പ്രണയവും പുഴയും

Friday, April 1, 2011



സുസ്മേരവദനയായ് തെന്നലായ്‌
അധരചുവപ്പില്‍ ചൊടിക്കുമുപ്പായ്‌
സന്ധ്യയുറങ്ങും നിന്‍മിഴികളാലെന്‍ 
തോണി നിന്നിലേക്കടിപ്പിച്ചു മെല്ലെ
ഉഷസ്സാം പൊന്‍പ്രഭ ചൊരിഞ്ഞു 
നീയെന്‍ മേച്ചില്‍പ്പുറങ്ങളില്‍ കൂടുകൂട്ടി...

പുല്ലുമേഞ്ഞ തെളിനീര്‍ത്തടങ്ങളില്‍ പുല്ലാങ്കുഴല്‍നാദം പൊഴിച്ചും,
പാതിരാവിലെ നേര്‍ത്തയിരുളിന്‍റെ മാറിലൊളിച്ചും മൌനമാര്‍ന്ന 
മിഴികളാലെത്ര കിനാക്കള്‍ 
നാം പകുത്തുനല്‍കി..

ശാന്തമായ്‌ ഞാനീ നിലാവിന്‍റെ മടിയിലെ പെയ്തൊഴിയാത്ത രാത്രിമഴയായ്
നിന്‍ പ്രണയനിസ്വനം കാതോര്‍ക്കവേ അന്നാദ്യമായ് നീയെന്‍റെ കാതിലോതി
പ്രണയം പുഴയെന്ന്...

പുഴതന്‍ കുളിര്‍മ്മ പടര്‍ന്നൊരെന്‍ 
ഹൃത്തില്‍ പിന്നീടെന്നോ വീണ്ടുമോതിനീ,
പുഴയൊഴുകുന്നു തടങ്ങളില്‍ നിന്നും തടങ്ങളിലേക്ക്....
നിന്നില്‍ നിന്നും നീയറിയാത്തയെന്‍
പുത്തന്‍തുരുത്തിലേക്ക്.......
ദിശമാറിയൊഴുകേണ്ടതനിവാര്യതയായ്..
കാലക്കുത്തൊഴുക്കില്‍ ഞാനുമിങ്ങനെയൊഴുകട്ടെ..
                                 പ്രണയപ്പുഴതന്‍ ജലസമൃദ്ധി ക്ഷയിക്കവെയെന്‍

നേത്രങ്ങള്‍ സജലങ്ങളായ്..
അറിയാത്ത കൈവഴികള്‍ താണ്ടി 
തുരുത്തില്‍ നിന്നും തുരുത്തിലേക്കൊഴുകുമെന്‍ അരുമയാം പുഴയെ നോക്കിക്കാണവെയെന്‍  നെടുവീര്‍പ്പുകള്‍ പരലുകളായ്‌.....
വായപിളര്‍ന്നിറ്റു ദാഹജലത്തിനായവ
പൊടിമണലില്‍ തുടിച്ചുതുള്ളി... 
_____________________________________________

55 comments:

Anonymous at: June 4, 2011 at 1:58 PM said...

പ്രണയം ആഘോഷമാക്കിയവര്‍ക്ക് സമര്‍പ്പിക്കുന്നു.. :)

{ ഇലഞ്ഞിപൂക്കള്‍ } at: June 4, 2011 at 8:32 PM said...

ആശംസകള്‍...

{ UNFATHOMABLE OCEAN! } at: June 4, 2011 at 11:45 PM said...

പ്രണയത്തെ കുറിച്ചുള്ള കവിത .........എനിക്ക് ഇഷ്ട്ടമായി........ആശംസകള്‍

{ SHANAVAS } at: June 4, 2011 at 11:53 PM said...

"പ്രണയപ്പുഴ തന്‍
ജല സമിര്‍ധി ക്ഷയിക്കവെയെന്‍
നേത്രങ്ങള്‍ സജലങ്ങളായ്...."

ഹൃദ്യം ആയ വരികള്‍. നല്ല അവതരണം...ആശംസകള്‍.

{ Naushu } at: June 4, 2011 at 11:54 PM said...

കൊള്ളാം ... നല്ല വരികള്‍ !!

