
" നിശാ പുഷ്പങ്ങള്‍ പൊഴിഞ്ഞു നിന് നീല മിഴികളില്‍ ......
കാണാതെ കാണുന്നു നിന്നെ ........
കണ്ടിട്ടും മതി വരുന്നില്ലലോ.......കാണാതെ കാണുന്നു നിന്നെ ........
നീലാഞ്ജനമെഴുതി, സായന്ഹ സുന്ദരിയെ
തിരുനെറ്റിയിലേന്തി നിന്നെയും തേടി ഞാന്‍ .......
നിശാ ശലഭങ്ങളിന് ഈണം കേട്ടു
രാത്രി ഉറങ്ങിയിട്ടില്ല ഇനിയും ..............
നിനക്കായ് പെയ്തൊഴിഞ്ഞ ചാറ്റല്‍ മഴ
എന്നെ പുല്കി ഒരു പിടി തണുപ്പും
ഒരു കവിള് മധുവും ബാക്കി വെച്ചുപോയ് ........
കുളിരില്‍ മുങ്ങി നിന്നെയും കാത്തു
നീണ്ട പാലമരചോട്ടിലും മഞ്ഞു വീഴും
താഴ്വരകളിലും ഞാനുണ്ടാവും .........
ഒരു രാത്രിയിലെന്ന പോലെ പകലിലെന്ന പോലെ
അവസാനിക്കാത്ത കാലത്തിന് ഇടനാഴിയില്‍
നീണ്ടയാത്രയിലെന്നപോലെ ഞാനുണ്ടാവും ...............
ആരാണ് നീ പ്രകൃതിയോ ..........അതോ .....പ്രകൃതി തന് തോഴനോ .............................."