നിന്റെ ഒഴുക്കു നഷ്ടപ്പെട്ട കാലുകളെന്റെ
നാഭിയിലമരുമ്പോള് എനിക്കിപ്പോള്‍
നോവാറില്ല.....
എന്റെ മുഖം നിന്റെ കണ്ണുകളില്‍
അഗ്നിപടര്‍ത്തുന്നത് ഞാനിപ്പോള്‍
കണ്ടെന്നു നടിക്കാറില്ല....
എന്റെ അധരങ്ങള്‍ നീ
കൊത്തിവലിക്കുമ്പോള്‍ ഞാനതിന്റെ
കണക്കെടുപ്പു നടത്താറില്ല.......
തിണര്‍ത്തു മായാതെ കിടക്കുന്ന നിന്റെ
വിരല്പ്പാടുകളില് ഞാനിപ്പോള്‍
ചായം തേക്കാറില്ല........
എനിക്ക് മുന്പില് നീയവളുമായി
കിടയ്ക്ക പങ്കിടുമ്പോള്‍ ഞാനിന്ന്
കട്ടിളപ്പടിയില്‍ മുഖമമര്‍ത്തി തേങ്ങാറില്ല...
നീയെന്നെ പട്ടിയെന്നു വിളിക്കുമ്പോള്‍
ഞാനിന്ന് വാലാട്ടി കുരയ്ക്കാറില്ല....
നിന്റെ പട്ടികുഞ്ഞുങ്ങള്‍ തീറ്റ കിട്ടാതെ
വിശന്നുമോങ്ങുമ്പോള് ഞാനെന്റെ
പരാതിപ്പെട്ടി തുറക്കാറില്ല......
ഇന്നുമെന്റെ കെട്ടുതാലി പൊട്ടിക്കാന്‍
നീ വരുമ്പോള്‍ നിന്റെ കാല്ക്കല് തൊഴുതു
വീഴാന്‍ ഇനി ഞാനുണ്ടാവില്ല
കൂടെ നിന്റെ പട്ടികുഞ്ഞുങ്ങളും......
_______________________________________________
59 comments:
അതെ കെട്ടു പൊട്ടിച്ചു ഇട്ടെറിഞ്ഞു
പോകുമ്പോഴും ആ കുഞ്ഞുങ്ങളെ മറന്നില്ലല്ലോ
ലളിതമായി പറഞ്ഞു ഈ ദുഃഖം ഇത്തവണ ..
ആശംസകള്‍..
പാവം തോന്നുന്നു...!
ഇന്നുമെന്റെ കെട്ടുതാലി പൊട്ടിക്കാന്‍
നീ വരുമ്പോള്‍ നിന്റെ കാല്ക്കല് തൊഴുതു
വീഴാന്‍ ഇനി ഞാനുണ്ടാവില്ല
കൂടെ നിന്റെ പട്ടികുഞ്ഞുങ്ങളും......
തീരുമാനം പെട്ടെന്നായിരുന്നുവോ?
സഹിക്കുന്നതിനു പരിധി ഉണ്ടല്ലേ....
കവിതയില്‍ ഒരാഹ്വനം ഉണ്ട്...
അഭിനന്ദനങ്ങള്‍.
ഉദാത്തം ശക്തം കാലികപ്രസക്തം
വളരെ നല്ല കവിത
ആശംസകള്‍ ........
"അന്നെനിക്ക് എന്റെ കണ്ണില്‍
എന്റെ ഭാര്യ മാത്രമാണ് ലോകത്തില്‍
വെച്ച് ഏറ്റവും നല്ല സുന്ദരി
ഇന്നെനിക്കു എന്റെ കണ്ണില്‍
എന്റെ ഭാര്യ ഒഴിച്ച് മറ്റേതു പെണ്ണും
എനിക്ക് സുന്ദരി" ( എസ്.എ. ജമീല്‍)
പുതിയ മേച്ചില്‍ പുറം തേടി പോകുമ്പോള്‍
ജീവിതത്തിന്റെ നല്ലൊരു പകുതിയില്‍
താങ്ങും തണലുമായി നിന്ന
നല്ല പാതിയെ വെറുക്കുന്ന പരുഷ (പുരുഷ ) മനസ്സ്
കാണാതപോകുന്ന സ്ത്രീയുടെ മനസ്സ് വരികളില്‍
വായിച്ചെടുക്കാന്‍ സാദിച്ചു .
enthu cheyyan povunnu ?
aasamsakal !