{ Arun Kumar Pillai } at: June 5, 2011 at 12:05 AM said...

ചേച്ചീ കവിത വായിച്ചു...

{ സീത* } at: June 5, 2011 at 12:18 AM said...

നിന്‍ പ്രണയനിസ്വനം കാതോര്‍ക്കവേ
അന്നാദ്യമായ്
നീയെന്‍റെ കാതിലോതി
പ്രണയം പുഴയെന്ന്...

പ്രണയം പുഴയാണ്..ഒഴുകി അകലാതിരുന്നാൽ...വറ്റി വരളാതിരുന്നാൽ...

{ Unknown } at: June 5, 2011 at 12:20 AM said...

പ്രണയം കൊള്ളാം പക്ഷെ വരികള്‍ മനസില്‍ തട്ടുന്നില്ല

{ ജന്മസുകൃതം } at: June 5, 2011 at 12:39 AM said...

ഇനിയും പുഴയൊഴുകും ഇത് വഴി
ഇനിയും കുളിര്‍കാറ്റോ ടിവരും .....

{ musthupamburuthi } at: June 5, 2011 at 1:03 AM said...

നല്ല കവിത....
അറിയാത്ത കൈവഴികള്‍ താണ്ടി
തുരുത്തില്‍ നിന്നും തുരുത്തിലേക്കൊഴുകുമെന്‍
അരുമയാം പുഴയെ നോക്കിക്കാണവെയെന്‍
നെടുവീര്‍പ്പുകള്‍ പരലുകളായ്‌
വായപിളര്‍ന്നിറ്റു ദാഹജലത്തിനായ്‌
പൊടിമണലില്‍ തുടിച്ചുതുള്ളി...

ഈ വരികള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.........മഞ്ഞുതുള്ളിക്ക് ആശംസകള്‍.............

{ MOIDEEN ANGADIMUGAR } at: June 5, 2011 at 1:23 AM said...

:)

{ പ്രയാണ്‍ } at: June 5, 2011 at 1:42 AM said...

പ്രണയവും പുഴയും.....:)ആശംസകള്‍

{ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur } at: June 5, 2011 at 1:43 AM said...

...വായിച്ചു

{ Akbar } at: June 5, 2011 at 1:50 AM said...

...... ഉഷസ്സാം പൊന്‍പ്രഭ ചൊരിഞ്ഞു
നീയെന്‍ മേച്ചില്‍പ്പുറങ്ങളില്‍ കൂടുകൂട്ടി
പുല്ലുമേഞ്ഞ തെളിനീര്‍ത്തടങ്ങളില്‍
പുല്ലാങ്കുഴല്‍നാദം പൊഴിച്ചും, പാതിരാവിലെ
നേര്‍ത്തയിരുളിന്‍റെ മാറിലൊളിച്ചും
മൌനമാര്‍ന്ന മിഴികളാല്‍
എത്ര കിനാക്കള്‍ നാം പകുത്തുനല്‍കി..

അതീവ ഹൃദ്യമായ പ്രണയ കവിത. അനുരാഗത്തിന്‍റെ സ്നിഗ്ദ്ധ താളം ഓരോ വരിയും മനോഹരമാക്കി. ആശംസകള്‍
.

{ Mizhiyoram } at: June 5, 2011 at 5:02 AM said...

ആശംസകള്‍, കവിതക്കും കവയിത്രിക്കും.
കൂടുതല്‍ ഒന്നും പറയുന്നില്ല.
അത് കവിത വായിച്ച് വിശകലനം ചെയ്യാന്‍ കഴിവുള്ളവര്‍ ചെയ്യട്ടെ.

{ സങ്കൽ‌പ്പങ്ങൾ } at: June 5, 2011 at 5:04 AM said...

പ്രണയം നഷ്ടമാകുന്നതിന്റെ വേദന വരികള്‍ക്കിടയില്‍ നെടുവീര്‍പ്പുകളുതിര്‍ക്കുന്നു.ആശംസകള്‍

{ ഷബീര്‍ - തിരിച്ചിലാന്‍ } at: June 5, 2011 at 6:13 AM said...

