സ്വപ്നദര്ശന സുന്ദരകാഴ്ചകള്‍ മുത്തമിട്ട
ഓര്‍മ്മകള്‍ പ്രകാശപുഴയില്‍
ചെറുകുമിളകളായ് പൊട്ടിയൊടുങ്ങവെ
വ്യര്‍ത്ഥലോകം വിതാനിച്ചു
ചിതറിത്തെറിച്ചയെന്‍ വാക്കുകള്‍ കോര്ത്തി
ണക്കി മഴനൂലില്‍ കൊരുത്ത
മഞ്ഞുതുള്ളി പോല്‍ ഇതാ കാലത്തിന്
കാലടികളില്‍ സമര്‍പ്പണം...
ഓര്‍മ്മകള്‍ പ്രകാശപുഴയില്‍
ചെറുകുമിളകളായ് പൊട്ടിയൊടുങ്ങവെ
വ്യര്‍ത്ഥലോകം വിതാനിച്ചു
ചിതറിത്തെറിച്ചയെന്‍ വാക്കുകള്‍ കോര്ത്തി
ണക്കി മഴനൂലില്‍ കൊരുത്ത
മഞ്ഞുതുള്ളി പോല്‍ ഇതാ കാലത്തിന്
കാലടികളില്‍ സമര്‍പ്പണം...
ദിക്കുടയ്ക്കുന്ന അമ്മതന്‍ പ്രകമ്പനങ്ങളില്‍
പൊട്ടിവിടര്ന്നമാത്രയില്
തുറന്നുപിടിച്ചൊരാ അറിവിന്റെ കാഴ്ചക
ളില്‍ തേടുന്നതെല്ലാം
നിത്യാനന്ദ പാതകള്‍ ദര്‍ശനങ്ങള്‍.....
പൊട്ടിവിടര്ന്നമാത്രയില്
തുറന്നുപിടിച്ചൊരാ അറിവിന്റെ കാഴ്ചക
ളില്‍ തേടുന്നതെല്ലാം
നിത്യാനന്ദ പാതകള്‍ ദര്‍ശനങ്ങള്‍.....
കിളിചൊല്ലുതിരുന്ന വെണ്ശീതളിമയില്
മുട്ടിലിഴയുന്ന പെണ്പര്വ്വങ്ങളിന് പാദപൂജ
ചെയ്യുന്നു നിത്യാനന്ദര്........
മുട്ടിലിഴയുന്ന പെണ്പര്വ്വങ്ങളിന് പാദപൂജ
ചെയ്യുന്നു നിത്യാനന്ദര്........
പൊതിയുന്ന രോമതൂവലുകള്ക്കപ്പുറം
ആവാഹനമന്ത്രം ഉരുക്കഴിച്ച
ഒറ്റകണ്ണന്മാര് ഒപ്പിയെടുത്തൊരാ അറിവുകള്‍
പകരുംതോറും ഇരട്ടിയായ്
പ്രതിഫലിക്കുമ്പോഴും പ്രദര്ശനപുണ്യം
തേടുന്നു നിര്‍ലജ്ജരായ് പരമാത്മാക്കള്‍..
ആവാഹനമന്ത്രം ഉരുക്കഴിച്ച
ഒറ്റകണ്ണന്മാര് ഒപ്പിയെടുത്തൊരാ അറിവുകള്‍
പകരുംതോറും ഇരട്ടിയായ്
പ്രതിഫലിക്കുമ്പോഴും പ്രദര്ശനപുണ്യം
തേടുന്നു നിര്‍ലജ്ജരായ് പരമാത്മാക്കള്‍..
ജപം മറന്നു ജല്പിക്കുന്ന തപസ്വികള്‍
മോഹഗിരിശൃംഘത്തിലമര്ന്നു
അഗ്നിയായ് തെളിയുമ്പോള്‍ കപടാനന്ദത്തി
ലാറാടി ഹവിസ്സായ്
ജന്മമൊടുക്കുന്നു അഭിധ്യാനഭക്തശിരോമണികള്..