സഹനത്തിന്റെ പരിതി കടക്കുമ്പോള്‍
നല്ല ഒരു സന്ദേശമുണ്ട് കവിതയില്‍. ചില വരികളില്‍ കവിതയുടെ മൊത്തം ഡെപ്തിനോട് കിടപിടിച്ചില്ല എങ്കിലും മൊത്തത്തില്‍ മനോഹരമായിട്ടുണ്ട്.
അവള്‍ക്കു എല്ലാം ശീലമായിരിക്കുന്നു.
ഹായ് പ്രിയ ..വളരെ ലളിതമായി .. ഒരു പാവം സ്ത്രീയുടെ മനോവേദന നന്നായി പറഞ്ഞിരിക്കുന്നു..ചുരുക്കം വരികളില്‍ ...എനിക്കിഷ്ടപ്പെട്ടു..
നന്നായിരിക്കുന്നു, വരികളും, അര്‍ത്ഥ തലങ്ങളും. നമ്മുടെയൊക്കെ ചുറ്റുപാടുകളില്‍ ധാരാളമായി കാണുന്ന മുഖങ്ങള്‍. ചിലരെ കുറിച്ചുള്ള ഓര്‍മ്മകള്‍ നോവിണ്റ്റെ ചെറു തരികള്‍ തന്നു. നല്ല ഒഴുക്കോടെ ചൊല്ലാന്‍ കഴിയുന്ന ലളിതമായ വരികള്‍. ഓരോ വരികളും വായനക്കാരോട് സംസാരിക്കുന്നുണ്ട് എന്നതു തന്നെ കവിതയുടെ വിജയമാണ്. മാത്രമല്ല കവിതയുടെ ആശയത്തിന് ഒരു തുടക്കവും ഒടുക്കവും ഉണ്ട്. എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്നില്ല എന്നതു തന്നെ വളരെ നല്ലതാണ്. ചുരുക്കി പറഞ്ഞാല്‍ അസ്സലായിരിക്കുന്നു. ഇത്രയൊക്കെയേ ഉള്ളൂ. കുറ്റം പറയാന്‍ പറ്റാത്തതില്‍ വമ്പിച്ച വിഷമത്തോടെ ഇത്രയും കുറിച്ചിട്ട് ഞാന്‍ നിറുത്തുന്നു. (മൂക്കറ്റം സദ്യ കഴിച്ചതിണ്റ്റെ ശേഷം പഴത്തിനിത്തിരി വലിപ്പക്കൂടുതലാണ് എന്നു പറയുന്ന പോലെ കണ്ണു തട്ടാതിരിക്കാന്‍ വേണമെങ്കില്‍ പട്ടി എന്ന ആവര്‍ത്തിച്ചുള്ള പദപ്രയോഗം മഹാമോശമായിപ്പോയി എന്നു ഞാന്‍ കുറ്റം പറയാം കേട്ടോ... ) :) :) :)
വളരേ നല്ല കവിത്, ചെറിയ ചെറിയ വാക്കുകളീൽ ഒരുപാട് അർത്ഥ തലങ്ങളുൾകൊള്ളിച്ചിരിക്കുന്നു...അഭിനന്തനങ്ങൾ
നന്നായിട്ടുണ്ട് ....വളരെ
സ്വാഭാവിക പരിണാമം ..നന്നായി അവതരിപ്പിച്ചു ..:)
ചേച്ചി ഒന്ന് ഞെട്ടിച്ച കവിത.. യാദാർത്ഥ്യങ്ങളോടു തൊട്ടു നിൽക്കുന്ന വരികൾ... കടുകട്ടി വാക്കുകൾ ഒന്നും ഉപയോഗിക്കാതെ ലളിതമായ രചന.. സൂപ്പെർ എന്ന്ല്ല്ലാതെ എന്ത് പറയാൻ.. എനിക്കു വളരെ ഇഷ്ടമായി...
കവിത നന്നായി.ലളിതമായി എഴിതിയിരിക്കുന്നു.
നന്നായിരിക്കുന്നു. ഈ ബ്ലോഗിലെ ഏറ്റവും ഇഷ്ടപ്പെട്ട രചനകളിലൊന്ന്.
അഭിനന്ദനങ്ങൾ... : (
സത്യം പറയാലോ എനിക്ക് കവിത ഇഷ്ട്ടപ്പെട്ടു..