വായിച്ചു... ആശംസകള്‍

{ ajith } at: June 5, 2011 at 6:32 AM said...

ഈടാര്‍ന്നുവായ്ക്കുമനുരാഗനദിയ്ക്ക് വിഘ്നം കൂടാതൊഴുക്കനുവദിയ്ക്കട്ടെ

{ ചെറുത്* } at: June 5, 2011 at 8:50 AM said...

ഷ്ടപെട്ടോന്നു ചോദിച്ചാലിഷ്ടപെട്ടൂന്ന് പറയും
വല്ലോം മനസ്സിലായോന്ന് ചോദിച്ചാല്‍ ......

മനസ്സിലായി.
“ശാന്തമായ്‌ ഞാനീ നിലാവിന്‍റെ മടിയിലെ“ എന്ന് തുടങ്ങുന്നത് മുതല്‍ നന്നായി. അതിനു മുകളില്‍ കൊള്ളാവുന്ന ചില വാക്കുകള്‍ നിരത്തിവച്ചിരിക്കുന്നു. പ്രത്യേകിച്ചൊന്നും പറയാനില്ലാത്തപോലെ.

ഒരു ചെറിയ കാര്യം കൂടി, ഈ ടെക്സ്റ്റ് അലൈമെന്‍‌റ് ബോറാണ്. സെന്‍‌റര്‍ അലൈമെന്‍‌റ് കറക്റ്റല്ലാത്തതുകൊണ്ട് തോന്നുന്നതാകാം.

ആശംസകളോടെ...

{ പട്ടേപ്പാടം റാംജി } at: June 5, 2011 at 9:22 AM said...

അതെ. ഒഴുക്കിനൊപ്പിച്ച് ഒഴുകാം.

{ Echmukutty } at: June 5, 2011 at 10:08 AM said...

പ്രണയപ്പുഴ......

അഭിനന്ദനങ്ങൾ.

{ ponmalakkaran | പൊന്മളക്കാരന്‍ } at: June 5, 2011 at 10:23 AM said...
This comment has been removed by the author.
{ നിരീക്ഷകന്‍ } at: June 5, 2011 at 10:24 AM said...

പ്രണയത്തെ പുഴയായി അവതരിപ്പിച്ച വരികള്‍ നന്നായി
അകലുന്ന പ്രണയത്തോട് പ്രണയിനിക്കുള്ള മനോഭാവം
അവസാനത്തെ വരികളില്‍ കണ്ടില്ല. അവിടെ മാത്രം
സ്വന്തം അനുഭവത്തിലേക്ക് ഒതുങ്ങിയതായി തോന്നി .....

പിന്നെ "തോണി നിന്നിലേക്കടിപ്പിച്ചു "
ഇതൊക്കെ നോക്കിയിട്ടു പോസ്റ്റുന്നത് നന്നായിരിക്കും

{ ente lokam } at: June 5, 2011 at 10:26 AM said...

വഴി മാറി ഒഴുകുന്ന
പുഴയെ കാത്തു ഒരു തുള്ളി
ക്ക് പിടയുന്ന പരല്‍ മീന്‍ ..
പ്രണയത്തിന്റെ ദുഖമോ
ആവേശത്തിന്റെ തുടിപ്പോ?
മനസ്സിലേക്ക് ഊളിയിട്ട
വരികള്‍...‍..അഭിനന്ദനങ്ങള്‍...

{ ponmalakkaran | പൊന്മളക്കാരന്‍ } at: June 5, 2011 at 10:39 AM said...

നിർവിഘ്നം ഒരുകുളിരായ് ഒഴുകട്ടെ...........,

ആശംസകൾ.

Anonymous at: June 5, 2011 at 10:50 AM said...