മോഹഗിരിശൃംഘത്തിലമര്ന്നു
അഗ്നിയായ് തെളിയുമ്പോള്‍ കപടാനന്ദത്തി
ലാറാടി ഹവിസ്സായ്
ജന്മമൊടുക്കുന്നു അഭിധ്യാനഭക്തശിരോമണികള്..
പുണ്യാത്മാക്കളിന് ഭക്തിവിപണികളില്
സത്യത്തിനോ ദൈവഹിതത്തിനപ്പുറത്തെ
പുതുപുത്തന്‍ അര്‍ത്ഥഭേദങ്ങള്‍....
സത്യത്തിനോ ദൈവഹിതത്തിനപ്പുറത്തെ
പുതുപുത്തന്‍ അര്‍ത്ഥഭേദങ്ങള്‍....
വിചാരണാശിഖരത്തിലമര്ന്ന മോഹപക്ഷികള്‍
വീണ്ടും കൂടൊരുക്കി
കാത്തിരിക്കുന്നതാര്‍ക്കു വേണ്ടി.....
പ്രണയലോലുപര്‍ തന് ആവനാഴി
കളില്‍ എയ്യുവാന്‍ അമ്പുകള്‍ ഇനിയുമേറെയുണ്ട്,
വീണ്ടും കൂടൊരുക്കി
കാത്തിരിക്കുന്നതാര്‍ക്കു വേണ്ടി.....
പ്രണയലോലുപര്‍ തന് ആവനാഴി
കളില്‍ എയ്യുവാന്‍ അമ്പുകള്‍ ഇനിയുമേറെയുണ്ട്,
ലക്ഷ്യം തീര്‍ത്ത മനസ്സുകളും
കൈത്തഴക്കം മൂത്ത കരങ്ങളും പിന്‍വിളികള്‍
തളര്‍ത്താത്ത ധീരതയും..
മറക്കാം ദുരയുടെ അനുഭവങ്ങള്‍......
തളര്‍ത്താത്ത ധീരതയും..
മറക്കാം ദുരയുടെ അനുഭവങ്ങള്‍......
അര്‍ജ്ജുനാ നിനക്ക് കൃഷ്ണനെന്നപോല് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ മന്ത്രമോതാന്‍
ആവതില്ലാത്ത മനുഷ്യജന്മങ്ങളിന്‍
വ്യഥകളില്‍ മുങ്ങുന്നു നേര്‍വഴിയുടെ
മോക്ഷത്തിന് ശംഖുനാദങ്ങള്‍...
ആവതില്ലാത്ത മനുഷ്യജന്മങ്ങളിന്‍
വ്യഥകളില്‍ മുങ്ങുന്നു നേര്‍വഴിയുടെ
മോക്ഷത്തിന് ശംഖുനാദങ്ങള്‍...
മറക്കാം നമുക്ക് വീണ്ടുമീ ദുരയുടെ
അനുഭവങ്ങള്‍.......
അനുഭവങ്ങള്‍.......
മറക്കാം നിത്യനന്ദര്‍ വെട്ടിയ വഴികളും
സഞ്ചാരികളും പിന്നെ നാളെയുടെ മോഹനവാഗ്ദാനങ്ങളും.........
സഞ്ചാരികളും പിന്നെ നാളെയുടെ മോഹനവാഗ്ദാനങ്ങളും.........
******************************************************************
40 comments:
എല്ലാവര്ക്കും ഇവിടേക്ക് സ്വാഗതം....സത്യസന്ധമായി കമന്റ്സ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു.......
സ്വപ്നങളിൽ മാത്രമല്ലേ നിത്യാനന്ദമുള്ളൂ പ്രിയേ
"അമ്പുകള്‍ ഇനിയും ഏറെയുണ്ട്.ലക്ഷ്യം തീര്‍ത്ത മനസ്സുകളും"
ഇനിയും ഒരു രക്ഷകനായി കാത്തിരിക്കുക തന്നെ അല്ലെ....
