ഇരകള്‍

Monday, March 21, 2011



അങ്ങകലെ ചൂളം വിളികളുടെ മേളം,
             മരണം മണത്ത് കാട്ടാനക്കൂട്ടം....
 
റോഡരികില്‍ വിലാപം മറന്ന്
            ഉച്ച്വാസങ്ങള്‍ അമര്‍ത്തിയ ഇരകള്‍..

ഇരുളിന്‍റെ കാതുകളില്‍ കരിയിലയനക്കങ്ങള്‍..

ഭീമാകാരം പൂണ്ട നിഴലുകള്‍ക്കും
            മണ്ണിനുമിടയില്‍ ഉറവപൊട്ടുന്ന താളം.. 

താളക്കൊഴുപ്പില്‍ വേരറ്റുപോയ ബന്ധങ്ങള്‍..
            
ചെണ്ടക്കൊഴുപ്പില്‍ മുരടിച്ച ശിരോവേരുകള്‍..

പേപിടിച്ച കോലങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം
            അനാഥമാക്കപ്പെടുന്ന കാനനവീഥികള്‍..
 
വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍പ്പെടാത്ത
            പകല്‍ക്കളികള്‍ അന്തിയില്‍ തീരുന്ന
കൊച്ചുകുട്ടിയുടെ ദൈന്യത‍....

            ഇത്  മുത്തങ്ങ പറയാത്ത കഥ....
______________________________________

[ അന്യസംസ്ഥാനങ്ങളില്‍  നിന്നും  ലോറികളില്‍ കയറ്റി അയക്കപ്പെടുന്ന മാനസികരോഗികള്‍ മുത്തങ്ങയുടെ റോഡുകളില്‍ ഉപേക്ഷിക്കപ്പെടുന്നു....
തിരിച്ചറിവില്ലാതെ കാട്ടാനകളുടെ ചവിട്ടേറ്റ് പിടഞ്ഞു മരിക്കുന്നു ഈ പാവങ്ങള്‍ അറിയുന്നില്ല സ്വന്തം ബന്ധുക്കള്‍ തന്നെയാണ് അവര്‍ക്ക് ഇങ്ങനെയൊരു തീര്‍പ്പ്‌ കല്പിച്ചതെന്ന്....അല്പം പണത്തിനു വേണ്ടി ലോറിക്കാര്‍ നീചമായ ഈ പ്രവൃത്തി ചെയ്യുന്നു....
മരണത്തിന് മുന്‍പില്‍ പകച്ചു നില്‍ക്കാന്‍ പോലും കഴിയാത്ത ഈ പാവങ്ങളെക്കുറിച്ചാണ് എന്‍റെ  കവിത...] 

54 comments:

{ മഹേഷ്‌ വിജയന്‍ } at: March 21, 2011 at 5:41 AM said...

വളരെ വിത്യസ്തം...
അതി ശക്തം, ഈ പ്രതികരണം പക്ഷെ തീര്‍ത്തും അവിശ്വസനീയം ഈ സംഭവം...
ഇങ്ങനെയും ഈ കൊച്ചു കേരളത്തില്‍.....
എന്നിലെ ഞടുക്കം അവസാനിക്കുന്നില്ല...
മഞ്ഞുതുള്ളി, വളരെ നല്ല ഒരു പ്രവൃത്തി .. ഇനിയും ഇതുപോലെ ശക്തമായി പ്രതികരിക്കുക..
ആശംസകള്‍

{ ആസാദ്‌ } at: March 21, 2011 at 5:52 AM said...

വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍പ്പെടാത്ത
പകല്‍ക്കളികള്‍ അന്തിയില്‍ തീരുന്ന


അര്‍ത്ഥവത്തായ വരികള്‍. നല്ല ആശയം. ഇനിയുമിനും ചുറ്റുപാടുകളിലെ മനുഷ്യരെ കുറിച്ചെഴുതുക! അപ്പോള്‍ മാത്രമാണ് താങ്കളുടെ തൂലികയുടെ ദാഹം തീരുക! ശുഭാശംസകളോടെ..