ഒരു കാര്യം പറയട്ടെ പ്രണയം എഴുതി ഫലിപ്പിക്കാന്‍ മാത്രമുള്ള പ്രാവീണ്യമൊന്നും എനിക്കില്ല.. കാരണം പ്രണയം ആരോടും തോന്നിയിട്ടില്ല അതുകൊണ്ട് നിരാശയും തോന്നിയിട്ടില്ല.. പ്രണയവുമില്ല പ്രണയനൈരാശ്യവുമില്ല.....ചില പ്രണയനാടകങ്ങള്‍ കാണാനിടവന്നപ്പോള്‍ അറിയാതെ എഴുതിയതാണെ...!! ഇപ്പോള്‍ പത്രത്തില്‍ വരുന്ന ക്രൈം റിപ്പോര്‍ട്ട് നോക്കിയാല്‍ ഒരു കാര്യം വ്യക്തമാവും സ്ത്രീകള്‍ ഉടുപ്പ് മാറുന്നത് പോലെയാണ് പ്രണയിക്കുന്നത്...ഒന്ന് കഴിഞ്ഞാല്‍ അടുത്തത്‌ ,വണ്ടിനെപ്പോലെ പറന്നുനടന്നു തേന്‍ കുടിക്കുന്നു...പാവം പുരുഷപുഷ്പങ്ങള്‍ തീവ്രവേദനയോടെ കൊഴിഞ്ഞു വീഴുന്നു.... അതൊന്നു പറയാന്‍ ശ്രമിച്ചതാണ് ഇതെന്താപ്പോ പുലിവാലായോ..? :)

{ ചെറുത്* } at: June 5, 2011 at 11:03 AM said...

പുലിവാലോ?? ഹേ..യ്

പ്രണയിച്ചവര്‍ക്കേ പ്രണയത്തെ കുറിച്ച് എഴുതിഫലിപ്പിക്കാന്‍ കഴിയൂ എന്നില്ലല്ലോ. മഞ്ഞുതുള്ളി പറഞ്ഞ ആശയവും ഇത് വരെയുള്ള അഭിപ്രായങ്ങളും ഒന്ന് നോക്കിക്കേ. ചുരുക്കം ചിലരുടെ അഭിപ്രായങ്ങളെ മഞ്ഞുതുള്ളിയുടെ ആശയത്തിലേക്ക് കൊണ്ടുവരാം എന്നല്ലാതെ മറ്റ് അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്ക് ഈ ആശയം മനസ്സിലായിട്ടില്ല എന്ന് വേണം കരുതാന്‍. വായനക്കാരന്‍‌റെ അഭിപ്രായമാണ് അറിയേണ്ടതെങ്കില്‍ അല്പം ക്ഷമ കാണിക്കണം. അതല്ല, പ്രോത്സാഹനം മാത്രമാണ് വേണ്ടതെങ്കില്‍......

നല്ല പരിശ്രമം. വ്യത്യസ്ത ആശയങ്ങളുമായി വീണ്ടും കാ‍ണാം
ആശംസകള്‍!

{ Ismail Chemmad } at: June 5, 2011 at 11:08 AM said...

പ്രണയം പുഴയായ് ഒഴുകുന്നു. വിഷയം പ്രണയം തന്നെ..
പക്ഷെ വരികള്‍ മനോഹരം ...

>>>>പ്രണയം ആഘോഷ്മാക്കിയവര്‍ക്ക് സമര്‍പ്പിക്കുന്നു..>>>>

ഞാന്‍ ആഘോഷമാക്കിയിട്ടില്ല അത് കൊണ്ടു ഇനി ഇവിടെ നില്‍ക്കുന്നില്ല

Anonymous at: June 5, 2011 at 11:17 AM said...

@ ചെറുത്
ആ കമന്റെ ഞാനോണോ ആ പ്രണയിനി എന്നുള്ള ചോദ്യത്തിനുള്ള മറുപടിയാണ് ട്ടോ...
പ്രോത്സാഹിപ്പിക്ക്യെ വിമര്‍ശ്ശിക്ക്യെ ന്താന്ന് വെച്ചാ ചെയ്തോളൂ.. സര്‍വ്വംസഹയീ മഞ്ഞുതുള്ളി.... :)

{ ചെറുത്* } at: June 5, 2011 at 11:21 AM said...

ഗുഡ് :)

ഭംഗളം മവന്തു!

{ അഞ്ജലി അനില്‍കുമാര്‍ } at: June 5, 2011 at 11:29 AM said...