ആവര്‍ത്തിക്കുന്ന ചരിത്രം നോക്കി വേവലാതി പൂണ്ടു കേഴുമ്പോള്‍
നമ്മുടെ ജന്മം കടന്നു പോകും..വീണ്ടും അടുത്ത തലമുറ കാത്തിരിക്കും.....പുതിയൊരു രക്ഷകന് വേണ്ടി....
ആശംസകള്‍..പ്രിയ...
കവിതയും ഗദ്യവും ചേര്‍ന്ന രചന .
"കപടമീ ലോകത്തില്‍
ഒരാത്മാര്‍ത്ഥ ഹൃദയം
ഉണ്ടായ്പോയതാണെന്
പരാജയം "
എന്ന് ചങ്ങമ്പുഴ പാടിയിട്ടുണ്ട് .
ജീവിതത്തില്‍ ഉടനീളം നിത്യാനന്ദം നേടുക എന്നുള്ളതാണ് എല്ലാവരുടെയും ലക്ഷ്യം .ഭക്തര്‍ ഒരു പടി കൂടി കടന്നു
ഇഹ ലോക ജീവിതാനന്തരവും നിത്യാനന്ദം നേടാനായി പരക്കം പായുന്നു.ലോകത്തില്‍ എത്രയും അധികം ദുഃഖങ്ങള്‍ ഉണ്ടാകുന്നുവോ അത്രയും അധികം ഭക്തരും ഉണ്ടാകുന്നു എന്നാണു കണക്കു.ഭക്തരെ വഴിതെറ്റിക്കാന്‍ കപട സന്യാസിമാരും വര്‍ധിക്കുന്നു..ഇതൊക്കെ പ്രിയയുടെ കവിതയില്‍
ഒളിമിന്നുന്നുണ്ട് ,ഭാഷാ പ്രയോഗത്തിലെ താളമില്ലായ്മയും മറ്റും
കവിതയെ ദുര്ഗ്രഹമാക്കുന്നുണ്ട്. കഷായം വറ്റി ക്കുന്നത് പോലെ ആറ്റിക്കുറുക്കി എഴുതിയാല്‍ കുറച്ചു കൂടി മെച്ചപ്പെടും എന്ന് തോന്നുന്നു. പ്രതിഭാ ധനരായ നമ്മുടെ കവികള്‍ എഴുതിയ കവിതകള്‍ ധാരാളം വായിക്കൂ ..രചനാ രീതികള്‍ പഠിക്കാന്‍ അവ സഹായിക്കും .ആശംസകള്‍ ..
കവിതയുടെ പേര് നന്നായിരിക്കുന്നു...
കുറച്ചൊക്കെ ആശയവും....
പക്ഷേ, പല മുന്കവിതകളെപ്പോലെ....
തീഷ്ണത കുറവാണ്...
എനിക്ക് തൃപ്തിവന്നില്ല...
മഞ്ഞുതുള്ളിയില്‍ നിന്ന്...
ഇനിയും....
കൂടുതല്‍...
ശക്തമായി...
പിന്നെയും..
എപ്പോഴും....
സ്നേഹത്തോടെ
പാമ്പള്ളി
വായിച്ചു ചേച്ചീ........ നന്നായിട്ടുണ്ട്...... നമ്മുടെ ഇത്തരം സൃഷ്ടികൾ നമ്മൾ പിന്നീട് എടുത്തു നോക്കുമ്പോൾ തോന്നുന്ന ആ ഫീലിംഗ്... അതല്ലേ നിത്യാനന്ദം..........
സ്വപ്നദര്ശന സുന്ദര കാഴ്ചകള്‍ മുത്തമിടുന്ന ഓര്‍മ്മകള്‍....നാളെയുടെ മോഹനവാഗ്ദാനങ്ങള്‍.........മറക്കാം...??
വേണ്ട ഒന്നും മറക്കേണ്ട ...എല്ലാം നല്ലതിനായിക്കരുതി സൂക്ഷിക്കാം.
പ്രിയ, സ്വപ്നങ്ങള്‍ എങ്കിലും നമുക്ക് വേണം.. നന്നായി ട്ടോ. ..ആശംസകള്‍....