{ Unknown } at: March 21, 2011 at 5:53 AM said...

നന്നായിരിക്കുന്നു,
വ്യഥിത ചിന്തകൾ കൊള്ളാം..
താളത്തിലെയ്ക്ക് പകർത്തിയപ്പോൾ
തീവ്രത പോയപോലെ.

{ ഷബീര്‍ - തിരിച്ചിലാന്‍ } at: March 21, 2011 at 5:53 AM said...

കരുണയുടെ ഉറവ വറ്റിയ സമൂഹം... അവിടുത്തെ കാഴ്ചകള്‍ ഭീകരം... പെണ്‍കുഞ്ഞുങ്ങളേയും, പ്രായമായവരേയും, ശരീരം തളര്‍ന്നവരേയും കഴിഞ്ഞ് ഇപ്പോള്‍ ഇതാ മാനസിക രോഗികള്‍ക്ക് നേരെയും... ആ പാവങ്ങള്‍ക്ക് വേണ്ടി പേന എടുത്തതില്‍ താങ്കള്‍ക്കഭിമാനിക്കാം. അമര്‍ഷമടക്കാനാവുന്നില്ല... ആശംസകള്‍

{ Jidhu Jose } at: March 21, 2011 at 6:03 AM said...

വളരെ നന്നായിട്ടുണ്ട്

{ MOIDEEN ANGADIMUGAR } at: March 21, 2011 at 6:28 AM said...

മുത്തങ്ങ പറയാത്ത കഥ....
വളരെ കേമമായി.

{ Umesh Pilicode } at: March 21, 2011 at 6:30 AM said...

ithine kurichu vere evideyo vaayichirunnu


ee cheythikal thikachum prathishedhaathmakam thanne aanu

{ - സോണി - } at: March 21, 2011 at 6:55 AM said...

നന്നായി, തൂലികയ്ക്ക് അരവും മൂര്‍ച്ചയും ഏറുന്നു...
ചെത്തിമിനുക്കുമ്പോള്‍ അരികുകള്‍ ശേഷിപ്പിക്കുക, ഇത്തരം കവിതകള്‍ക്ക്‌.

{ SHANAVAS } at: March 21, 2011 at 7:21 AM said...

മനസ്സില്‍ വിഹ്വലതകള്‍ ഉണര്‍ത്തിയ രചന.ഇത് സത്യമെങ്കില്‍ നമ്മള്‍ കാട്ടാളന്മാര്‍ തന്നെ.ഈ പടുജന്മങ്ങള്‍ക്ക് വേണ്ടി ചലിച്ച തൂലികക്ക് നമോവാകം.

{ ജന്മസുകൃതം } at: March 21, 2011 at 7:56 AM said...

അതെ ഇത് ചെകുത്താന്റെ സ്വന്തം നാട്

{ ജയിംസ് സണ്ണി പാറ്റൂർ } at: March 21, 2011 at 8:05 AM said...

മൂര്‍ച്ചയുള്ള കത്തിയോ കവിതയോ
ആഴത്തിലൊരു മുറിവെന്റെ നെഞ്ചില്‍
അപ്പോഴും ഒരു തുമ്പിക്കൈയ്യില്‍ തൊട്ടു
ഹാ എന്തു ഭം.............
പ്രാണന്‍ പിടഞ്ഞു പിടഞ്ഞു പോകുന്നു

{ ente lokam } at: March 21, 2011 at 8:34 AM said...

ഏതെല്ലാം ശാപങ്ങള്‍ ഏറ്റു
വാങ്ങുന്നു ഇനിയും മോചനം
നേടാന്‍ ആവാതെ മുത്തങ്ങ ...
യൂദാസിന്റെ മുപ്പതു വെള്ളികാശു പോലെ
ഒറ്റുവാനും കൊല്ലുവാനും ഇന്നും പണം
വാങ്ങുന്ന നീച ജന്മങ്ങള്‍ .