നന്നായിരിക്കുന്നു ചേച്ചി
എനികിഷ്ടപെട്ടു
തുടര്‍ന്നും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു
പിന്നെ മറ്റുള്ളവര്‍ പറയുന്നത് എല്ലാം തന്നെ പോസിറ്റീവ്വായി മാത്രം കാണാന്‍ ശ്രമിക്കുക
ആശംസകള്‍
-മഞ്ഞുതുള്ളി

Anonymous at: June 5, 2011 at 11:38 AM said...

@ അഞ്ജലി അനില്‍കുമാര്‍
മഞ്ഞുകുട്ടിയ്ക്ക് ചേച്ചീടെ വക സ്പെഷ്യല്‍ താങ്ക്സ് ട്ടോ...! സന്ദര്‍ശനത്തിനും കമന്റിനും ...... :)

{ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു } at: June 5, 2011 at 4:41 PM said...

പ്രിയ, വരികള്‍ നല്ലതാണ്. മനോഹരമെന്ന് പറയാന്‍ കഴിയുന്നില്ല. കാരണം, പ്രണയം ലോലമാണ്. അപ്പോള്‍ പ്രണയം വിവരിക്കുന്ന വരികളും കുറച്ചു ലോലം ആവണമെന്നാണ് എന്റെ അഭിപ്രായം. ഇത് അത്ര ലോലമായി തോന്നിയില്ല. ആശയഭംഗിയുണ്ട്. ആശംസകള്‍!!

{ ചെകുത്താന്‍ } at: June 5, 2011 at 7:06 PM said...

എല്ലാം പറഞ്ഞപോലെ ...

{ നീലാഭം } at: June 5, 2011 at 9:18 PM said...

പ്രിയ,
വരികള്‍ക്ക് അടുക്കും ചിട്ടയും പോരാ.

"സന്ധ്യയുറങ്ങും നിന്‍ മിഴികളാലെന്‍ ".....
എന്ന് വരികള്കളില്‍ കാണുന്നു..

സന്ധ്യ ചുവപ്പാണ്, മിഴികളെ സന്ധ്യയെ ഉപമിക്കാന്‍ ഒന്നുകില്‍ വിഷാദം കൊണ്ട് "ചുവന്നതായിരിക്കണം....
എന്നാല്‍ തൊട്ടടുത്,
"ഉഷസ്സാം പൊന്‍പ്രഭ ചൊരിഞ്ഞു
എന്ന് പ്രതീക്ഷയോടെ പറയണമെങ്കില്‍ വിഷാദത്തിനു അവസരം കാണുന്നില്ല ഇവിടെ, അപ്പോള്‍ ആകാശം (നീലിമ)
ആണ് കണ്ണിനു കൂടുതല്‍ ചേരുക ഈ വരികളില്‍..
നിന്‍, എന്നില്‍, ഹൃത്തില്‍ ഈ പദങ്ങള്‍ ഇത്തരം ആലംകൃതം അല്ലാത്ത കവിതകള്‍ക്ക്
അനുപമ വേഗം ചേരാത്ത വയാണ്..
വിഷയം വായനക്കാര്‍ക്ക് പെട്ടെന്ന് പറഞ്ഞു കൊടുത്തു, ,അവസാനിപ്പിക്കാനാണ് എഴുത്തുകാരി ശ്രദ്ധ കാണിച്ചിരിക്കുന്നത്.

ക്ഷമിക്കണം, വായനാ സുഖം പോരാ.

"പ്രണയപ്പുഴ തന്‍
ജലസമൃദ്ധി ക്ഷയിക്കവെയെന്‍
നേത്രങ്ങള്‍ സജലങ്ങളായ്"

എന്ന് പറയുന്നതിലെ ആദ്യ വരികള്‍ ശ്രദ്ധിക്കുക..
പുഴ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിറഞ്ഞൊഴുകുന്ന സംഭരണി ആണ്
ഭാവാനാ സമ്പന്നര്‍ പെട്ടെന്ന് ഓര്‍ക്കുക...
ഇടയ്ക്ക് അത് "ക്ഷയിക്കുന്നതിന്റെയ്"
പൊരുള്‍ പിടി കിട്ടുന്നില്ല..
കവിതയില്‍ ഉടനീളം കാണുന്നത്
വാക്കുകള്‍ രസ ചരട് പൊട്ടിക്കുന്ന " തല്‍ പുരുഷ "സമാസങ്ങളാണ് "
കൂടുതല്‍ നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു..
All the Best..