കവിതയുടെ വഴികളിൽ ഇത് പഴമ ചുവയ്ക്കുമെങ്കിലും മകരജ്യോതിയുടെ ഒരു പശ്ചാത്തലത്തിൽ ഒരു സറ്റയറിക് ദർശനം വരുന്നു. സ്പിരിച്വാലിറ്റി എന്താണെന്ന് ശരിയായി അറിയാത്തവരുടെ ഈശ്വരവഴികൾ... ഹാ കഷ്ടം ഗദ്യവും പദ്യവും കൂട്ടിക്കലർത്തുന്ന രീതി മാറ്റൂ പ്രിയേ
വളരെ നല്ല കവിത
സാഹിത്യഭാഷയുടെ അതിപ്രസരം താങ്ങാനാകുന്നതിലപ്പുറമാണ്, ഇത്തിരി കനം കുറച്ചാലും എഴുത്ത് എഴുത്തല്ലാതാവുകയില്ല. ആശയം ഇഷ്ടപ്പെട്ടു. ഭാവുകങ്ങള്‍
Aanandham, Ellavarkkum, Ellaypozum..!
Manoharam, Ashamsakal...!!!
നല്ല എഴുത്താണ് എന്ന് മനസ്സിലായി. അല്ലാതെ എനിക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള സെന്സില്ല, സെന്‍സിറ്റിവിറ്റി ഇല്ല, സെന്‍സിബിലിറ്റി ഇല്ല.!
വെള്ളിച്ചം ദുഖമാണ് ഉണ്ണി ........തപസ്സു അല്ലെ ..........
ഫോണ്ട് എന്തോ ഒരു പ്രോബ് ഉണ്ട് കേട്ടോ
ഇത്ര ബോള്‍ഡ് എന്തിനാ ?? വായിക്കാന്‍ വിഷമിക്കും
നന്നായിരിക്കുന്നു...
ഭാവുകങ്ങള്‍
‘നിത്യാനന്ദം’ എന്നൊരാനന്ദം ഉണ്ടൊ...? മനഷ്യജീവിവിതം സുഖവും ദു;ഖവും നിറഞ്ഞതാണ്. അവിടെ നിത്യാനന്ദത്തിന് ഒരവസരമില്ല....!? പിന്നെ ‘ആളവൻതാൻ‘ പറഞ്ഞതുപോലെ ഇതൊക്കെ നേരെ ചൊവ്വെ വായിച്ചു മനസ്സിലാക്കാനുള്ള സെൻസിബിലിറ്റി തീരെയില്ല....
ഗദ്യ കവിത എന്ന് പറയാം. കുറച്ചു സാഹിത്യം കൂടിയോ എന്ന് സംശയം. എന്നാലും ഹൃദ്യമായി.
അര്‍ജ്ജുനാ നിനക്ക് കൃഷ്ണനെന്ന പോല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ
മന്ത്രമോതാന്‍ ആവതില്ലാത്ത മനുഷ്യജന്മങ്ങളിന്‍
വ്യഥകളില്‍ മുങ്ങുന്നു നേര്‍വഴിയുടെ മോക്ഷത്തിന്റെ ശംഖുനാദങ്ങള്‍...മറക്കാം വീണ്ടുമി ദുരയുടെ അനുഭവങ്ങള്‍.......
മറക്കാം നിത്യനന്ദര്‍ വെട്ടിയ വഴികള്‍ സഞ്ചാരികള്‍
പിന്നെ നാളെയുടെ മോഹനവാഗ്ദാനങ്ങള്‍.........
