സ്വപ്നത്തിന്‍റെ ഒടുക്കം

Tuesday, November 24, 2015

സ്വപ്നത്തിന്‍റെ ഒടുക്കം,
കാലത്തിനൊപ്പം നടന്ന് കവി അയ്യപ്പനെപ്പോലെ
വല്ല കടത്തിണ്ണയിലും കിടന്ന് ചാവണം..
മരവിച്ച  കൈയ്യില്‍ ചുരുട്ടിപ്പിടിച്ച
രണ്ടുവരി കവിത, കടല്‍പ്പാടങ്ങളില്‍
അലയുന്ന ആല്‍ബട്രോസുകളെക്കുറിച്ചാവണം..
കിടന്നകിടപ്പില്‍  ഇരുട്ടിനോട്‌ കടപ്പെട്ട്
തിരിച്ചറിയപ്പെടാതെപോയ
കറുത്ത ആത്മാവായി സ്വയം പരിമിതപ്പെടണം..
കൂട്ടുവെട്ടി മുന്‍പേ പറന്ന ഹൃദയത്തോട്,
കട്ടെടുത്ത് കൊതിച്ചുതീര്‍ത്ത സ്വപ്നത്തിന്‍റെ ഒടുക്കം
ഒന്നും പറയാതെ പോകണം..
 _______________________________________( പ്രിയദര്‍ശിനി പ്രിയ )

14 comments:

{ SREEJIGAWEN } at: November 24, 2015 at 9:25 AM said...

പോയാൽ വിവരം അറിയും ... ങ്ങ

{ SREEJIGAWEN } at: November 24, 2015 at 9:25 AM said...

പോയാൽ വിവരം അറിയും ... ങ്ങ

{ aboothi:അബൂതി } at: November 24, 2015 at 11:41 AM said...

പറയാതെ പോകുന്നതൊക്കെ കൊള്ളാം..
പക്ഷെ ഒന്നും എടുത്തോണ്ട് പോവരുത്..
കള്ളീ എന്ന് പേര് വീഴും...
-------------------------------------------------------------
കവിത കൊള്ളാം കേട്ടൊ.. ഇഷ്ടായി..

{ Sabu Kottotty } at: November 25, 2015 at 7:12 PM said...

ആയിട്ടില്ല പ്രിയാ..
കവിതയെഴുതിക്കോ.. കമന്റിയില്ലേലും വായിച്ചുകൊണ്ടേയിരിക്കാം
പോകണമെന്നു തോന്നുമ്പൊ..
വീണ്ടും എഴുതിയാൽ മതി..
തോന്നൽ മാറിക്കൊള്ളും
.

{ ഋതുസഞ്ജന } at: November 26, 2015 at 3:31 AM said...

കിടന്നകിടപ്പില്‍ ഇരുട്ടിനോട്‌ കടപ്പെട്ട്
തിരിച്ചറിയപ്പെടാതെപോയ
കറുത്ത ആത്മാവായി സ്വയം പരിമിതപ്പെടണം..

nice :)

{ Art of Wildlife | Painlessclicks | Kerala | Priyadharsini Priya } at: November 26, 2015 at 9:06 AM said...

thank you all... :)

{ കിനാക്കൂട് . } at: November 27, 2015 at 1:51 AM said...

കാലത്തിനു മുന്നേ നടന്നവർ ...
വരികളോട് പ്രിയം

{ Muralee Mukundan , ബിലാത്തിപട്ടണം } at: December 1, 2015 at 4:58 AM said...

ഒരിക്കലും ഒടുങ്ങാത്ത സ്വപ്നം

{ ajith } at: December 2, 2015 at 8:24 AM said...

സ്വപ്നം അല്പം കടന്നുപോയില്ലേ എന്ന് സംശയം

{ Art of Wildlife | Painlessclicks | Kerala | Priyadharsini Priya } at: December 18, 2015 at 8:23 AM said...

:D

{ സുധി അറയ്ക്കൽ } at: February 18, 2016 at 1:15 PM said...

അങ്ങനെ ആകാൻ ആർക്കും കഴിയില്ല.

{ CYRILS.ART.COM } at: April 17, 2016 at 7:43 AM said...

After 1 year of backwards, i come back again.

{ Areekkodan | അരീക്കോടന്‍ } at: November 11, 2018 at 7:39 AM said...

ആകട്ടെ....

{ Vp Ahmed } at: March 28, 2019 at 9:26 PM said...

സ്വപ്നങ്ങളും ആഗ്രഹങ്ങളും നന്നായിട്ടുണ്ട്.

Post a Comment

Search This Blog