ഇനിയും എഴുതുക..
കൊള്ളാം കൊള്ളാം... :)
കഷ്ട്ടം എന്ന് ആണ് ആദ്യം പറയാന്‍ തോനിയത്
വീണ്ടും വീണ്ടും അത് തന്നെ പറയാന്‍ തോനുന്നു ....
കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാത്ത് ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കരഞ്ഞും സഹിച്ചും വേദനിച്ചും കഴിഞ്ഞിരുന്ന പെണ്ണിന്റെ കാലം അസ്തമിച്ചിരിക്കുന്നെന്ന് കവിത വെളിപ്പെടുത്തുന്നു.. ആശംസകള്‍...
ഇത്രയൊന്നും കഷ്ടപ്പെട്ട് അവന്റെ കാൽച്ചുവട്ടിൽ കെട്ടിക്കെടുക്കേണ്ട കാര്യമുണ്ടൊ....?
പുകഞ്ഞ കൊള്ളി പുറത്ത്.....!!
കവിത നന്നായിരിക്കുന്നു...
ആശംസകൾ...
സ്ത്രീയെ വെറും യന്ത്രവല്ക്കരിക്കുന്ന ലോകത്തിനു ഒരു നല്ല തക്കീത്..നന്നായ് എഴുതി എല്ലാ ഭാവുകങ്ങളും..
ഒരിക്കലെങ്കിലും പരിണാമത്തിനു വിധേയമാകുന്ന മനുഷ്യന്.അടിമത്വം ഇല്ലാതാക്കിയതിന്റെ ചരിത്രമാണല്ലോ മനുഷ്യനുള്ളതു.ആശയം നല്ലതു.
കവിത സൂപ്പർ....നല്ലൊരു വിഷയം,…കവിതയുടെ എല്ലാ സൌന്ദര്യത്തോടെയും കൂടി വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു…..വരികളിൽ നിഴലിക്കുന്ന ജീവിതങ്ങളെ തൊട്ടറിയാൻ വായനക്കാരന് സാധിക്കുന്നു....മഞ്ഞുതൂള്ളിക്ക് ഒരായിരം ആശംസകൾ...
അള മുട്ടിയാല്‍ ചേരയും കടിക്കും എന്നതിനേക്കാള്‍
അള മുട്ടാന്‍ കാത്തിരിക്കരുതെന്നാണ് പറയാനുള്ളത്.
ഇങ്ക്വിലാബ് സിന്ദാബാദ്
ദിനം പ്രതി മാധ്യമങ്ങളിലൂടെ നാം അറിയുന്ന കാലികസംഭവങ്ങളെ ലളിതമായ വാക്കുകളിൽ വളരെ നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങൾ.
എല്ലാറ്റിനോടും വിരക്തി, എല്ലാറ്റിനോടും അകല്‍ച്ച
പ്രതീക്ഷകള്‍ നഷ്ടപ്പെടുന്ന, അസ്വാസ്ഥതയുടെ നിഴല്പ്പാടെറ്റുകൊണ്ട്
മാറിനിന്നു സ്വസ്ഥത നടിക്കുന്ന ഒരു മാനസീകാവസ്തയുടെ
ആകത്തുക യാണീ വരികളില്‍ തെളിയുന്നത്.
ഒന്നിനോടു വിരക്തിവരുമ്പോള് മറ്റൊന്നിനെ മനോഹരമായി
തോന്നുന്ന പുരുഷ മനസ്സിനെ വെറുപ്പോടെ നോക്കിക്കാണുന്ന
പെണ് മനസ്സിന്റെ ഉള്ളിലേക്ക് കടന്നിറങ്ങാന്‍ പ്രേരിപ്പിക്കും
വിധം വരികള്‍ ഹൃദ്യമാക്കി എഴുതി.
" ഇന്നുമെന്റെ കെട്ടുതാലി പൊട്ടിക്കാന്‍
നീ വരുമ്പോള്‍ നിന്റെ കാല്ക്കല് തൊഴുതു
വീഴാന്‍ ഇനി ഞാനുണ്ടാവില്ല
കൂടെ നിന്റെ പട്ടികുഞ്ഞുങ്ങളും......"