കപട ഭക്തിയില്‍ നിന്നും ഇന്നത്തെ സമൂഹത്തെ നേര്‍വഴിക്കാക്കാന്‍ തളര്‍ന്നു വീണ അര്ജുനന് ഉപദേശം നല്കിയ ഭഗവാന് ഉയര്‍ത്തെഴുനെല്‍ക്കട്ടെ
ഓക്സിജന്‍ മാസ്ക്ക്,5 ലയര്‍ വൂള്‍ ജാക്കറ്റ്, അത്രയും
ജോടി കമ്പിളി കാലുറകള്‍,കൈയ്യുറകള്‍ വിന്‍ഡ്
ഫ്രൂഫ് ജാക്കറ്റ് ധരിച്ച് രക്തം കട്ടയാകുന്ന കൊടും
തണുപ്പത്ത് ഹിമാലയ ശിഖരങ്ങളിലെത്തിടുന്ന സഞ്ചാ
രികളെ വിസ്മയിപ്പിച്ചു കൊണ്ട് ഒറ്റ ശീലയില്‍ ശരീരം
മറച്ചു താപസ വൃത്തിയനുഷ്ഠിക്കുന്ന സാന്യാസി സന്യാസി
നിമാരും ഈ നാട്ടിലുണ്ട്.
എനിക്ക് ഇത് മകരജ്യോതിയുമായി കൂട്ടിവായിക്കുവാനാണ് തോന്നുന്നത്. ആ ഒരു പശ്ചാത്തലത്തില്‍ അല്ലെങ്കില്‍ ആ ഒരു വാര്‍ത്തയില്‍ നിന്നുമാണോ പ്രിയക്ക് ഈ കവിത ലഭിച്ചതെന്ന് അറിയില്ല. പക്ഷെ അത് ഫീല്‍ ചെയ്യുന്നു. പിന്നെ മുന്‍ കവിതകളുടെ ഒരു ഫീലും ഭാവവും ക്ലാരിറ്റിയും ഇവിടെ ലഭിച്ചില്ല. ഇനിയും എഴുതൂ.. ഒട്ടേറെ കഴിവുണ്ട്. ആശംസകള്‍
നാളെയുടെ മോഹനവാഗ്ദാനങ്ങളില്‍ പെടാതിരുന്നാല്‍ തന്നെ ഒരുപരിധി വരെ എല്ലാം നേരെയാകും.
ഇനി വേര്‍ഡ് വെരിഫിക്കേഷന് മാറ്റുന്നത് നന്നായിരിക്കും.
ഭാഷാര്‍ത്ഥം പരിപൂര്‍ണ്ണമായും മനസ്സിലാക്കാന്‍മാത്രം ജ്ഞാനിയല്ല ഞാന്‍. അത് പദ്ധ്യമായാലും ഗദ്ധ്യമായാലും. മനസ്സിലാക്കിയെടുത്തോളം നല്ലതെന്ന് തോന്നി.
അഭിനന്ദനങ്ങള്‍.
കപട ആനന്ദത്തില്‍ ആറാടി സത്യത്തെ ഹനിക്കുന്നവര്‍ തീര്‍ക്കുന്ന അന്തസാരശൂന്യമായ തൃഷ്ണകളെ, അതിനാല്‍ വ്യര്‍ത്ഥമായി തീരുന്ന ജീവിതങ്ങളെ സമര്‍ത്ഥമായി കാവ്യഭംഗിയോടെ വരച്ചിട്ടത് വായിക്കുമ്പോള്‍ അസ്വസ്ഥരാവാതിരിക്കാന് ആര്‍ക്കും കഴിയില്ല. ഇന്നിന്റെ ആര്‍ത്തികള്‍ക്ക് അന്നം നല്കി നാളെയെ ഹോമിച്ചു കളയുന്നവര്‍.
കവിത കൊള്ളാം... നിത്യാനന്ദം!
"ആനന്ദം തേടി അലയും മാനുഷന്,
ആനന്ദ ലബ്ദിക്കായ് കാണ്മതെന്തും, സത്യമോ, മിഥ്യയോ,എന്നോര്ത്തിടാനില്ലാ വിവേകം,
ചെന്ന് വീഴുന്നതെല്ലാം അന്ധമാം ലോകത്ത്",
ആര്‍തി പൂണ്ട ലോകത്ത്, മനുഷ്യന്നു ബുദ്ധിയുടെ വികാസം കുറയുന്നു.