{ കെ.എം. റഷീദ് } at: June 5, 2011 at 10:18 PM said...

വായിച്ചു
നന്നാകുന്നുണ്ട്

{ ഋതുസഞ്ജന } at: June 5, 2011 at 11:41 PM said...

നല്ല കവിത ചേച്ചി, പ്രണയം പുഴ പോലെ ഒഴുകുന്നു എന്നു പറയാൻ പുഴ ഇപ്പോൾ ഒഴുകുന്നില്ലല്ലോ!!!!

{ prakashettante lokam } at: June 6, 2011 at 1:43 AM said...

വായിച്ചു ഇഷ്ടായി. ഈണം ചേര്‍ത്ത് പാടി ഒരു വിഡിയോ ക്ലിപ്പ് ആക്കനുള്ള സമ്മതം തന്നാല്‍ ഞാന്‍ സൌജന്യമായി ചെയ്ത് തരാം.

എന്റെ പ്രവൃത്തി മണ്ഡലം ഇവിടെ താഴെ >
www.annvision.com

{ ചന്തു നായർ } at: June 6, 2011 at 4:26 AM said...

പ്രണയം ആഘോഷമാക്കിയവര്‍ക്ക് സമര്‍പ്പിക്കുന്നു.. താഴെ എന്റെ ഒരു കൈ ഒപ്പ്.......... കവിത ഒട്ടും വശമില്ലാ എന്ന് മുൻപൊക്കെ എഴുതിക്കണ്ട രാജശ്രീയുടെ വിമർശനങ്ങൾ അല്ലെങ്കിൽ ചൂണ്ടിക്കാട്ടലുകൾ...ശ്രദ്ധിക്കുമല്ലോ...അതിന് മറുപടിയും ആകാം

{ Lipi Ranju } at: June 6, 2011 at 11:01 PM said...

കവിത ഇഷ്ടായി...
ആശംസകള്‍ പ്രിയാ....

{ Unknown } at: June 7, 2011 at 6:28 AM said...

കവിത വായിച്ചു.

{ Unknown } at: June 7, 2011 at 7:00 AM said...

പ്രണയമൊരു പുഴയായോഴുകുന്നു.....
ആശംസകള്‍...

{ നാമൂസ് } at: June 7, 2011 at 8:49 AM said...

'പ്രണയം' ഇങ്ങനെയും..!!

{ ശ്രീജിത് കൊണ്ടോട്ടി. } at: June 7, 2011 at 12:27 PM said...

പ്രണവും, പുഴയും ഒരേപോലെ തന്നെ..
രണ്ടും ശുഷ്കിച്ച് വഴിമാറി ഒഴുകുന്നു, ചിലപ്പോള്‍ നിറഞ്ഞു തുളുമ്പുന്നു, ചിലപ്പോള്‍ വറ്റിവരളുന്നു..

{ ശ്രീജിത് കൊണ്ടോട്ടി. } at: June 7, 2011 at 12:29 PM said...

പ്രണവും, പുഴയും ഒരേപോലെ തന്നെ..
രണ്ടും ശുഷ്കിച്ച് വഴിമാറി ഒഴുകുന്നു, ചിലപ്പോള്‍ നിറഞ്ഞു തുളുമ്പുന്നു, ചിലപ്പോള്‍ വറ്റിവരളുന്നു..

കവിത നന്നായിരിക്കുന്നു....

ഓഫ്. ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത് പ്രണയത്തെ കുറിച്ചാണ് എന്ന് തോന്നുന്നു, ബൂലോകത്തും, ഭൂലോകത്തും...

{ ശ്രീജിത് കൊണ്ടോട്ടി. } at: June 7, 2011 at 12:34 PM said...

പ്രണവും, പുഴയും ഒരേപോലെ തന്നെ..
രണ്ടും ശുഷ്കിച്ച് വഴിമാറി ഒഴുകുന്നു, ചിലപ്പോള്‍ നിറഞ്ഞു തുളുമ്പുന്നു, ചിലപ്പോള്‍ വറ്റിവരളുന്നു..