ഈ പാവങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിക്കാന്‍
തൂലിക അല്ലാതെ മറ്റൊന്നും ഇല്ല .
കാരണം വോട്ട് ചെയ്യാന്‍ പോലും ഇവര്‍ക്ക്
ആവില്ലല്ലോ ..ആര്‍ക്കും വേണ്ടാത്തവര്‍ !!!
നന്ദി മഞ്ഞു തുള്ളി ഇത്രയും എങ്കിലും അറിയാന്‍
കഴിഞ്ഞല്ലോ...

{ പട്ടേപ്പാടം റാംജി } at: March 21, 2011 at 8:38 AM said...

താഴെ എഴുതിയത് വായിച്ചാപ്പോള്‍ ഇങ്ങിനെ മനുഷ്യരുണ്ടോ എന്ന് തോന്നിപ്പോയി.
കവിത ഇഷ്ടായി.

{ Muralee Mukundan , ബിലാത്തിപട്ടണം } at: March 21, 2011 at 8:56 AM said...

അടിക്കുറുപ്പ് കവിതയിടെ ആഴങ്ങളിലേക്ക് എത്തിനോക്കുവാൻ സഹായിച്ചു...അല്ലെങ്കിലിത് എന്നെപ്പോലുള്ളൊരുവന് ശരിക്ക് മനസ്സിലാവില്ലായിരുന്നു കേട്ടൊ പ്രിയ

{ khader patteppadam } at: March 21, 2011 at 9:04 AM said...

കൊള്ളാം

{ TPShukooR } at: March 21, 2011 at 10:04 AM said...

മുത്തങ്ങയിലൂടെ രാത്രികാല ഗതാഗതം നിരോധിച്ചിരുന്നല്ലോ. ആ നടപടി വ്യാപക പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

നല്ല പോസ്റ്റ്‌.

{ ajith } at: March 21, 2011 at 10:15 AM said...

ഡിസ്പോസബിളിന്റെ കാലമല്ലേ?
യൂസ് & ത്രോ ആണ് ഉചിതം...
എറിയപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ജാഗ്രതയോടെ ജീവിക്കുക, അത്രതന്നെ

{ വീകെ } at: March 21, 2011 at 10:35 AM said...

നന്നായിരിക്കുന്നു കവിത...
നമ്മുടെ നാടൂം കാടും എന്തിനും പോന്നതായി മാറ്റിയിരിക്കുന്നു....
ആ വാർത്ത കേട്ടിട്ട് വിശ്വസിക്കാൻ തന്നെ പ്രയാസം...

ആശംസകൾ....

{ K S Sreekumar } at: March 21, 2011 at 10:59 AM said...

ഇതുവരെയും എങ്ങും കാണാതിരുന്ന വിഷയമാണ്. കവിതയ്ക്കപ്പുറത്ത് ഒരു പാട് തലങ്ങളുണ്ടിതിനു, എത്ര ചൊല്ലിയാലും തീരാത്ത ഒരു കഥയുടെ വേദനിക്കുന്ന സത്യം.

{ K S Sreekumar } at: March 21, 2011 at 10:59 AM said...

ഇതുവരെയും എങ്ങും കാണാതിരുന്ന വിഷയമാണ്. കവിതയ്ക്കപ്പുറത്ത് ഒരു പാട് തലങ്ങളുണ്ടിതിനു, എത്ര ചൊല്ലിയാലും തീരാത്ത ഒരു കഥയുടെ വേദനിക്കുന്ന സത്യം

{ Kadalass } at: March 21, 2011 at 12:02 PM said...

നമ്മുടെയൊക്കെ നാടുകളിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ എത്ര വിചിത്രം!
അവിശ്വസ്നീയം എന്നു തൊന്നിയിരുന്നു മുമ്പൊക്കെ. പക്ഷെ ഇപ്പോൾ ഇങനെയുള്ള വാർത്തകളോന്നും അൽഭുതമില്ലാതായിരിക്കുന്നു..

പ്രതിഷേധം കവിതയിലൂടെ രേഖപ്പെടുത്തിയത് ശ്രദ്ധേയമായി
<a href="http://kadalass.blogspot.com>ഒരു ക്രൂര പീഡനത്തിന്റെ കഥ ഇവിടെ വായിക്കാം</a>

എല്ലാ ആശംസകളും!