കണ്ണും , കാഴ്ചയും, ഉള്ക്കാഴ്ച്ചയുമില്ലാതാവുന്നു.വാണിജ്യ ദൈവങ്ങള്‍, ദൈവ പെക്കൊലങ്ങള്‍ ഭൂമി നിറയുമ്പോള്‍.നേടുന്നതില്‍ പാതി ദൈവതിലര്പ്പിക്കുമ്പോള്,പുണ്യ തീര്‍ത്ഥത്തില്‍ ആത്മ സ്നാനം ചെയ്തപോലെ,പരിശുദ്ധമെന്നു ധരിക്കുന്നു.
"പ്രണയലോലുപര്‍ തന് ആവനാഴികളില്‍ എയ്യുവാന്‍
അമ്പുകള്‍ ഇനിയുമേറെയുണ്ട്,ലക്ഷ്യം തീര്‍ത്ത മനസ്സുകളും
കൈത്തഴക്കം മൂത്ത കരങ്ങളും പിന്‍വിളികള്‍
തളര്‍ത്താത്ത ധീരതയും.. മറക്കാം ദുരയുടെ അനുഭവങ്ങള്‍......"
ലക്ഷ്യം തീര്‍ത്ത മനാസ്സുകളും,കൈത്തഴക്കം മൂത്ത കരങ്ങളും,
തളര്‍ത്താത്ത ധീരതയും, ശേഷിചിരിപ്പുന്ടെന്കില്(?)
ശേഷിച്ചിരിപ്പില്ലാത്തതിനെകുരിച്ചുള്ള പ്രത്യാശ,
കവി ഭാവനയെ പൂര്‍ണ്ണ മാക്കട്ടെ.
"സ്വപ്നദര്ശന സുന്ദരകാഴ്ചകള്‍ മുത്തമിട്ട ഓര്‍മ്മകള്‍
പ്രകാശപുഴയില്‍ ചെറുകുമിളകളായ് പൊട്ടിയൊടുങ്ങവെ
വ്യര്‍ത്ഥലോകം വിതാനിച്ചു ചിതറിത്തെറിച്ചയെന്‍ വാക്കുകള്‍
കോര്‍ത്തിണക്കി മഴനൂലില്‍ കൊരുത്ത മഞ്ഞുതുള്ളി പോല്‍"
കവി ആമുഖമായി പറഞ്ഞു തുടങ്ങുന്നത് തന്നെ
ഇങ്ങിനെയാണ്.
മഞ്ഞുത്തുള്ളികള്‍,(മുത്തുമണികള്‍)മഴനൂളില് കൊര്‍ക്കപ്പെടുമ്പോള്‍,
മഴ നൂലും, മഞ്ഞു തുള്ളിയും, വേര്‍തിരിക്കാനാവാതെ,അലിഞ്ഞു ഒരുതുള്ളി വെള്ളമായി മാറുന്നു"വ്യര്‍ത്ഥലോകം വിതാനിച്ചു ചിതറിത്തെറിച്ചയെന്‍ വാക്കുകള്‍" ആശയ കുഴപ്പം നില നില്ക്കുന്നു.
അര്‍ത്ഥ മുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള കവിതയില്‍,
പാരായണാ സുഖം മങ്ങിയ പോലെ.
കവിതാ രചനയിലുള്ള താല്പര്യം,കൂടുതല്‍,കൂടുതല്‍
മനോഹരമായ, ഭാവനാചാതുരിയുള്ള സൃഷ്ടികള്‍
ആസ്വാദകന് നല്കാന് കഴിയട്ടെ.
ഭാവുകങ്ങളോടെ,
--- ഫാരിസ്
ജീവിതത്തിൽ മറ്റെല്ലാം നഷ്ടപ്പെടുമ്പോൾ ശാന്തി കിട്ടുമെന്ന പ്രതീക്ഷയിൽ മുഖം മൂടികളിട്ട ലോകത്തേക്കുഈയമ്പാറ്റകളെ പോലെ ചെന്നു വീഴുന്ന പാവങ്ങൾ എത്രയധികം.കപടഭക്തിയോ കച്ചവട ഭക്തിയോ.