ജീവിതത്തിനു തോറ്റുകൊടുക്കാത്ത, ജീവിതം തോറ്റുകൊടുക്കുന്ന
കവിതാശായ സന്ദേശം അനുകരണീയമല്ല തന്നെ. ജീവിതം
സാഹസമായി വരുമ്പോള്‍, അതില്‍ നിന്നും ഒളിച്ചോടുന്ന
പ്രവണത , മാനുഷീകമായ ഉള്‍ക്കരുത്തിന്റെ അഭാവം
നിഴലിക്കുന്നു.യാഥാര്‍ത്യങ്ങളില്‍ പൊരുത്തപ്പെടാന്‍ മനുഷ്യന്
കഴിയണം.മനുഷ്യ ജീവിത വിജയം ഇവിടെയാണ്.
അര്‍ത്ഥ ഭംഗിയോടെ,ലളിതമായ ആഖ്യാനതിലൂടെ
ഒരു ദുഃഖ പുത്രിയുടെ മനോവികാരം മനോഹരമായി എഴുതി.
ഭാവുകങ്ങളോടെ,
----- ഫാരിസ്
അറ്റകൈപ്രയോഗം....
പാവംകുഞ്ഞുങ്ങളെന്തുപിഴച്ചു!!?..
പട്ടികള്‍!!!
നിന്റെ കാല്ക്കല് തൊഴുതു
വീഴാന്‍ ഇനി ഞാനുണ്ടാവില്ല
കൂടെ നിന്റെ പട്ടികുഞ്ഞുങ്ങളും......
മുകളിലത്തെ വാചകം മാത്രം മതി... ആ മനസ്സ് വരികളിലുണ്ട്...
നല്ല അവതരണം, മനസ്സില്‍ തറക്കുന്ന വരികള്‍. കാലികം , ശക്തം
ഒരു വിപ്ലവം ..................സാധാരണ ലോകത്തിനു കാട്ടി തന്നു ....
നല്ല കവിത
'ഇന്നുമെന്റെ കെട്ടുതാലി പൊട്ടിക്കാന്‍
നീ വരുമ്പോള്‍ നിന്റെ കാല്ക്കല്
തൊഴുതുവീഴാന് ഇനി ഞാനുണ്ടാവില്ല
കൂടെ നിന്റെ പട്ടികുഞ്ഞുങ്ങളും....'
ഇത് കുറെ ക്കൂടി നേരത്തെ
തോന്നേണ്ടതായിരുന്നില്ലേ!
നന്നായിട്ടുണ്ട് ട്ടോ...
Good One..
Best wishes
ഇങ്ങനെ എഴുതണം,ഇങ്ങനെ പ്രതികരിക്കണം, അല്ലാതെ “ ന:സ്ത്രീ സ്വാതന്ത്ര്യമർഹതി” എന്നു പറഞ്ഞ മനുവിനെയല്ലാ കുട്ടപ്പെടുത്തേണ്ടത്........ പോനാൽ പോകട്ടും പോടാ...ഞാനും ഒരു പുരുഷനാണ്..എന്റെ പ്രവർത്തികൾ തെറ്റാണെങ്ങിൽ എന്റെ ഭാര്യയും ഇങ്ങനെതന്നെ പ്രതികരിക്കണം........ കവിതക്ക് എന്റെ തീഷ്ണമായ ആലീംഗനം.........ചന്തുനായർ
"തിണര്‍ത്തു മായാതെ കിടക്കുന്ന നിന്റെ
വിരല്പ്പാടുകളില് ഞാനിപ്പോള്‍
ചായം തേക്കാറില്ല........"
പ്രിയ,
നിന്നില്‍ നിന്നും അവസാനം വന്നൂ , വളരെ സിമ്പിള്‍ ആയ ഒരു കവിത...
ഇഷ്ട്ടപ്പെട്ടു.. ആശംസകള്‍.
പത്രത്താളില്‍ സാധാരണ കാണുന്ന ഒരു വാര്‍ത്തയുടെ പിന്നാമ്പുറം, നന്നായിട്ടുണ്ട്
ലളിതമായി ഉള്ള കാര്യം എഴുതി.
മദ്യപന്റെ ഭാര്യ എന്ന് പറഞ്ഞാലും അര്‍ഥം ശരിയാണ്.നമുക്ക് ചുറ്റും ഇത്തരം ഭാര്യമാര്‍ ജീവിക്കുന്നു!!
കവിത ഇഷ്ട്ടപ്പെട്ടു..ആശംസകള്‍.......