{ SUJITH KAYYUR } at: March 21, 2011 at 12:36 PM said...

nannaayo ennu chodichaal valare nannaayi

{ SUJITH KAYYUR } at: March 21, 2011 at 12:36 PM said...

nannaayo ennu chodichaal valare nannaayi

{ Sidheek Thozhiyoor } at: March 21, 2011 at 1:52 PM said...

ഹോ.. എന്തൊരു ക്രൂരത !..അസഹനീയം

{ Lipi Ranju } at: March 21, 2011 at 3:02 PM said...

ഇങ്ങനെയും ഒരു സംഭവമോ?
അറിഞ്ഞില്ല ....
അറിയാനിനിയും എത്രയോ ബാക്കി!
അറിയിച്ചതിനു നന്ദി മഞ്ഞു തുള്ളി...
എല്ലാ ആശംസകളും...

{ Sabu Hariharan } at: March 21, 2011 at 8:42 PM said...

May I know from where u got this news ?..
Just to know more.. any new paper urls?
Thank you.

{ the man to walk with } at: March 21, 2011 at 9:20 PM said...

അനാഥം ..മരണം ...
വഴിയിലെവിടെയോ കളഞ്ഞു പോയി ..കരുതി വെയ്ക്കേണ്ട ഒന്ന് .

ആശംസകള്‍

{ ചന്തു നായർ } at: March 21, 2011 at 9:59 PM said...

ഇതിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയും,വാർത്തയും റ്റി.വി. ചാനലിൽ കണ്ടിരുന്നൂ... അന്നേ മനസ്സിൽ ഒരു നൊമ്പരത്തിന്റെ ഉറവ പൊട്ടിയിരുന്നൂ... ഇതും കൂടി വായിച്ചപ്പോൾ ഉറവ അരുവിയായിട്ടൊഴുകുന്നൂ...“നമ്മൾ” , മനിഷ്യർ എന്നാണ് നന്നാവുക ????????

{ sreee } at: March 21, 2011 at 10:03 PM said...

മനുഷ്യരൂപം കെട്ടിയ ബന്ധുക്കളെന്ന ചെകുത്താന്മാരെക്കാൾ കാട്ടാനകൾ എത്രയോഭേദം.ഒറ്റ നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു കൊടുക്കുമല്ലോ.

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com } at: March 21, 2011 at 10:51 PM said...

കവിതയെ വിലയിരുത്താന്‍ അറിയില്ല
പക്ഷെ ഈ വിവരം എനിക്ക് പുതിയതാണ്.
അന്യസംസ്ഥാനങ്ങളില്‍ മാനസികരോഗാശുപത്രികളും വൃദ്ധസദനങ്ങളും ഇല്ലെന്നുണ്ടോ?

{ ശ്രീജ എന്‍ എസ് } at: March 22, 2011 at 12:21 AM said...

ഇങ്ങനെയും സംഭാവിക്കുന്നോ.നമ്മുടെ നാട്ടില്‍ നമ്മള്‍ അറിയാത്ത കാര്യങ്ങള്‍ ഏറുന്നു

{ F A R I Z } at: March 22, 2011 at 2:05 AM said...

വളരെ വളരെ പഴയ ഒരു ഹിന്ദി ഫിലിം ദിവസങ്ങള്‍ക്ക് മുന്‍പ് കണാനിടവന്നു."ദോ ആംഖേം ബാരാ ഹാത്ത്"
രണ്ടു കണ്ണുകളും പന്ത്രണ്ടു കൈകളും, കുറ്റ കൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന ആറു തടവുകാരും, ഒരു ജയിലധികാരിയുടെയും കഥ.ആറു കുറ്റവാളികളെയും നല്ലവരാക്കി ജീവിതത്തിലേക്ക് തിരിച്ചു വിടുനതാണ് കഥ.നമ്മുടെ ഇന്ത്യന്‍ മനസ്സാക്ഷിക്ക് ഉദാഹരണം

ഒരു മെക്സിക്കന്‍ കൌബോയ്‌ ചിത്രവും കണ്ടു.കാണുന്നവനെയൊക്കെ വെടിവെച്ചു വീഴ്ത്തുന്ന,തോക്കും മനുഷ്യനും കളിപ്പാട്ടമായി കാണുന്ന മൃഗീയ പാശ്ചാത്യ കാടത്തത്തിന്‍റെ ദൃഷ്ടാന്തം.