ഗദ്യത്തിന്റെ ഒരു ടച്ച് ഫീല്‍ ചെയ്യുന്നുണ്ടെങ്കിലും കവിത ഇഷ്ടമായി, പിറവി മുതല്‍ മനുഷ്യയാത്ര ആരെന്നറിയാനാണ്, നമ്മിലെ ഈശ്വരനെ കാണാതെ കല്ലിനെയും മുള്ളിനെയും തേടുന്നത് ഒരുപക്ഷെ നമ്മളില്‍ത്തന്നെ വിശ്വാസമില്ലാത്തതിനാലാവാം. പലപ്പോഴും അത് മനുഷ്യജന്മത്തിന്ന് താങ്ങാവുന്നുണ്ട്. ഈശ്വരവേഷധാരികളുടെ വാക് ചാതുര്യവും മറ്റും അത്തരം ആള്‍ക്കരിലും വിശ്വാസം ജനിപ്പിക്കുന്നു.
എന്നിരുന്നാലും എന്റെ വിശ്വാസം ഒരിക്കലെങ്കിലും എല്ലാ വ്യക്തികളും തന്നിലെ ഈശ്വരനെ മനസ്സിലാക്കുകയും അതേവരെ താനനുവര്ത്തിച്ചതിന്റെ കാപടത തിരിച്ചറിയുമെന്നും വീശ്വസിക്കുന്നു :)
ഒരു നിത്യാനന്ദനും സ്വയഭൂവല്ല .സമൂഹം തന്നെയാണതിന്റെ സ്രഷ്ടാവ് . ആ സമൂഹത്തിലെ പുഴുവിന്റെ ജന്മം മാത്രമല്ലോ ഓരോ നിത്യാനന്ദനിഷേധിയും ...
കവിതയുമായി ഞാന്‍ വല്യ അടുപ്പതിലല്ല..നല്ല വരികളായി തോന്നി ..നിത്യാനന്ദം നേരുന്നു..
നന്നായിരിയ്ക്കുന്നു.
ആശംസകളോടെ..
വീണ്ടും വരാം..
വിലപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് എന്റെ നന്ദി...കൂടെ മറുപടിയും....
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം [ ശരിയാണ് താങ്കള്‍ പറഞ്ഞത് പക്ഷെ ഇതറിഞ്ഞിട്ടും കുഴിയില്‍ വീഴുന്നവര്‍ ധാരാളമില്ലേ......]
@ente lokam [ ശരിയാണ് ദിനപത്രം നോക്കുമ്പോള്‍ അങ്ങനെ ആഗ്രഹിച്ചു പോവാറുണ്ട്...]
@രമേശ്അരൂര്‍ [ ആദ്യം നന്ദി പറയട്ടെ..പിന്നെ താളമില്ലാത്തത് ചൊല്ലി എഴുതാത്തത് കൊണ്ടാണ്..സംഗീതത്തോട് ഉള്ള പരിമിതമായ അറിവാവാം അതിനെന്നെ പ്രേരിപ്പിക്കാത്തത്...ഇനിയും ആറ്റിക്കുറുക്കിയാല്‍ പിന്നെ വിഷയം തന്നെ ഇല്ലാതാവും...പ്രതിഭാ ധനരായ നമ്മുടെ കവികള്‍ എഴുതിയ കവിതകള്‍ വായിക്കുന്നത് നല്ലതാണെന്ന് എനിക്കും അഭിപ്രായമുണ്ട്...പക്ഷേ സ്വന്തം രചനകള്‍ മറ്റൊന്നിന്റെ കോപ്പി ആകാതെ നോക്കേണ്ടത് നമ്മള് തന്നെയല്ലേ...]
@സന്ദീപ് പാമ്പള്ളി [ മുന്‍ കവിതകള്‍ക്കും ഇതേ അഭിപ്രായപ്രകടനം തന്നെയല്ലേ നടത്തിയിട്ടുള്ളത്...]
@Anju Aneesh [ നമ്മള് ബ്ലോഗര്‍മാര്‍ക്ക് ഇത് തന്നെ നിത്യാനന്ദം ]
@ലീല എം ചന്ദ്രന്.. [ നന്ദി ചേച്ചി...സ്വപ്നങ്ങള്‍ വ്യാമോഹങ്ങള്‍ ആകാതിരുന്നാല്‍ മതി..]
