്നുന്നു.
കവിത്വം വിടരുന്നു....
അഭിനന്ദനങ്ങള്‍!....
ഇനിയും ഒരുപാട് എഴുതുക....
അവസാനത്തെ ഊര്‍ജ്ജം നഷ്ടപ്പെടുന്നതുവരെ....
സ്‌നേഹത്തോടെ
പാമ്പള്ളി
മാഞ്ഞു പോകുന്ന ബിംബങ്ങളില്‍
ശേഷിപ്പായ് മണ്‍ത്തരികള്‍.
അതെങ്കിലും അവശേഷിക്കുമോ എന്നതാ ണിപ്പോള്‍ സംശയം
പ്രിയ
സിദ്ധിക്ക പറഞ്ഞ അഭിപ്രായം ശരിയാണെന്ന് എനിക്കും തോന്നുന്നു.
അല്പം ഇടവേള നല്ലതാണ് .ശ്രദ്ധിക്കുക.
കവിത നന്നായിട്ടുണ്ട്.
ചേച്ചീ..കവിതയ്ക്ക് അഭിപ്രായം പറയാനൊന്നും അറിയില്ലാട്ടോ..എനിക്ക് ഇഷ്ടപ്പെട്ടു...ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
ഒരിക്കല്‍ ചിതല്‍പ്പുറ്റുകള്‍ പടര്‍ന്നല്ലേ പറ്റൂ ??ചിലപ്പോള്‍ അവ ഒരു അനുഗ്രഹമായിരിക്കും..
സിദ്ധീക്ക പറഞ്ഞത് ശരിയാണ്. കൂടുതല്‍ വായിക്കപ്പെടാനും, പുതിയത് കൂടുതല്‍ നന്നാക്കാനും reasonable ഇടവേള വളരെ നല്ലതാണ്.
കവിത വളരെ നന്നായി
മറവി ഒരനുഗ്രഹമല്ലെ....
ഇല്ലെങ്കിൽ നമുക്ക് മുന്നോട്ടുള്ള ജീവിതം ബുദ്ധിമുട്ടു നിറഞ്ഞതാകും...
ആശംസകൾ....
അടരാന്‍ വിസ്സമ്മതിച്ച് അങ്ങിങ്ങായ് മഞ്ഞുതുള്ളികള്‍.....
ഇഷ്ടമായി...
എല്ലാം പോയ്മറഞ്ഞു.
കാലം വഴി വിതയ്ക്കട്ടെ.
ശിഥില ബിംബങ്ങളുടെ തിരുശേഷിപ്പ്..!
അസ്സലായി,ആശംസകൾ.
ശിഥില ബിംബങ്ങളുടെ തിരുശേഷിപ്പ്..!
അസ്സലായി,ആശംസകൾ
കവിതയിലെ ശക്തമായ ബിംബങ്ങൾ വിഷയവുമായി നീതിപുലർത്താത്തതുപോലെ തോന്നുന്നു. പോസ്റ്റുകൾക്കിടയിലെ ദൈർഘ്യം ശ്രദ്ധിക്കുമല്ലോ.
എഴുത്തിന് പൂമ്പാറ്റച്ചിറകു മുളക്കട്ടെ എന്ന് ആശംസ.
ശോക മനസ്സിന്‍റെ വ്യാകുലതകള്‍ കവിതാ പ്രമേയമാകുന്നത്
യാദൃശ്ചിക മല്ല. ദുഖവും,വിരസവും, നിരാശയും, കവിതയെ ഉത്തേജിപ്പിക്കുന്നു എന്ന് വേണം കരുതാന്‍.
ദുഖമാര്‍ന്ന, നിരാശയാര്‍ന്ന കവിമനസ്സുകളെ,
സുന്ദരമായ സ്വപ്നലോകം, അവരെ ആനന്ദിപ്പി
ക്കാത്തതെന്തുകൊണ്ട്?നഷ്ടപ്പെട്ടതിനെകുറിച്ച് വിലപിക്കാന്‍
മാത്രമാകുന്നതെന്തുകൊണ്ട്?
"ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
പടരുന്ന ചിതല്‍പ്പുറ്റുകള്‍
മാഞ്ഞു പോകുന്ന ബിംബങ്ങളില്‍
ശേഷിപ്പായ് മണ്‍ത്തരികള്‍..."