കവിത നന്നായിരിക്കുന്നു....

ഓഫ്. ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത് പ്രണയത്തെ കുറിച്ചാണ് എന്ന് തോന്നുന്നു, ബൂലോകത്തും, ഭൂലോകത്തും...

{ the man to walk with } at: June 7, 2011 at 11:30 PM said...

പ്രണയം ഒഴുകും പുഴയാണെന്ന്...

ആശംസകള്‍

{ Unknown } at: June 8, 2011 at 8:05 AM said...

'പ്രണയം', 'അപകടം' മുതലായ ചിലതൊക്കെ സംഭവിക്കുന്നതാണ്, എന്നെനിക്ക് തോന്നുന്നു. (ഇതിന്റെയൊന്നും അവസാന വാക്ക് ഞാനല്ല)
ലേഖിക പറയാന്‍ ശ്രമിച്ചത്‌; കാഴ്ചപ്പാട് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍! അവതരണം, എല്ലാവര്ക്കും ദഹിക്കുന്ന തരത്തിലാണോ എന്ന് എനിക്കൊരു സംശയം തോന്നി.
------------------------------------------------
[ മെയില്‍ കൊടുത്തില്ലെങ്കില്‍ ആരും ഇതുവഴി വരാറില്ല .. ]
------------------------------------------------
മുകളില്‍ എഴുതിയതിനോട് എനിക്ക് വിയോജിപ്പ് ഉണ്ട്. സഹോദരിയുടെ മനസ്സിലുള്ളത്, സധൈര്യം എഴുതണം! സൌകര്യവും, സമയവും, സന്മനസ്സും ഉള്ളവര്‍ വായിക്കട്ടെ. അല്ലെങ്കില്‍; 'കല്ലി വല്ലി ബര്‍ഹ'

{ A } at: June 8, 2011 at 11:23 AM said...

".പാവം പുരുഷപുഷ്പങ്ങള്‍ തീവ്രവേദനയോടെ കൊഴിഞ്ഞു വീഴുന്നു.... അതൊന്നു പറയാന്‍ ശ്രമിച്ചതാണ് "
മഞ്ഞുതുള്ളി ഒരു "ആണെഴുത്ത്" നടത്താനുള്ള പുറപ്പാടിലാണോ?
കവിത നന്നായി. പ്രണയം ഉണ്ട്, മഞ്ഞു തുള്ളീ. അത് ഉള്ള കാലത്തില്‍ അത് ഉണ്ട്. അത് സത്യം തനെയാണ്. പിന്നെ അനാദിയായ പ്രണയം എന്നതൊക്കെ കവിയുടെ exaggerations ആണെന്ന് ഏതു കുട്ടികള്‍ക്കും അറിയാലോ. ഭൂമിയില്‍ എല്ലാം ക്ഷണികമല്ലേ? then why should we insist that love must be an exception?

{ ജയരാജ്‌മുരുക്കുംപുഴ } at: June 9, 2011 at 5:45 AM said...

puzha pole ee pranayavum......... bhavukangal........

{ Sandeep.A.K } at: June 13, 2011 at 2:08 AM said...

നെടുവീര്‍പ്പുകള്‍ പരലുകളായ്‌
വായപിളര്‍ന്നിറ്റു
ദാഹജലത്തിനായ്‌
പൊടിമണലില്‍ തുടിച്ചുതുള്ളി...

ഗുരുസാഗരത്തില്‍ വായിച്ച പൂര്‍വികരുടെ ആത്മാക്കളെ പരല്‍മീനുകളായി തൂതപുഴയുടെ മേല്‍ത്ത്തല്ട്ടിലേക്ക് വെയില്‍ കായാന്‍ വരുന്നത് ഓര്‍ത്തു പോയി..