@എന്‍.ബി.സുരേഷ് [ മനപൂര്‍വ്വമല്ല മാഷെ അങ്ങനെ ആയിപോകുന്നതാണ്....]
@sm sadique [ നന്ദി ഈ നല്ല വാക്കുകള്‍ക്ക് ]
@ഓലപ്പടക്കം [ ശ്രേമിക്കാം ]
@Sureshkumar Punjhayil [ നന്ദി ]
കാലികസംഭവങ്ങളെ പരാമർശിച്ച കവിതയിൽ ശരിക്കും രോഷം പ്രകടമാണ്.കവിത നന്നായിട്ടുണ്ട് പ്രിയ,അഭിനന്ദനങ്ങൾ
G O O D!!!!!!!!
Plz remove word verification in comments...ok...
നന്നായിട്ടുണ്ട്...
ആശംസകള്‍....
നിത്യാനന്ദവും,ഡിസംബര്‍ പറഞ്ഞതും, വായിച്ചു.ഒത്തിരി ഇഷ്ട്ടപ്പെട്ടു. ആ ശൈലി,ഒഴുക്ക്, ആഹാ..!ഒത്തിരിയൊത്തിരി ആശംസകള്‍...!!
ആശംസകള്‍ ..
ഫോണ്ട് വായനയ്ക്ക് സുഖമില്ല. കീമാന്‍ ഇസ്റ്റാള്‍ ചെയ്തിട്ട് ബ്ലോഗിന്റെ എഡിറ്ററില്‍ നിന്ന് തന്നെ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നത് നന്നായിരിക്കും.
നിത്യാനന്ദത്തിനു തുടിക്കുന്ന മനം നൈമിഷിക സൌഖ്യം തേടിയലയുന്ന നിത്യാനന്ദന്മാര് വാഴുന്ന കാലം ... കളി കാലം ...
നന്നായി ... കവിത ഇഷ്ടപ്പെട്ടു ...
ആശയമൊത്തിരിയുണ്ട്
പക്ഷെ പദ്യ ഗദ്യ മിശ്രിതമായപോലെ തോന്നി
താങ്കള്‍ക്ക് ഇനിയും നല്ല ഭാവന സമ്പന്നമായ സ്രഷ്ടികള്‍ക്ക് കഴിയും
തുടരുക
എല്ലാ ഭാവുകങ്ങളും!
എന്താ പറയ്യാ, ഒരു സാദാ മലയാളിയായതിനാല്‍ തന്നെ ചില ഭാഗമൊക്കെ കടു കട്ടിയാണെന്നു തോണുന്നു. പക്ഷെ ആ സിദ്ധിയെ അംഗീകരിക്കാതിരിക്കാനാവില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഞാനിത്തിരി വൈകി എന്നു തോണുന്നു. ശുഭാശംസകള്‍ നേരുന്നു. പിന്നെ, ആ ചിത്രങ്ങള്‍ താങ്കള്‍ വരച്ചതാണോ? ആ ചിത്രങ്ങളെല്ലാം എന്നോട് സംസാരിക്കുന്നതായി എനിക്ക് തോണി. ചിത്രങ്ങളുടെ ലോകത്തേക്ക് ഒരിക്കലും പ്രവേശണം കിട്ടാത്ത ഒരാളാണ് ഞാന്‍, അതു കൊണ്ട് ചോദിച്ചുതാണു കേട്ടോ...
വിഷയത്തെ ഒരുപാടു വലിച്ചിഴച്ചപോലെ തോന്നുന്നു,,തോന്നലാണേ....
പിന്നെയ്..മറ്റേ (ആ)സാമീ ഇതു വായിച്ചാൽ പ്രശനമാവുമേ..
നിത്യാനന്തത്തിലേക്ക്... വാക്കുകളെ ഒന്ന് കൂടി അടുക്കി പെരുക്കിയാല്‍ വായനാ സുഖം ഒന്ന് കൂടി കൂടിയേനെ.....
Post a Comment