ഇറാഖ്‌ ആക്രമണത്തെയും, ബുഷിന്റെ കിരാത നയത്തെയും,എതിര്‍ത്ത് അമേരിക്കയിലെ നല്ലൊരു വിഭാഗം മനുഷ്യര്‍ തെരുവിലിറങ്ങി, പഴയ കാട്ടാള സ്വഭാവം പുതിയ തലമുറയ്ക്ക് അത്ര സ്വീകാര്യമല്ല എന്നതിന് തെളിവ്.

പാശ്ചാത്യന്‍ മനുഷ്യത്വം ഉണരുമ്പോഴും നമ്മുടെ ഇന്ത്യയില്‍ കിരാത വാഴ്ചകള്‍ അരങ്ങു തകര്താടുന്നു പലപ്പോഴും.ഗുജറാത്തില്‍ നടന്ന പല കൂട്ട കുരുതികളും ഉദാഹരണം.

മുത്തങ്ങാ സംഭവവും നാം കേരളീയന്റെ മനസ്സ് മൃഗീയമായികൊണ്ടിരിക്കുന്നതിനു തെളിവ്.

എന്നാല്‍ നാം കേട്ടിട്ടില്ലാത്ത,ഞെട്ടിപ്പിക്കുന്ന ഒരു
വസ്തുതയാണ് മഞ്ഞു തുള്ളിയുടെ 'ഇരകള്‍' പറയുന്നത്.
ഒരു നിമിഷമെങ്കിലും,നാം സ്ഥബ്ടിച്ചു പോകാതിരിക്കില്ല
'ഇരകള്‍' നാം ഉള്കൊല്ലുമ്പോള്‍.

ഉപയോഗ ശൂന്യമാകുന്ന വസ്തുക്കള്‍ പാതയോരത്ത് കൊണ്ട് തള്ളുന്ന ലാഘവത്തോടെ ,മനുഷ്യ ജന്മങ്ങളെ വലിച്ചെറിയാന്‍ നമ്മുടെ ഇന്ത്യന്‍ മനസാക്ഷിക്ക് ഒരു മടിയുമില്ലാതാകുമ്പോള്‍,അധപതിച്ച മെക്സിക്കന്‍ കൌബോയ്‌ സംസ്കാരതെക്കാളും, പാശ്ചാത്യന്റെ മനുഷ്യത്വമില്ലാത്ത കിരാത സംസ്കാരത്തേയും, നമുക്കിന്നു വലിയ ക്രൂരതയായി തോന്നേണ്ടതില്ല. കാരണം അതിനേക്കാള്‍ എത്രയോ നിന്ദ്യവും, നീചവും ആയത് അഹിംസാ തത്വം മുറുകെ പിടിക്കുന്ന നമ്മുടെ ഇന്ത്യയില്‍ നടക്കുമ്പോള്‍.നമ്മുടെ മനസാക്ഷി നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഇതേവരെ വായിക്കാന്‍ ഇടവന്നിട്ടില്ലാത്ത,ഒരുപക്ഷെ ആരും എഴുതിയിട്ടില്ലാത്ത ഒരു പുതിയ അറിവ് മഞ്ഞുതുള്ളി നല്‍കിയിരിക്കുന്നു.
ഓരോ വരികളും വായനക്കാരന്‍റെ മനസ്സിനെ ആര്ദ്രമാക്കാന്‍ പോന്നത്ര ശക്തം
വായനക്കാരന് നല്‍കുന്ന വിഷയങ്ങളില്‍, തികഞ്ഞ ജാഗ്രത പുലര്‍ത്തുന്ന ഈ എഴുത്തുകാരിയില്‍ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കുന്നു.

