സ്വപ്നത്തിന്റെ ഒടുക്കം,
കാലത്തിനൊപ്പം നടന്ന് കവി അയ്യപ്പനെപ്പോലെ
വല്ല കടത്തിണ്ണയിലും കിടന്ന് ചാവണം..
മരവിച്ച കൈയ്യില്‍ ചുരുട്ടിപ്പിടിച്ച
രണ്ടുവരി കവിത, കടല്‍പ്പാടങ്ങളില്‍
അലയുന്ന ആല്‍ബട്രോസുകളെക്കുറിച്ചാവണം..
കിടന്നകിടപ്പില്‍ ഇരുട്ടിനോട് കടപ്പെട്ട്
തിരിച്ചറിയപ്പെടാതെപോയ
കറുത്ത ആത്മാവായി സ്വയം പരിമിതപ്പെടണം..
കൂട്ടുവെട്ടി മുന്‍പേ പറന്ന ഹൃദയത്തോട്,
കട്ടെടുത്ത് കൊതിച്ചുതീര്‍ത്ത സ്വപ്നത്തിന്റെ ഒടുക്കം
ഒന്നും പറയാതെ പോകണം..
_______________________________________( പ്രിയദര്‍ശിനി പ്രിയ )
14 comments:
പോയാൽ വിവരം അറിയും ... ങ്ങ
പോയാൽ വിവരം അറിയും ... ങ്ങ
പറയാതെ പോകുന്നതൊക്കെ കൊള്ളാം..
പക്ഷെ ഒന്നും എടുത്തോണ്ട് പോവരുത്..
കള്ളീ എന്ന് പേര് വീഴും...
-------------------------------------------------------------
കവിത കൊള്ളാം കേട്ടൊ.. ഇഷ്ടായി..
ആയിട്ടില്ല പ്രിയാ..
കവിതയെഴുതിക്കോ.. കമന്റിയില്ലേലും വായിച്ചുകൊണ്ടേയിരിക്കാം
പോകണമെന്നു തോന്നുമ്പൊ..
വീണ്ടും എഴുതിയാൽ മതി..
തോന്നൽ മാറിക്കൊള്ളും
.
കിടന്നകിടപ്പില്‍ ഇരുട്ടിനോട് കടപ്പെട്ട്
തിരിച്ചറിയപ്പെടാതെപോയ
കറുത്ത ആത്മാവായി സ്വയം പരിമിതപ്പെടണം..
nice :)
thank you all... :)
കാലത്തിനു മുന്നേ നടന്നവർ ...
വരികളോട് പ്രിയം
ഒരിക്കലും ഒടുങ്ങാത്ത സ്വപ്നം
സ്വപ്നം അല്പം കടന്നുപോയില്ലേ എന്ന് സംശയം
:D
അങ്ങനെ ആകാൻ ആർക്കും കഴിയില്ല.
After 1 year of backwards, i come back again.
ആകട്ടെ....
സ്വപ്നങ്ങളും ആഗ്രഹങ്ങളും നന്നായിട്ടുണ്ട്.
Post a Comment