മഞ്ഞുതുള്ളിയുടെ വരികളിലെ ദുരൂഹ ഭാവങ്ങള്‍
എഴുത്തിനെ ശ്രേഷ്ടമാക്കുന്നു.കവിതയില്‍ ചേര്‍ത്ത
ചിത്രത്തെ കുറിച്ച്
പാമ്പള്ളി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
ചിത്രം കവിതാ സാരാംശം സ്ഫുരിക്കുന്നതായി തോന്നി.
ഭാവുകങ്ങളോടെ,
--- ഫാരിസ്
പണ്ടൊക്കെ കവികള്‍ പ്രത്യാശ സ്ഫുരിക്കുന്നവരായിരുന്നു. ഈ ബ്ലോഗ് കവികള്‍ക്ക് നിരാശ മാത്രമേ തരുവാനുള്ളോ... ഞാന്‍ ഊന്നിയൂന്നി ചോദിക്കുകയാണ് സുഹൃത്തുക്കളേ. ഇനിയും അവശേഷിക്കുന്ന ഒത്തിരി നന്മകളുണ്ട്.. അവയെപ്പറ്റിയും എഴുതിക്കൂടേ...
ഓരോ കവിതയും കവിക്ക് അവാച്യമായ
അനുഭൂതി നല്‍കുന്നു .വിഷയം ദുഖമോ
പ്രകൃതിയോ സത്യമോ മിഥിയയോ എന്നല്ല
എഴുതുന്നതിനോട് നീതി പുലര്‍ത്തുക എന്നത്
ആവണം, എന്നത് മാത്രം ആവണം ലക്‌ഷ്യം ..
.വികാരങ്ങള്‍ പുരന്തള്ളപെടുന്ന
വ്യാകരണം മാത്രമാവണം കവിത .കാല
വിളംബവും കല്പനയും കവിക്ക് സ്വന്തം .
അണ കെട്ടാതെ അണ പൊട്ടി ഒഴുകട്ടെ കവിത ....
ആശംസകള്‍ ..
ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
പടരുന്ന ചിതല്‍പ്പുറ്റുകള്‍
മാഞ്ഞു പോകുന്ന ബിംബങ്ങളില്‍
ശേഷിപ്പായ് മണ്‍ത്തരികള്‍..
കാവ്യഭംഗിയുള്ള വരികൾ.നന്നായിട്ടുണ്ട്.
ജയിംസ് സാർ പറഞ്ഞത് പ്രിയ ശ്രദ്ധിച്ചു കാണുമല്ലോ..?
ഓര്‍മ്മകളും ചിന്തകളും എന്നുമുള്ളില്‍ കലഹിച്ചു കൊണ്ടെയിരിക്കട്ടെ..
അവയ്ക്ക് മുകളില്‍ മറവിയും അത് കാരണവും നിസ്സംഗതയും മാറാല കെട്ടാതിരിക്കട്ടെ.
തായ് വേരറുക്കപ്പെട്ടതില്‍ നിരാശയല്ല. പോരാട്ടമാണ് ഉയിര്‍ കൊള്ളേണ്ടത്.
ജീവിതം ശലഭ ജന്മവാതിരിക്കാന്‍ ജാഗ്രതയോടെ ജീവിക്കാം.
ബിംബങ്ങള്‍ വെറുതെ പറഞ്ഞവസാനിപ്പിക്കാനല്ല.. അതിനെ ആചരിക്കാനുള്ളതാണ്. കുറഞ്ഞ പക്ഷം, ഒരോര്‍മ്മതെറ്റുമില്ലാതെ ഓര്‍മ്മയില്‍ ആരവം സൃഷിടിക്കാനുള്ളതാണ്.
അവ തന്നെയാണ് പ്രകോപനവും പ്രചോദനവും..!!
കവിതയുടെ തുടക്കം-“ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
ഒരുപറ്റം കടവാവലുകള്‍......“ കവിതയുടെ ഒടുക്കം “ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
പടരുന്ന ചിതല്‍പ്പുറ്റുകള്‍“.. എനിക്ക് ഒന്നും മൻസിലയില്ല.... സമയമെടുത്ത് ആശയം വ്യക്തമാക്കി, സാധാരണക്കാർക്ക് മനസ്സിലാകാൻ വേണ്ടീ എഴുതുക...ദയവായി...
ആശംസകള്‍
ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
ഒരുപറ്റം കടവാവലുകള്‍......