പുതിയൊരറിവ് നല്‍കിയതിനു പൂച്ചെണ്ടുകള്‍

ഭാവുകങ്ങളോടെ,
--- ഫാരിസ്‌

{ Akbar } at: March 22, 2011 at 2:58 AM said...

>>അന്യസംസ്ഥാനങ്ങളില്‍ നിന്നും ലോറികളില്‍ കയറ്റി അയക്കപ്പെടുന്ന മാനസികരോഗികള്‍ മുത്തങ്ങയുടെ റോഡുകളില്‍ ഉപേക്ഷിക്കപ്പെടുന്നു....
തിരിച്ചറിവില്ലാതെ കാട്ടാനകളുടെ ചവിട്ടേറ്റ് പിടഞ്ഞു മരിക്കുന്നു ഈ പാവങ്ങള്‍ അറിയുന്നില്ല സ്വന്തം ബന്ധുക്കള്‍ തന്നെയാണ് അവര്‍ക്ക് ഇങ്ങനെയൊരു തീര്‍പ്പ്‌ കല്പിച്ചതെന്ന്....അല്പം പണത്തിനു വേണ്ടി ലോറിക്കാര്‍ നീചമായ ഈ പ്രവൃത്തി ചെയ്യുന്നു....<<<<

ഇത് എനിക്കൊരു പുതിയ അറിവാണ്. മുത്തങ്ങ വഴി പപപ്പോഴും മയ്സൂരിലേക്ക് പോയിട്ടുണ്ടെങ്കിലും കാട്ടാനകളെക്കാള്‍ പേടിക്കെണ്ടവരെ പറ്റി അറിയാമായിരുന്നില്ല. കവിത ഒരാവര്‍ത്തി കൂടി വായച്ചപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി. നന്നായിരിക്കുന്നു.

{ ഭാനു കളരിക്കല്‍ } at: March 22, 2011 at 4:13 AM said...

കുറിപ്പ് ഇല്ലെങ്കില്‍ കാര്യം മനസ്സിലാകുമായിരുന്നില്ല. കവിത തനിച്ചു വായിച്ചാല്‍ മറ്റു പലതും കരുതിപ്പോകും. എങ്കിലും ഈ മനസ്സിന് അഭിനന്ദനം.
ഇത്തരം കാര്യങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയുന്നില്ലേ ?

{ Unknown } at: March 22, 2011 at 4:24 AM said...

ഇതിനു അടി കുറിപ്പ് അല്ല വേണ്ടത് ...മുന്കുറിപ്പ് വേണം ..ഞാന്‍ ആദ്യമായിട്ട് ആണ് അങ്ങയെ ഒരു വിവരം അറിയുന്നത് ....ഈ കുറിപ്പിന്റെ തീവ്രത എന്തോ കവിതയില്‍ കാണുന്നില്ല .....തുടകത്തില്‍ കൊടുത്താല്‍ കുറച്ചു കൂടി കവിതയിലെ വരികളെ അടുത്ത് അറിയാന്‍ സാധിക്കും എന്ന് തോനുന്നു

{ Anil cheleri kumaran } at: March 22, 2011 at 7:01 AM said...

ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ?

{ ഋതുസഞ്ജന } at: March 22, 2011 at 1:16 PM said...

ചേച്ചി വരാൻ ഇത്തിരി വൈകി.. ഈ പ്രമേയം എന്നെ അസ്ത്രപ്രജ്ഞയാക്കികളഞ്ഞു.. യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയിൽ സത്യമായും ഞാൻ ഞെട്ടിവിറച്ചു..ഒന്നും പറയാനില്ല,ചേച്ചിക്ക് ഒരുപാട് ഇമ്പ്രൂവ്മെന്റുണ്ട് ഈയിടെയായി.. keeep it up.

{ Arun Kumar Pillai } at: March 22, 2011 at 1:18 PM said...