പിന്നെ പ്രിയ പറഞ്ഞത് യോജിക്കുന്നു.. പെണ്‍കുട്ടികള്‍ ഒന്നോഴിയുമ്പോള്‍ മറ്റൊരു പ്രണയം എന്ന രീതിയില്‍ പോകുന്നുണ്ട്.. അത് പ്രണയത്തിന്‍റെ ഒരു മാസ്മരികതയാണ്.. ആ രസം അറിഞ്ഞവര്‍ക്ക് അതില്ലാതാവുന്നത് വല്ലാത്ത ശൂന്യതയായിട്ടാവും അനുഭവപ്പെടുക അവരുടെ ജീവിതത്തില്‍.. അത് കൊണ്ട് അവര്‍ മറ്റൊരു പ്രണയം അധികം വൈകാതെ മനസ്സില്‍ നിറയ്ക്കുന്നു.. അവരെ തെറ്റ് പറയാമോ.. അതെകുറിച്ച് പറയാന്‍ ഞാന്‍ മുതിരുന്നില്ല.. പ്രിയ ആണ്‍എഴുത്തില്‍ കൈവെക്കുന്നോ എന്നൊരു കൂട്ടുകാരി ചോദിച്ചുവല്ലോ.. എഴുത്തുകാരില്‍ ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ ഇല്ലാതാവേണ്ടത് തന്നെയാണ്.. പ്രിയ തുടരൂ.. ആശംസകള്‍..

{ CYRILS.ART.COM } at: June 17, 2011 at 5:42 AM said...

പ്രണയത്തിന്റെ കവിതകൾക്ക് മരണമില്ല.അതെപ്പോഴും പുതുപൂവായി വിടർന്നു കൊണ്ടേയിരിക്കും.വായിച്ചാലും പറഞ്ഞാലും എഴുതിയാലും ജീവിച്ചാലും ഒരിക്കലും മതിയാവില്ല.ദിശമാറിയെത്ര ഒഴുകിയാലും അതെപ്പോഴും നെഞ്ചിടങ്ങളിലെ കുളിരരുവിയായിരിക്കും.നന്നായെഴുതി.നന്ദി....

{ ആസാദ്‌ } at: June 23, 2011 at 6:56 AM said...

വിഷയം പ്രണയം, നക്ഷത്രങ്ങള്‍ക്ക് ഭൂമിയോട് തോന്നുന്നത്! കവിതയെ കുറിച്ച് പറഞ്ഞാല്‍, ചില ഭാഗങ്ങള്‍ മനോഹരം! ചില ഭാഗങ്ങള്‍ നന്നായില്ല. സന്ധ്യ കണ്ണില്‍ ഉറങ്ങാതെ കവിളില്‍ ഉറങ്ങിയിരുന്നെങ്കില്‍ എങ്ങിനെ ഉണ്ടാവും എന്നൊന്ന് നോക്കുക. അടിപ്പിച്ചു എന്നാണോ അടുപ്പിച്ചു എന്നാണോ? പുഴ കാമുകനും തീരം കാമുകിയുമായിരുന്നെങ്കില്‍ എങ്ങിനെ ആകുമായിരുന്നു? സത്യത്തില്‍ പുഴ തീരത്തിനാണ് നല്‍കാറുള്ളത്. എങ്കിലും സമ്മതിച്ചു തരുന്നു. കവിയുടെ ഭാവനയെ വായനക്കാരന് ചോദ്യം ചെയ്യാന്‍ അവകാശമില്ല. കവിതയില്‍ ചില ഭാഗങ്ങള്‍ അസ്സലായി എന്ന് പറയാതെ വയ്യ. ഇനിയും പ്രണയത്തെ കുറിച്ച് എഴുതുമ്പോള്‍ ഇതിനേക്കാള്‍ നന്നായിട്ട് എഴുതണം. ആശംസകള്‍.

{ ഈറന്‍ നിലാവ് } at: July 3, 2011 at 5:51 PM said...

നന്നായിരിക്കുന്നു ആശംസകള്‍ ...പ്രിയ ....

{ കൊച്ചുബാബുവിന്റെ ബ്ലോലോകം } at: February 10, 2012 at 2:20 AM said...

വളരെ മനോഹരമായി
കോര്‍ത്തിണക്കിയവരികള്‍
നന്നായിട്ടുണ്ട് കേട്ടോ
ഇവിടെ ആദ്യം
ഇനിയും വരാം
ബ്ലോഗില്‍ ചേര്‍ന്നു
ആശംസകള്‍

Post a Comment

Search This Blog