'കൂട് നഷ്ടപ്പെട്ട മരങ്ങള്‍
ഇലകളും ചില്ലകളും നഷ്ടപ്പെട്ട്..'
അവസാന നഷ്ടപ്പെടലിനു പകരം മറ്റൊരു പദം ഉപയോഗിച്ചിരുന്നുവെങ്കില്‍..
കാലത്തിന്‍ പ്രയാണത്തില്‍ മാഞ്ഞു പോവുന്നു പലതും,
നന്നായില്ലട്ടോ ഈ എഴുത്ത്.
ഈ കവിത എന്നില്‍ ഒന്നും ശേഷിപ്പിക്കുന്നില്ല .....കവിതയില്‍ എത്താന്‍ ഇന്നിയും ................പാതകള്‍ .....കൂടുതല്‍ വായിക്കു ,കുറച്ചു എഴുതു
മഞ്ഞു തുള്ളീ, കവിത കവയിത്രിയെ കുറിച്ചാണെങ്കില്‍ സങ്കടകരമാണ് കാര്യം. കാരണം ചിതലരിക്കാത്ത ഓര്‍മ്മകളാണ് ഒരു എഴുത്തുകാരന്റെ കനപ്പെട്ട സമ്പാദ്യങ്ങളില്‍ ഒന്ന്. അതു കൊണ്ട് സ്വന്തം ഓര്‍മ്മകള്‍ ചിതലരിക്കാതെ നോക്കുക. ഓര്‍മ്മകള്‍ അനുഗ്രഹമെന്ന് പറയുന്നവര്‍ വെറും സാധാരണക്കാര്‍ മാത്രമാണ്. കവിത നന്നായിരുന്നു. പക്ഷെ കവിത വായനക്കാരില്‍ മിച്ചമൊന്നും വെക്കില്ല എന്നൊരു ന്യൂനതയുണ്ട്. അവസാന രണ്ടു വരി മികച്ചതായി തോണി. നാമെഴുതിയതിനെക്കുറിച്ച് മറ്റാരെങ്കിലും ഒരു നിമിഷമെങ്കിലും ചിന്തിച്ചാല്‍ ആ എഴുത്ത് നന്നായി, അത് പദ്യമാണെങ്കിലും അല്ലെങ്കിലും... ശുഭാശംസകള്‍ :)
അടരാന്‍ വിസ്സമ്മതിച്ച് അങ്ങിങ്ങായ്
മഞ്ഞുതുള്ളികള്‍.....
ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
പടരുന്ന ചിതല്‍പ്പുറ്റുകള്‍..
കൊള്ളാം.............
വളരെ നന്നായിട്ടുണ്ട്...
ഈ കവിത ഞാന്‍ എന്‍റെ ഇറയത്ത് ഇറ്റി വീഴുന്ന മഴത്തുള്ളികള്‍ക്കു നല്‍കും..
ഇപ്പൊ മഴ പോലും ഒരു ബിസി ആയ പോലെ ആണേയ്... സങ്കടമുണ്ട്..
:) congrats..
ഉം
ആശയങ്ങളില്‍ അവ്യക്തത ഉണ്ടുട്ടൊ.!!
ചന്തുവേട്ടന്‍ പറഞ്ഞത് ശ്രദ്ധിക്കുക.....!!
ഒരുപാടെഴുതുക
ആശംസകള്‍.
അടരാന്‍ വിസ്സമ്മതിച്ച് അങ്ങിങ്ങായ്
മഞ്ഞുതുള്ളികള്‍.....
ആദ്യമായാണ് ഈ വഴി...
വെറുതെ ആയില്ല..
ഈ മഞ്ഞുതുള്ളിയെ മുന്‍പും പല comments-ഇലും കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാ സന്ദര്‍ശിക്കുന്നെ
നന്നായിട്ട്ടുണ്ട് ട്ടോ..
വെറും വാക്കല്ല...ശരിക്കും..
eniyum ezhuthoo..ezhuthi ezhuthi theliyatte..
നെയ്തു തീരാത്ത മോഹങ്ങളുടെ കാവല്‍ക്കാരി ...നോവിന്റെ മുള്ളുകള്‍ എവിടെയൊക്കെയോ തറക്കുന്നത് പോലെ ...നന്നായി എഴുതി ...നേരുന്നു ഭാവുകങ്ങള്‍ ....
Post a Comment