ഇങ്ങിനെ ഒന്നു നടക്കുന്നു എന്നതു ഞെട്ടിച്ച് കളഞ്ഞു..
:-(

{ - സോണി - } at: March 22, 2011 at 2:50 PM said...

ഒരു എളിയ പ്രതികരണം... ഈ പോസ്റ്റിനോട്

http://pukayunnakolli.blogspot.com/2011/03/blog-post_3165.html

{ Vayady } at: March 22, 2011 at 6:33 PM said...

ഈ വിഷയത്തിനെതിരെ കവിതയിലൂടെ പ്രതികരികരിച്ചതിന്‌ അഭിനന്ദങ്ങള്‍.

{ Kalavallabhan } at: March 22, 2011 at 10:17 PM said...

ദൈവമേ, ഇങ്ങനെയുമോ ?
അപ്പോൾ ഇതിലാർക്കാണ്‌ മാനസികരോഗം ?

{ പ്രയാണ്‍ } at: March 22, 2011 at 10:31 PM said...

വ്യത്യസ്തം..........നന്നായി.

{ ബെഞ്ചാലി } at: March 23, 2011 at 12:24 AM said...

ദൈവമേ!! മനുഷ്യരിത്ര ക്രൂരന്മാരായാൽ!

{ Suja } at: March 23, 2011 at 12:35 AM said...

പ്രിയ മഞ്ഞുതുള്ളി ,

കവിത വായിച്ചു .
ഓരോ നിമിഷവും വിധിയുടെ ഇരകളാകുന്ന പാവം മനുഷ്യ ജന്മങ്ങള്‍....!!!!!!
എഴുത്തിലൂടെ ശക്തമായി ഇനിയും പ്രതികരിക്കുക .

പിന്നെ
ഒരു അടികുറിപ്പിന്‍റെ പിന്‍ബലത്തോടെ കവിത വായിക്കേണ്ടി വന്നു എന്നത് ഒരു പോരായ്മ ആയി തോന്നി .
"MyDreams " പറഞ്ഞത് പോലെ "ഈ കുറിപ്പിന്റെ തീവ്രത എന്തോ കവിതയില്‍ കാണുന്നില്ല ".
ഒരു കവിത രണ്ട് ആവര്‍ത്തി വായിക്കുമ്പോള്‍ എങ്കിലും വായനക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയണം.അതിനു അകമ്പടിയായി ഒരു അടിക്കുറിപ്പ് വേണോ?.
"ഇരകള്‍ " വായിക്കുമ്പോള്‍ (അടിക്കുറിപ്പ് ഇല്ലാതെ) കവയിത്രി എന്താണ് ഉദ്ദേശിച്ചതെന്ന് ഞാന്‍ ഉള്‍പ്പെടെ പലര്‍ക്കും മനസ്സിലാകുന്നില്ല..... .(എന്‍റെ അറിവില്ലായ്മ ആയിരിക്കാം .....ക്ഷമിക്കുക ).


ഇവിടെ കവിതയെക്കാള്‍ പ്രാധാന്യം അടിക്കുറിപ്പ് അര്‍ഹിക്കുന്നു .അങ്ങനെ ആകാന്‍ പാടില്ല .

ഇനിയും എഴുതുക ആശംസകള്‍ .

{ musthupamburuthi } at: March 23, 2011 at 4:56 AM said...

മേല്പറഞ്ഞ കമ്മന്റിനോട് ഈയുള്ളവനും യോജിക്കുന്നു... ഒരു വായനക്കാരനെന്ന രീതിയിൽ അടിക്കുറിപ്പില്ലായിരുന്നെങ്കിൽ ഈ കവിതയിലൂടെ മഴത്തുള്ളി എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിക്കില്ല...എന്തിരുന്നാലും ഈ കവിതയിലൂടെ മഴത്തുള്ളി അവതരിപ്പിച്ച വിഷയം വളരെ ഗൌരവമുള്ളതാണ്....സ്വർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യന്റെ ചില പ്രവർത്തികൾ മറ്റു ജീവജാലങ്ങളെ പോലും ലജ്ജിപ്പിക്കുന്നതാണ്.....