എല്ലാ സഹനങ്ങളുടേയും പരിണാമം ...!
വളരെ കുറച്ചുവരികളിൽ എല്ലാം വരച്ചുകാട്ടിയതിൽ അഭിനന്ദനം കേട്ടൊ പ്രിയ
Good.
നിസ്വഹായത ആളിപടരുന്ന രോക്ഷമാവുമ്പോൾ സംഭവിക്കുന്നത്
ആശംസകൾ……………………………………………………..
പ്രിയ, മുഖത്തടിച്ചപോലെ തീവ്രമാക്കാമായിരുന്ന കവിത ആണ്. വിഷയം കാലികവും സർവ്വകാലികവും. പക്ഷേ തീരെ ചെറിയ ഒരു കത്തൽ മാത്രം കവിതയിൽ പൊടിച്ചു. ഒരുപാടിടങ്ങളിൽ കേട്ട രംഗങ്ങളും പ്രതികരണങ്ങളും മാത്രമായി കവിത ഒതുങ്ങി. ആഴം കുറയുകയും ചെയ്തു. ചെറു തോടുകളിൽ നാം നോക്കിയാൽ തെളിവെള്ളത്തിൽ മണൽ തരികൾ കാണാം, ആഴമുള്ള ജലാശയത്തിൽ ആഴത്തിലെ നിറം മാത്രം കാണാം,അടിത്തട്ട് കാണാൻ ഇറങ്ങേണ്ടി വരും. അങ്ങനെ ഇറങ്ങിത്തപ്പാതെ കരയിൽ നിന്നു നോക്കി തിരിച്ചുപോവാനുള്ള കവിതകളിൽ അഭയം പ്രാപിക്കാതെ കുറുച്ചുകൂടി കവിതയിൽ, കവിതയെ ധ്യാനിക്കൂ... പ്രിയയ്ക്ക് അത് കഴിയും.
nannayirikkunnu priya...
പ്രിയാ...
ലളിതം മനോഹരം.
സ്നേഹത്തോടെ
പാമ്പള്ളി
നല്ലൊരു കവിത.
പെട്ടൊന്ന് വായിച്ചെടുക്കാവുന്ന ശൈലി .
ഇഷ്ടായി.
നന്നായി .അവസാനമെങ്കിലും പട്ടിക്ക് ബോധം വന്നല്ലോ.
പട്ടിക്കുഞ്ഞുങ്ങളേം കിണറ്റിലിട്ട് കൂടെ ചാടാനല്ല കേട്ടോ..ജീവിച്ച് കാണിച്ച് കൊടുക്കാന്‍.
എല്ലാ ആശംസകളും ,കവിതക്കും കവയത്രിക്കും.
കവിത ഇഷ്ട്ടപ്പെട്ടു
kavitha nannayirikkunnu priya...:)
വിടൻ,വേശ്യ എന്നീ വാക്കുകളുടെ ആവശ്യമേ ഇല്ല. പ്രണയം എന്നതു ഒരാളോട് മാത്രം തോന്നേണ്ടതല്ല.. മനസുകൊണ്ട് പ്രണയിക്കുന്നെങ്കിൽ തീർച്ചയായും ആ പ്രണയത്തിൽ മടുപ്പു ഉണ്ടാകും.. മനസു ശരീരത്തെ പോലെ ഖരമല്ല.. ഖരമായ വസ്തുവിന് മാത്രമെ സ്ഥിരതയുള്ളു.. ( പ്രണയവിവാഹങ്ങൾ തകരുന്നതു സാധാരണമല്ലെ?)
'ഇന്നുമെന്റെ കെട്ടുതാലി പൊട്ടിക്കാന്‍
നീ വരുമ്പോള്‍ നിന്റെ കാല്ക്കല് തൊഴുതു
വീഴാന്‍ ഇനി ഞാനുണ്ടാവില്ല.'ഉണ്ടാകരുത്
യാത്ര ജീവിക്കാനോ മരിക്കാനോ?
അഭിനന്ദങ്ങള്‍...സ്ത്രീ ജന്മകള്‍ ഉണരട്ടെ.
priya i saw one comment u added in my poem in malayala kavitha , sorry "aksharappishaku" manapoorvam varutunnathalla, malayalam type cheyyunnathinu kurachu paridhikalundu ente systethil, athukonda, vijay karyadi
രോഷം തുളുമ്പുന്ന വരികള്‍.
Post a Comment