{ Bindhu Unny } at: March 23, 2011 at 5:07 AM said...

ഇങ്ങനൊരു കാര്യം അറിയില്ലായിരുന്നു.
അടിക്കുറിപ്പ് വായിച്ചപ്പോഴാണ് കവിതയിലൂടെ ഉദ്ദേശ്യച്ചതെന്തെന്ന് മനസ്സിലായത്. എങ്കിലും അതൊരു കുറവായി തോന്നുന്നില്ല. നീട്ടിവലിച്ച് വിവരിച്ചാല്‍ മനസ്സിലെ വേദന വാക്കുകളില്‍ പകരാനാവില്ല എന്നെനിക്ക് തോന്നുന്നു.

{ ishaqh ഇസ്‌ഹാക് } at: March 23, 2011 at 7:20 AM said...

നല്ലകവിത
നമ്മുടെ ക്രൂരതയെകുറിച്ചൊരു പുത്തനറിവും!!
ദയാവദം എന്ന് പേരിട്ട് സമാധാനിക്കാം!!??

{ ആളവന്‍താന്‍ } at: March 23, 2011 at 10:36 AM said...

ഇങ്ങനെ ഒരു സംഭവത്തെ പറ്റി കേള്‍ക്കുന്നത് ആദ്യമാണ്.പ്രതികരണം തരക്കേടില്ല

{ സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) } at: March 23, 2011 at 11:41 AM said...

അറിയാതെ എന്നെ ഏറെ ചിന്തിപ്പിച്ചതാണീ കവിത. ഇതിനെ പശ്ചാത്തലമാക്കി ഞാനൊരു ഹ്രസ്വചിത്രം ഒരുക്കുന്നു.....താമസംവിനാ...'ഹൃദയമില്ലാത്തവരുടെ ഇരകള്‍!'

http://paampally.blogspot.com/2011/03/blog-post_24.html#comments


(പേര് ചിലപ്പോള്‍ മാറ്റാം മാറ്റിയില്ലെന്നും വരാം. എങ്കിലും കടപ്പാട് മഞ്ഞുതുള്ളിയും പുകയുന്നകൊള്ളിയും)

{ എനിക്ക് ചുറ്റും } at: March 24, 2011 at 6:33 AM said...

മനുഷ്യത്തം നഷ്ടപ്പെട്ട സമൂഹത്തിന്റെ നേര്‍ കാഴ്ച

{ Sukanya } at: March 25, 2011 at 3:17 AM said...

ഞെട്ടിപ്പിച്ചു. കാലികമായ വിഷയത്തില്‍ അപ്പോള്‍ തന്നെ പ്രതികരിച്ചു. കവിതയിലൂടെ. നന്നായി.

{ മുകിൽ } at: March 25, 2011 at 10:48 PM said...

ഇങ്ങനെയൊരു കാര്യത്തെക്കുറിച്ചു ആദ്യമായാണു കേൾക്കുന്നത്. എന്തു പറയണം എന്നു പോല്ലും അറിയുന്നില്ല..
കവിതയിലൂടെ ഈ വിഷയം അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ.

{ കലി } at: March 26, 2011 at 9:54 AM said...

ഈ തൂലിക ഇനിയും ശബ്ദിക്കട്ടെ...

കിരാതന്മാര്‍ ഓടി ഒളിക്കട്ടെ..



എഴുത്തിന്റെ സാമൂഹിക ധര്‍മ്മം തിരിച്ചറിഞ്ഞ

എഴുത്ത്കാരി .. നന്നായി

{ grkaviyoor } at: April 5, 2011 at 4:55 AM said...

വരികള്‍ക്ക് കുര്‍ത്ത അമ്പിന്റെ മൂര്‍ച്ച വേദനിച്ചു
നല്ല മനസ്സിന് ഉടമകള്‍ക്കെ ഇതുപോലെ കവിത എഴുതുവാന്‍ ആവുകയുള്ളൂ

Post a Comment

Search This Blog